UPDATES

കേരളം

സ്ഥിതി റിപ്പോർട്ട് കോടതിയലക്ഷ്യമാകും; റിവ്യൂ ഹരജിയാണ് ഉചിതമെന്ന് ദേവസ്വം ബോർഡിന് നിയമോപദേശം

ഏഴംഗ ബഞ്ചിലേക്ക് പോയാൽ നിലവിലെ വിധിയുടെ അനുപാതം മാറാമെന്നുംം ഭൂരിപക്ഷ വിധിക്ക് സാധ്യതയുണ്ടെന്നും അഭിഭാഷകർ പ്രതീക്ഷിക്കുന്നുണ്ട്.

ശബരിമലയിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളതെന്ന സ്ഥിതി റിപ്പോർട്ട് നൽകുന്നത് കോടതിയലക്ഷ്യമായേക്കുമെന്ന് ദേവസ്വം ബോർഡിനു വേണ്ടി നേരത്തെ ഹാജരായ അഭിഭാഷകരുടെ നിയമോപദേശം. ഇക്കാരണത്താൽ പുനപ്പരിശോധനാ ഹരജി നൽകുന്നതായിരിക്കും ഉചിതം.

വിധിയിൽ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടാൽ പുനപ്പരിശോധനാ ഹരജി നൽകാം. കേരള ഹിന്ദു പൊതു ആരാധനാ ചട്ടത്തിലെ 3(ബി) വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രങ്ങളിൽ നിന്നും വിലക്കുന്നത് ഭരണഘടനാ ലംഘനമാണ്. എന്നാൽ പ്രായം പറഞ്ഞല്ല ശബരിമലയിലെ വിലക്ക് എന്ന് ചൂണ്ചിക്കാട്ടി ഹരജി പോകാമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഉപദേശം. ആചാരപരമായി വിലക്കുള്ള സമയത്ത് പ്രവേശിക്കരുതെന്നാണ് പറയുന്നതെന്നും അതിനെ പ്രായവുമായി ബന്ധപ്പെടുത്തി സുപ്രീംകോടതി വിലയിരുത്തുന്നുവെന്നും നിയമോപദേശം പറയുന്നു. മറ്റു ബോർഡുകൾക്ക് പറയാനുള്ളത് കോടതി കേട്ടിട്ടുമില്ല. ഈ സാഹചര്യത്തിൽ റിവ്യൂ ഹരജി പരിഗണിക്കപ്പെടാമെന്നും അഭിഭാഷകർ അറിയിച്ചു.

ഏഴംഗ ബഞ്ചിലേക്ക് പോയാൽ നിലവിലെ വിധിയുടെ അനുപാതം മാറാമെന്നുംം ഭൂരിപക്ഷ വിധിക്ക് സാധ്യതയുണ്ടെന്നും അഭിഭാഷകർ പ്രതീക്ഷിക്കുന്നുണ്ട്. കൂടുതൽ ജഡ്ജിമാർ ആർത്തവകാലത്ത് സ്ത്രീകളുടെ അശുദ്ധിയുണ്ടെന്ന പുരോഹിതരുടെ വാദത്തെ തള്ളാതെ തീരുമാനം അവർക്കു വിട്ടേക്കാം.

ശബരിമല: ബിജെപി എന്തുകൊണ്ട് പുനപ്പരിശോധനാ ഹരജി കൊടുക്കുന്നില്ല? പിള്ളയോട് 15 ചോദ്യങ്ങളുമായി എംബി രാജേഷ്

“പെണ്‍കുട്ടികൾ ചൊവ്വയിലേക്ക് പോകാൻ ഒരുങ്ങുന്ന നാട്ടിലാണ് ഇതെല്ലാം; രാജ്യം ഭരിക്കുന്ന പാർട്ടി നിയമം അട്ടിമറിക്കാൻ രംഗത്ത്” -മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍