UPDATES

ട്രെന്‍ഡിങ്ങ്

കണ്ണൂരിനെ നോക്കുന്ന നിങ്ങളുടെ കണ്ണടകള്‍ മാറ്റണം; അത് ആര്‍എസ്എസിന്റെ പരീക്ഷണശാലയാണ്

തെരുവില്‍ പിടഞ്ഞുമരിക്കുന്ന മനുഷ്യ ജീവനുകളുടെ ചോരക്ക് രണ്ട് തരം നിറമുണ്ട് എന്ന് പറയുന്നത് അവസാനിക്കുന്ന കാലത്ത്, അന്ന് മാത്രം നമുക്ക് എല്ലാ അരും കൊലകളെയും തള്ളിപ്പറയാം.

Avatar

നചികേതസ്

എല്ലാ കാലത്തും കേരളത്തിലെ സംഘപരിവാര രാഷ്ട്രീയത്തിന്‍റെ പരീക്ഷണശാലയാണ് കണ്ണൂര്‍. രാഷ്ട്രീയ നിരീക്ഷകരുടെയും ചാനലുകളുടെയും നോട്ടം വീണ്ടും കണ്ണൂരിലേക്ക് തിരിഞ്ഞിരിക്കുകയാണല്ലോ. പറയാന്‍ തോന്നിയ ചിലത് ഒന്ന് പറഞ്ഞുപോകാം.

യാതൊരുവിധ സംഘര്‍ഷങ്ങള്‍ക്കും പോവാതെ ഏറ്റവും സമാധാനപരമായ ജീവിതം നയിക്കുന്ന സാധുവായ ഒരു ചെറുപ്പക്കാരന്‍, സ്വന്തമായി ചെറിയ ഒരു എസ് ടി ഡി ബൂത്ത് നടത്തുന്നു. ഒരു രാത്രി ജീപ്പിലെത്തിയ പതിമൂന്നംഗ സംഘം എസ് ടി ഡി ബൂത്തില്‍ കയറി അജയനെ ആക്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയ ആ ചെറുപ്പക്കാരനെ അവര്‍ പിന്നാലെ ഓടി ആക്രമിച്ചു.

ഇരുപതോളം വെട്ടുകള്‍, ഒന്നര വയസുള്ള മകളെ നോക്കണേ എന്ന നിലവിളിയോടെ ആ ജീവിതം അവസാനിച്ചു. തൊട്ടടുത്ത ദിവസം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം കൊണ്ടുവരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുണ്ട്, ആര്‍എസ്എസിന് നല്ല രാഷ്ട്രീയ സ്വാധീനമുള്ള പ്രദേശമാണ്, വഴിയില്‍ രണ്ട് ഭാഗത്തും ഉയരമുള്ള പറമ്പാണ്, മുകളില്‍ നിരന്നു നിന്ന് ആര്‍എസ്എസ് ബോംബേറ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ പരിക്ക്. ഒരു പത്രത്തിലും കാര്യമായ വാര്‍ത്തയൊന്നുമില്ല. യാതൊരുവിധ സംഘര്‍ഷങ്ങളും നിലവിലില്ലാത്ത സമയത്തു 2009 മാര്‍ച്ച് 11ന് രാത്രി 7.45നാണ് താഴെ കുന്നോത് പറമ്പിലെ സഖാവ് അജയന്‍ കൊല്ലപ്പെടുന്നത്. സിപിഎമ്മിനോട് അനുഭവമുള്ള ആളായിപ്പോയി എന്നതാണ് അജയന്‍ ചെയ്ത കുറ്റം.

സ്വന്തം വീട്ടില്‍ കുഞ്ഞു മകളൊടൊപ്പം കിടന്നുറങ്ങുമ്പോഴാണ് അരീക്കല്‍ അശോകന്‍ കൊല്ലപ്പെടുന്നത്. തൊട്ടടുത്ത് താമസിക്കുന്ന കളിക്കൂട്ടുകാരനും സഹപാഠിയുമായ കാക്ക ഷാജി എന്ന ആര്‍എസ്എസ് ക്രിമിനലിന്റെ നേതൃത്വത്തില്‍ ഒരു സംഘം വീട്ടിലേക്ക് ഇരച്ചുകയറി ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. മൃതശരീരം കാണുമ്പോള്‍ ഭയന്ന് വിറച്ച് അശോകന്‍റെ കുഞ്ഞുമകള്‍ തൊട്ടടുത്തുണ്ടായിരുന്നു.

2007 ജൂണ്‍ 13ന് ജില്ലയില്‍ യാതൊരുവിധ സംഘര്‍ഷങ്ങളുമില്ലാത്ത സമയത്താണ് കണ്ണൂര്‍ ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി കാറില്‍ വരുന്ന വഴിക്ക് വടക്കുമ്പാട് കാവുംഭാഗത്തെ സുധീര്‍കുമാര്‍ കൊല്ലപ്പെടുന്നത്. കുട്ടികളുടെ മുന്നിലിട്ട് നടന്ന അരും കൊലയെപ്പറ്റി ആരും വാര്‍ത്തകള്‍ ചമച്ചില്ല. ആ കൊലപാതകത്തിന്റെ നടുക്കം മാറും മുന്നേ അടുത്ത രണ്ട് കൊലപാതകങ്ങള്‍ കൂടി തലശേരിയില്‍ നടന്നു. എല്ലാം തീര്‍ത്തും സാധാരണക്കാര്‍.

സമാധാനം ആവശ്യപ്പെട്ടുള്ള യോഗങ്ങള്‍ നിരന്തരം നടന്നു. ജില്ലയെ അക്രമത്തിലേക്ക് തള്ളി വിടരുത് എന്ന പാര്‍ട്ടിയുടെ ആഹ്വാനങ്ങള്‍ ക്കു പുല്ലുവില കല്‍പ്പിക്കാതെ ആര്‍എസ്എസിന്‍റെ കൊലക്കത്തിക്ക് വീണ്ടും ഒരു ചെറുപ്പക്കാരന്‍ കൂടി ഇരയായി. ഒരാഴ്ചക്കിടെ നാല് ചെറുപ്പക്കാര്‍, കൊല്ലപ്പെട്ടതെല്ലാം സഖാക്കളായതുകൊണ്ട് പതിവുപോലെ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു എന്ന രണ്ട് കോളം വാര്‍ത്തയിലും മിന്നി മറയുന്ന ഫ്‌ളാഷ് ന്യൂസിലും സംഭവം ഒതുങ്ങി. ഡല്‍ഹിയിലെ സിപിഎമ്മിന്റെ കേന്ദ്ര കമ്മറ്റി ഓഫീസ് ആദ്യമായി ആക്രമിക്കപ്പെടുന്നത് ഈ സംഭവ പരമ്പരയുടെ പേരിലാണ്. ദോഷം പറയരുതല്ലോ, അതുവരെ മിണ്ടാതിരുന്ന പത്രങ്ങള്‍ സിപിഎമ്മിന്റെ അക്രമത്തെക്കുറിച്ചും സിപിഎം – ആര്‍എസ്എസ് സംഘര്‍ഷങ്ങളെക്കുറിച്ചും മത്സരിച്ചെഴുതി.

ബാബുയേട്ടനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് പോയി: കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പോസ്റ്റ് വൈറലാകുന്നു

ഒരു പക്ഷെ കേരളം രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായിട്ടാവും ഒരു സ്ത്രീ രാഷ്ട്രീയാക്രമണത്തില്‍ കൊല്ലപ്പെടുന്നത് – തലശേരി, എരുവട്ടി, വെണ്ടുട്ടായില്‍ സരോജിനിയമ്മ കൊല്ലപ്പെട്ടത് ആര്‍എസ്എസ് അക്രമത്തിലാണ്, ഒരു ചര്‍ച്ചയും വന്നില്ല, വരില്ല. എട്ട് വയസുകാരനെ സ്‌കൂള്‍ ബാഗ് പിന്നിലേക്ക് വലിച്ചു പിടിച്ചു കഴുത്തറത്തു കൊന്നത് ആരും ചര്‍ച്ച ചെയ്യില്ല, കാരണം കൊന്നത് ആര്‍എസ്എസുകാരാണ്.

ആലപ്പുഴയില്‍ ആര്‍എസ്എസുകാര്‍ ക്രൂരമായി കൊന്ന അനന്തുവിന്‍റെ പ്ലസ്ടു റിസള്‍ട്ട് വന്നത് ആരും ചര്‍ച്ച ചെയ്യില്ല, ഫസ്റ്റ് ക്ലാസോട് കൂടിയാണ് ആ കുട്ടി പരീക്ഷയില്‍ പാസായത്. കൊല്ലപ്പെടുന്നത് സിപിഎം കാരാവുമ്പോള്‍ വാഴ്ത്തിപ്പറ്റാനും വെട്ടുവഴികളുടെ വീരേതിഹാസം രചിക്കാനും ആരും ഉണ്ടാവാറില്ല, വലതുപക്ഷ മീഡിയ സിന്‍ഡിക്കേറ്റുകളുടെ ഉറഞ്ഞു തുള്ളലുകളും ചാനല്‍ ബുദ്ധി ജീവികളുടെ സൈദ്ധാന്തിക അധര വ്യായാമങ്ങളും ഒന്നും ഞങ്ങളാരും പ്രതീക്ഷിക്കാറുമില്ല.

അധികാരത്തിന്‍റെ തണല്‍ കയ്യില്‍ വരുമ്പോള്‍ അവര്‍ ചെയ്തുകൂട്ടുന്നത് ത്രിപുരയില്‍ നമ്മള്‍ കണ്ടതാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പലതിലും നടക്കുന്ന സംഭവങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരാറ് പോലുമില്ല, മേലില്‍ മണ്ണ് പറ്റില്ല എന്നുറപ്പുള്ള ഇടങ്ങളില്‍ പതിവായി ആര്‍എസ്എസ് നടത്താറുള്ള കൊലപാതകങ്ങള്‍ പലതും ഏകപക്ഷീയമാണ്.

കത്വായില്‍ ഒരാളെ കിട്ടിയിട്ടുണ്ട് വന്ന് ചെയ്തിട്ട് പോ എന്ന് കൂട്ടുകാരെ ക്ഷണിച്ചവന്‍റെ മാനസികനിലയില്‍ എന്ത് മാറ്റം വരും എന്നാണ് നിങ്ങളൊക്കെ പറയുന്നത്. ഒരു കുഞ്ഞാണ് എന്ന പരിഗണ പോലുമില്ലാതെ നിഷ്‌കരുണം ഇതുപോലെ ഒരു കൃത്യം ചെയ്തവരുടെ അതേ ആള്‍ക്കൂട്ടമാണ് ആര്‍എസ്എസ്. ഗുജറാത്തില്‍ ബെസ്‌റ് ബേക്കറിയുടെ കത്തുന്ന തീച്ചൂളയിലേക്ക് പതിനാറ് പേരെ ജീവനോടെ എറിഞ്ഞുകൊല്ലാനും കൂട്ടത്തിലെ കൊച്ചു കുഞ്ഞിനെ അതിന്റെ ഉമ്മയുടെ മുന്നില്‍ വച്ച് കാലുപിടിച്ച് തല ചുവരിലിടിച്ചു കൊല്ലാനും ആര്‍എസ്എസുകാര്‍ക്ക് മാത്രമേ സാധിക്കൂ. അന്ന് ആ അഞ്ചു ചെരുപ്പക്കാരെ ജീവനോടെ ചുട്ടുകൊല്ലുമ്പോളും, കാസര്‍ഗോഡ് കൊച്ചുകുഞ്ഞിനെ സ്‌കൂള്‍ ബാഗ് പിടിച്ചുവലിച്ച് കഴുത്ത് മുറിച്ച് കൊള്ളുമ്പോഴും ഒക്കെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നത് ഒരേ മാനസിക നിലയാണ്.

ഷുഹൈബിന്റെ ചോരയുടെ ഗന്ധം മാഞ്ഞില്ല; കണ്ണൂരില്‍ തുടരുന്ന അരുംകൊല

നുണകളാണ്, നുണകളാണ് ഇവരെ വളര്‍ത്തിയത് ….

നുണകളിലാണ്, നുണകളിലൂടെയാണ് ആര്‍എസ്എസ് ഇന്ത്യയില്‍ തഴച്ചുവളരുന്നത്. പെട്ടെന്നുണ്ടാവുന്ന, നിഷ്‌കളങ്കമായ രക്ഷപ്പെടലിന് വേണ്ടിയുള്ള നുണകളല്ല, കൃത്യമായ പ്ലാനിങ്ങിലൂടെ ആലോചിച്ചു ഉറപ്പിച്ചു പ്രയോഗത്തിലാക്കി വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന നുണകള്‍, അത്തരം നുണകളിലൂടെയാണ് സംഘപരിവാരം അതിന്‍റെ അടിത്തറ പണിതിട്ടുള്ളത്. അയോധ്യയില്‍ ബാബറി പള്ളി പൊളിക്കാനുള്ള യാത്ര സോമനാഥ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുമ്പോള്‍ എല്‍കെ അദ്വാനി പറഞ്ഞത് സോമനാഥനോട് (ഗുജറാത്തിലെ സോനാനാഥ ക്ഷേത്ര ആക്രമണം) ചെയ്തതിനു പകരം ചോദിക്കും എന്നാണ്, എന്നാല്‍ സോമനാഥ ക്ഷേത്രം മാത്രമല്ല, തൊട്ടപ്പുറമുള്ള മുസ്ലിം ആരാധനാലയവും അന്ന് ആ ക്ഷേത്രത്തോടൊപ്പം അവര്‍ തകര്‍ത്തിരുന്നു എന്ന വിവരം അദ്വാനി ബോധപൂര്‍വ്വം മറച്ചുവച്ചു. സംഘ പ്രചാരകരെല്ലാം നുണപ്രചാരകരാണ്. അഹിംസ ജീവിത ചര്യയാക്കിയ നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധി വധിക്കപ്പെട്ടത് ലഡു വിതരണം ചെയ്താണ് സംഘപരിവാരം ആഘോഷിച്ചത്. രാജ്യം പുരസ്‌കാരം നല്‍കി ആദരിച്ച യൂആര്‍ അനാഥ മൂര്‍ത്തിയുടെ മരണം സംഘികള്‍ ലഡു വിതരണം നടത്തി ആഘോഷിച്ച വാര്‍ത്തകള്‍ ആരും മറന്നിട്ടില്ല.

കൊലക്ക് കൊലയാണോ ഉത്തരം എന്നുള്ള ‘നിഷ്‌കളങ്ക’മായ ചോദ്യങ്ങള്‍ ചുറ്റിലും ഉയരുന്നു എന്നറിയാം….

ഈ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന തീര്‍ത്തും നിഷ്‌ക്കളങ്കരായ ആ ആള്‍ക്കൂട്ടത്തോട് സ്‌നേഹത്തോടെ ചോദിക്കട്ടെ, കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇല്ലാതായ എത്ര പേരെ നിങ്ങള്‍ക്കറിയാം?

കെടി ജയകൃഷ്ണനും, കതിരൂര്‍ മനോജിനും അപ്പുറം എത്ര പേരുകള്‍ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ട്?

ഏകപക്ഷീയമായ അരുംകൊലകളില്‍ ഇല്ലാതാവുന്നവന്‍റെ രാഷ്ട്രീയം ചെങ്കൊടിയുടെ രാഷ്ട്രീയമാണ് എങ്കില്‍ ഒറ്റക്കോളം വാര്‍ത്തയിലും പത്ത് മിനുട്ട് നേരത്തെ ഫ്ളാഷ് ന്യൂസ് സ്‌ക്രോളിംഗിലും, സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു എന്ന രണ്ടു മിനുട്ട് വാര്‍ത്തയിലും ഒതുക്കി വെച്ച്, തെരുവില്‍ പിടഞ്ഞുമരിക്കുന്ന മനുഷ്യ ജീവനുകളുടെ ചോരക്ക് രണ്ട് തരം നിറമുണ്ട് എന്ന് പറയുന്നത് അവസാനിക്കുന്ന കാലത്ത്, അന്ന് മാത്രം നമുക്ക് എല്ലാ അരും കൊലകളെയും തള്ളിപ്പറയാം. കാലമെത്താതെ കെട്ടുപോകുന്ന ജീവിതങ്ങളെല്ലാം മനുഷ്യരാണ് എന്ന ബോധം മാധ്യമങ്ങള്‍ക്കും, രാഷ്ട്രീയ വിശകലന അന്തി ചര്‍ച്ചാ തൊഴിലാളികള്‍ക്കും ഉണ്ടാവുന്ന ഒരു കാലത്ത് നമുക്ക് മനുഷ്യരെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും മാനവികതയുടെ മഹനീയതയെക്കുറിച്ചും സത്യസന്ധമായി ചര്‍ച്ചകള്‍ നടത്താം….

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ചുവടുറപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ആര്‍എസ്എസിന് ഒരു കലാപം കൂടിയേ തീരൂ: തോമസ് ഐസക്

കൊന്നത് ഞങ്ങള്‍ തന്നെ: സിപിഎം പ്രവര്‍ത്തകന്റെ കൊലയില്‍ ആര്‍എസ്എസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍