UPDATES

ട്രെന്‍ഡിങ്ങ്

കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയിൽ വിദ്യാർത്ഥി വേട്ട തുടരുന്നു; ഗവേഷകനെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലിട്ട് അധികൃതർ

ബിജെപി നേതാവു കൂടിയായ എസ്‌വി ശേഷഗിരി റാവു ചാൻസലറായി സ്ഥാനമേറ്റെടുത്തതിനു ശേഷം നിരവധി സമരങ്ങളാണ് സർവ്വകലാശാലയിൽ നടന്നത്.

കാസർഗോഡ് സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സർവ്വകലാശാലയിൽ ഫയർ അലാറത്തിന്റെ ചില്ല് പൊട്ടിച്ചെന്നാരോപിച്ച് ഗവേഷകനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിട്ടു. തെലങ്കാന സ്വദേശിയായ ഗന്തോട്ടി നാഗരാജു എന്ന വിദ്യാർത്ഥിയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യപ്പെട്ടത്. പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റവും മറ്റ് ആരോപണങ്ങളും ഉന്നയിച്ചാണ് സർവ്വകലാശാല നാഗരാജുവിനെതിരെ കേസ് നൽകിയിരിക്കുന്നത്. നൂറ്റമ്പത് രൂപ വിലവരുന്ന ഒരു ചില്ല് പൊട്ടിച്ചതല്ല, ആർഎസ്എസ് റിക്രൂട്ട്മെന്റിൽ സർവ്വകലാശാലയിലെത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ പകയാണ് നാഗരാജുവിനെതിരെ കേസ്സെടുത്തതിനു പിന്നിലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ജാമ്യമില്ലാ കുറ്റമാണ് നാഗരാജുവിനെതിരെ ചുമത്തിയിരിക്കുന്നത്.

സർവ്വകലാശാലയിലെ ഭാഷാപഠന വിഭാഗത്തിലാണ് ഗന്തോട്ടി നാഗരാജു ഗവേഷണം നടത്തുന്നത്. വിദ്യാർത്ഥികളെ ക്രിമിനലുകളെപ്പോലെ കൈകാര്യം ചെയ്യുന്ന സർവ്വകലാശാലയുടെ നടപടിയിൽ പ്രതിഷേധിച്ച് അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്. തെലങ്കാനയില്‍ നിന്നുള്ള ഒരു ദളിത് കുടുംബാംഗമാണ് നാഗരാജുവെന്നും അദ്ദേഹം വലിയ മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന സമയത്ത് ചെയ്തുപോയ ചെറിയൊരു അബദ്ധമാണിതെന്നും സർവ്വകലാശാലയിലെ ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ അസോസിയേറ്റ് പ്രൊഫസറായ പ്രസാദ് പന്ന്യൻ ഫേസ്ബുക്കിൽ കുറിച്ചു.

ഗൗരവമില്ലാത്ത കേസായതിനാൽ കാമ്പസ്സിൽ ഒത്തുതീർപ്പുണ്ടാക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചതെന്ന് വിവരമുണ്ട്. എന്നാൽ സർലവ്വകലാശാല പിടിവാശി കാണിക്കുകയും ഗുരുതരമായ വകുപ്പുകൾ ചൂണ്ടിക്കാണിച്ച് പരാതി നൽകുകയും ചെയ്തതോടെ പൊലീസ് കേസ്സെടുക്കുകയായിരുന്നു. ഒരു ഹോസ്റ്റലിൽ നടന്ന വളരെ ചെറിയൊരു സംഭവത്തിൽ സർവ്വകലാശാലയുടെ

ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല ഹോസ്റ്റലിൽ രോഹിത് വെമുലയുടെ കൂടെ താമസിച്ചിരുന്നയാളാണ് നാഗരാജു. പിന്നീട് ഗവേഷണത്തിനായി കാസർഗോഡ് എത്തുകയായിരുന്നു. രോഹിത് വെമുലയുടെ മരണശേഷം മനോവിഷമങ്ങളിൽ അകപ്പെടുകയും ചെയ്തിരുന്നു നാഗരാജു. ഇപ്പോഴും കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നയാളാണ് ഇദ്ദേഹമെന്ന് സഹപാഠികളും അധ്യാപകരും പറയുന്നു. കുറച്ചു മാസങ്ങൾക്കു മുമ്പാണ് നാഗരാജുവിന്റെ അമ്മ മരിച്ചത്. ഇത് അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു. ഇത്തരം പരിഗണനകളൊന്നും നൽകാതെ, കാമ്പസ്സിൽ തന്നെ പറഞ്ഞു തീർക്കാമായിരുന്ന ഒരു പ്രശ്നത്തെ പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും വലിച്ചിഴച്ചത് സർവ്വകലാശാലാ അധികൃതരുടെ രാഷ്ട്രീയ ചായ്‌വ് മൂലമാണെന്നാണ് ആരോപണം.

ബേക്കൽ ഫോർട്ട് സ്റ്റേഷൻ പൊലീസ് കസ്റ്റഡിയിലെടുത്ത നാഗരാജു ഇപ്പോൾ റിമാൻഡിൽ സബ് ജയിലിലാണുള്ളത്.

സംഘപരിവാറുമായി ബന്ധപ്പെട്ട വ്യക്തികളെയാണ് കേന്ദ്ര സർക്കാർ ഈ സർവ്വകലാശാലയിലേക്ക് റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വിദ്യാർത്ഥിയായ ആരതി അനീഷ് പറയുന്നു. ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ മുതൽ ഏറ്റവും താഴെത്തട്ടിലുള്ള ജീവനക്കാരെ വരെ സംഘപരിവാർ സ്ഥാപനങ്ങളിൽ നിന്നാണ് റിക്രൂട്ട് ചെയ്തു കൊണ്ടിരിക്കുന്നത്.

കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയിൽ നേരത്തെയും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന സംഘപരിവാർവൽക്കരണത്തെ കുറിച്ച് പരാതികൾ വന്നിരുന്നു. സംഘപരിവാർ പശ്ചാത്തലമുള്ള വിദ്യാർത്ഥികളെ കൂടുതലായി കാമ്പസ്സിലേക്കെത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനായി പലപ്പോഴും മെറിറ്റ് മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെടുകയാണെന്നും ആരോപണമുയരുന്നു. രാജ്യത്തെ കേന്ദ്ര സർവ്വകലാശാലകളിലൊന്നിലും തങ്ങൾക്ക് പിടിപാടില്ലാത്തത് മുൻനിർത്തി കാസർഗോഡ് സർവ്വകലാശാലയെ പിടിയിൽ നിറുത്താൻ ആർഎസ്എസ് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.

ശേഷഗിരി റാവുവിന്റെ വരവ്

ബിജെപി നേതാവു കൂടിയായ എസ്‌വി ശേഷഗിരി റാവു ചാൻസലറായി സ്ഥാനമേറ്റെടുത്തതിനു ശേഷം നിരവധി സമരങ്ങളാണ് സർവ്വകലാശാലയിൽ നടന്നത്. മിക്കതും വിദ്യാർത്ഥികൾക്കെതിരെ സർവ്വകലാശാല അധികൃതർ നടത്തുന്ന ആക്രമണങ്ങളെ പ്രതിയായിരുന്നു.

2017 ജൂലൈ മാസത്തിലാണ് എസ്‌വി ശേഷഗിരി റാവു കേരള കേന്ദ്ര സർവ്വകലാശാലയുടെ ചാൻസലറായി നിയമിതനാകുന്നത്. തെലങ്കാനയിലെ ബിജെപിയുടെ ഉന്നത നേതാക്കളിലൊരാളാണ് ഇദ്ദേഹം. ബിജെപി ദേശീയ എക്സിക്യുട്ടീവ് മെമ്പറായിരുന്നിട്ടുണ്ട്. ഹൈദരാബാദിൽ ജനിച്ച ശേഷഗിരി റാവു ഒസ്മാനിയ സർവ്വകലാശാലയിലെ ജിയോഫിസിക്സ് വകുപ്പിന്റെ തലവനായി പ്രവർത്തിക്കവെ തന്നെ സംസ്ഥാനത്തും ദേശീയതലത്തിലും ബിജെപിയുടെ നേതാവായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍