UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ശബരിമല തായ്‍ലാൻഡാകും; അവിടെ പോകുന്ന സ്ത്രീകളെ പുരുഷന്മാർ പിടിക്കും; സ്ത്രീകൾ കയറിയാൽ ഞാൻ മല ചവിട്ടില്ല”: പ്രയാർ ഗോപാലകൃഷ്ണൻ

ശബരിമലയിൽ നടക്കുന്ന സമരത്തിന് രാഷ്ട്രീയമില്ലെന്നും കോൺഗ്രസ്സ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ അവകാശപ്പെട്ടു.

ശബരിമല കയറുന്ന സ്ത്രീകളെ പുരുഷന്മാർ പിടിക്കുമെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പ്രയാർ ഗോപാല‍കൃഷ്ണൻ. സ്ത്രീകൾ ശബരിമലയിൽ കയറിയാൽ പിന്നീട് താൻ മല ചവിട്ടില്ലെന്നും പ്രയാർ പ്രഖ്യാപിച്ചു. ശബരിമലയെ ‘തായ്‌ലൻഡ്’ ആക്കി മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിൽ നടക്കുന്ന സമരത്തിന് രാഷ്ട്രീയമില്ലെന്നും കോൺഗ്രസ്സ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ അവകാശപ്പെട്ടു. ആരുടെയും കൊടി പിടിക്കാൻ തയ്യാറല്ലെന്നു പറഞ്ഞ് പന്തളം കൊട്ടാരം സമരത്തിൽ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് പ്രയാറിന്റെ ഈ പ്രസ്താവന.

തായ്‌ലാൻഡിനെ ശബരിമലയുമായി പ്രയാർ കൂട്ടിക്കെട്ടുന്നത് ഇതാദ്യമല്ല. 2017ൽ പ്രയാർ സ്ത്രീപ്രവേശന വിഷയത്തിൽ നടത്തിയ ഒരു പത്രസമ്മേളനത്തിലും തുടർന്ന് ഫേസ്ബുക്കിലിട്ട പോസ്റ്റിലും തായ്‌ലാൻഡിലെ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന പ്രത്യക്ഷപ്പെട്ടിരുന്നു. തായ് മലയാളി സമാജവും വേൾഡ് മലയാളി കൗൺസിലിന്റെ തായ്‌ലാൻഡ് ചാപ്റ്ററും ഈ പ്രസ്താവനയ്ക്കെതിരെ അന്ന് രംഗത്തു വരികയും ചെയ്തു. തായ്‍ലാൻഡിലെ നൂറ് കണക്കിന് ടൂറിസ്റ്റ്സ്പോട്ടുകളിൽ ഒന്നായ പട്ടായ ബീച്ചിലെ മസാജ് പാർലറുകളും വാക്കിങ് സ്ട്രീറ്റും മാത്രം കണ്ട് ആ രാജ്യം മുഴുവൻ അങ്ങനെയാണെന്ന് പറയുന്നത് വിവരക്കേടാണെന്ന് അവർ പ്രസ്താവിച്ചു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവരും രാഷ്ട്രീയ നേതാക്കളും മറ്റൊരു രാജ്യത്തെക്കുറിച്ച് പ്രസ്താവനകളിറക്കുമ്പോള്‍‌ മര്യാദ പാലിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഏത് സമയത്തും എവിടെയും തനിച്ച് യാത്ര ചെയ്യാം. പിഞ്ചു കുഞ്ഞുങ്ങളെയോ അമ്മൂമ്മമാരെയോ തായ്ലൻഡിൽ ആരും കാമക്കണ്ണോടെ നോക്കാറില്ലെന്നും പ്രയാറിനെ മലയാളി സംഘടനകൾ അന്ന് അറിയിക്കുകയുണ്ടായി.

അതെസമയം, ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കരുതെന്ന ആചാരം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് വിധി പ്രസ്താവിച്ചതിൽ സംസ്ഥാന സർക്കാരിനെതിരെ സംഘപരിവാർ സംഘടനകൾ സമരം തുടരുകയാണ്.

അവിടെ നടക്കുന്നത് ‘അത്തരം കാര്യങ്ങള്‍’ മാത്രമല്ല; പ്രയാറിന് തായ്‌ലന്‍ഡിനെക്കുറിച്ചു ഒരു ചുക്കും അറിയില്ല

പ്രയാറിന്റെ ആ.ഭാ.സം.; ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ വരുന്നത് സെക്സ് ടൂറിസത്തിനോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍