UPDATES

ട്രെന്‍ഡിങ്ങ്

‘കേരള റീബില്‍ഡ് ബോണ്ട്’ പുറത്തിറക്കും; നവകേരളസൃഷ്ടിക്ക് കരട് രൂപരേഖ തയ്യാറായി

പുനർനിർമാണ പ്രവർത്തനങ്ങളുടെ ചുമതല മുഖ്യമന്ത്രിയുടെ നേത്വത്തിലുള്ള മന്ത്രിമാരുടെ ഉന്നതാധികാര സമിതിക്കായിരിക്കും.

പ്രളയത്തിൽ തകർന്ന കേരളത്തെ പുനർജീവിപ്പിക്കുന്നതിനുള്ള കർമ്മപദ്ധതിയുടെ കരട് രൂപരേഖ തയ്യാറായതായി റിപ്പോർട്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഈ കരട് അവതരിപ്പിക്കാനിടയുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് നിയമസഭയിൽ നടക്കുന്ന ചർച്ചയിൽ ഉരുത്തിരിയുന്ന നിർദ്ദേശങ്ങൾ കൂടി ഈ കരടിൽ ഉൾപ്പെടുത്തും. ആസൂത്രണവും രൂപകൽപനയും പദ്ധതി നടപ്പാക്കലും ഒരുമിച്ച് നീങ്ങുന്ന രീതിയാണ് സർ‌ക്കാർ അവലംബിക്കുക എന്ന് റിപ്പോർട്ട് പറയുന്നു.

ഓരോ പ്രദേശത്തിന്റെ പ്രളയസാധ്യത കണക്കിലെടുത്ത് അതിനെ ചെറുക്കാൻ ആവശ്യമായ തരത്തിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് ലക്ഷ്യം വെക്കുന്നത്. വെള്ളക്കെട്ട് കൂടുതലുള്ള സ്ഥലങ്ങളിലെ ‍ഡ്രെയിനേജിങ് സൗകര്യവും വിസർജ്യം അടക്കമുള്ള മാലിന്യങ്ങളുടെ സംസ്കരണവും പ്രത്യേകമായി പരിഗണിച്ച് പദ്ധതി തയ്യാറാക്കും. ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തിൽ സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിനായി നിയമനിർമാണം വരും.

വിദേശത്തു നിന്നുള്ള കൺസൾട്ടൻസികളുടെയും ഐഐടി പോലുള്ള രാജ്യത്തിനകത്തെ സ്ഥാപനങ്ങളുടെയും സേവനം കർമ്മപദ്ദതി തയ്യാറാക്കുന്നതിനായി തേടും. വിശദമായി തയ്യാറാക്കിയ മാസ്റ്റർ പ്ലാന്‍ അനുസരിച്ചായിരിക്കും പദ്ധതി നടപ്പാക്കൽ.

യുദ്ധകാലത്ത് അമേരിക്ക പുറത്തിറക്കിയ ‘വാർ ബോണ്ട്’ മാതൃകയിൽ ‘കേരള റീബിൽഡ് ബോണ്ട്’ പുറത്തിറക്കണമെന്നും ആലോചനയുണ്ട്. ധനാഗമ മാർഗ്ഗങ്ങളിൽ ബാധ്യത കുറവുള്ളവ നോക്കി തെരഞ്ഞെടുക്കും. കേരളത്തിന്റെ പുനർനിർമ്മാണത്തിന് സന്നദ്ധ സേവകരെക്കൂടി ഉൾപ്പെടുത്തും.

പുനർനിർമാണ പ്രവർത്തനങ്ങളുടെ ചുമതല മുഖ്യമന്ത്രിയുടെ നേത്വത്തിലുള്ള മന്ത്രിമാരുടെ ഉന്നതാധികാര സമിതിക്കായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍