UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സ്ത്രീപ്രവേശനം: ബുദ്ധമതം സംബന്ധിച്ച വാദം വസ്തുതാപരമായി സ്ഥാപിക്കണമെന്ന് കോടതി

‘ഹിന്ദുമതം ഒരുകാലത്തും സ്ത്രീകളെ വേർതിരിച്ച് കണ്ടിട്ടില്ല.’

ശബരിമലയിലെ ഭരണപരമായ കാര്യങ്ങളിൽ കോടതി ഇടപെടില്ലെന്നും എന്നാൽ സ്ത്രീപ്രവേശനക്കാര്യത്തിൽ നിയമപരമായ വശങ്ങൾ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്ന ഭരണഘടനാബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ ഇടപെടാൻ കോടതി ഉദ്ദേശിക്കുന്നില്ല. ശബരിമലയിലെ നിലവിലെ ക്ഷേത്രാചാരങ്ങളെ ബുദ്ധമത ചരിത്രവുമായി ബന്ധപ്പെടുത്തി പരിഗണിക്കണമെന്നാണ് ഹരജിക്കാരുടെ വാദം. എന്നാൽ, ഇക്കാര്യങ്ങൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ശബരിമലയിലെ ആചാരങ്ങൾ ഏതെങ്കിലും മതാചാരങ്ങളുടെ ഭാഗമല്ലെന്ന് ഹരജിക്കാർ വാദിച്ചു. ഹിന്ദുമതം ഒരുകാലത്തും സ്ത്രീകളെ വേർതിരിച്ച് കണ്ടിട്ടില്ല. എവിടെയും സ്ത്രീകൾക്ക് അയിത്തം കൽപ്പിക്കുകയുണ്ടായിട്ടില്ലെന്നും ഹരജിക്കാർ വാദിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, റോഹിന്റൺ നരിമാൻ, എഎം ഖാൻവിൽകർ, ഡിവൈ ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍