UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആർസിസി ഡയറക്ടറാകുന്ന ആദ്യവനിതയായി ഡോ. രേഖാ നായർ.

1989ല്‍ സര്‍വീസില്‍ പ്രവേശിച്ച ഇവര്‍ക്ക് അദ്ധ്യാപനത്തിലും റിസര്‍ച്ചിലും ക്ലിനിക്കല്‍ വിഭാഗത്തിലുമായി 30 വര്‍ഷത്തെ സേവന പരിചയമുണ്ട്.

ആർസിസിയുടെ ഡയറക്ടറാകുന്ന ആദ്യത്തെ വനിതയെന്ന ബഹുമതി ഡോ. രേഖാ നായർക്ക് സ്വന്തം. പത്തോളജി വിഭാഗം അഡീഷണൽ പ്രൊഫസറും ദേശീയ രക്താർബുദ നിർണയ വിഗദ്ധയുമാണ് ഇവർ‌. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് നിയമനവിവരം അറിയിച്ചത്. ആര്‍സിസിയുടെ ഡയറക്ടറാകുന്ന നാലമാത്തെ വ്യക്തിയാണ് ഡോ. രേഖാ നായര്‍.

1989ല്‍ സര്‍വീസില്‍ പ്രവേശിച്ച ഇവര്‍ക്ക് അദ്ധ്യാപനത്തിലും റിസര്‍ച്ചിലും ക്ലിനിക്കല്‍ വിഭാഗത്തിലുമായി 30 വര്‍ഷത്തെ സേവന പരിചയമുണ്ട്.

ആഗസ്റ്റ് 10-ാം തീയതി കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററില്‍ വച്ച് നടന്ന അഭിമുഖത്തില്‍ ഡല്‍ഹി നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജികെ രഥ്, മുംബയ് ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. രാജന്‍ബദ്ദ്വ, കൊല്‍ക്കത്ത ടാറ്റാ മെമ്മോറിയല്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മാമന്‍ചാണ്ടി, കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മോനി കുര്യാക്കോസ് എന്നിവരടങ്ങിയ സെര്‍ച്ച് കമ്മിറ്റിയാണ് ഡോ. രേഖ നായരെ ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്തത്.

രക്താര്‍ബുദ നിര്‍ണയത്തിലും സ്തനാര്‍ബുദ നിര്‍ണയത്തിലും പുതിയ വെളിച്ചം പകര്‍ന്ന മൈക്രോ ആര്‍.എന്‍.എ.യുടെ കണ്ടുപിടിത്തത്തിന് 2016ല്‍ ദേശീയ അന്തര്‍ദേശീയ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഐ.സി.എം. ആറിന്റെ തക്താര്‍ബുദ നിര്‍ണയ ടാസ്‌ക് ഫോഴ്‌സ് അംഗമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍