UPDATES

പരിശുദ്ധ പാത്രിയാക്കീസ് ബാവയ്ക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി കേരളം

അഴിമുഖം പ്രതിനിധി

അഞ്ചുദിന സന്ദര്‍ശനത്തിനെത്തിയ യാക്കോബായ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാക്കീസ് ബാവയ്ക്ക് കേരളം ഹൃദ്യമായ സ്വീകരണമൊരുക്കി. രാവിലെ എട്ടുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ പാത്രിയാക്കീസ് ബാവയെ ശ്രേഷ്ഠ ബസാലിയോസ് പ്രഥമന്‍ ബാവയുടെ നേതൃതത്തില്‍ മെത്രാപ്പോലീത്താ സംഘം സ്വീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, അനൂപ് ജേക്കബ് എന്നിവരും ബാവയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. 

പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ പരിശുദ്ധ ബാവ സഭയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്കുശേഷം പാത്രിയര്‍ക്കീസ് ബാവ മാധ്യമങ്ങളെ കാണും. തുടര്‍ന്നു കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ സംബന്ധിക്കും. വൈകിട്ട് യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ (കൊച്ചി ഭദ്രാസനം) ആസ്ഥാനമായ തിരുവാങ്കുളം ക്യംതാ സെമിനാരിയില്‍ സ്വീകരണം നല്‍കും.

പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലായിരിക്കും പാത്രിയര്‍ക്കീസ് ബാവ താമസിക്കുക. പാത്രിയര്‍ക്കീസ് ബാവയ്ക്ക് സഭ നല്‍കുന്ന ഔദ്യോഗിക സ്വീകരണം നാളെ കോട്ടയത്തു നടക്കും.സംസ്ഥാനത്തിന്റെ സംസ്ഥാനത്തിന്റെ അതിഥിയായാണ് അഞ്ചുദിവസവും ബാവ കേരളത്തില്‍ തങ്ങുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍