UPDATES

ട്രെന്‍ഡിങ്ങ്

ഇനി എന്ത് പ്രശ്‌നമുണ്ടായാലും ഉത്തരവാദി മുഖ്യമന്ത്രി: ചെന്നിത്തല; സിപിഎം ഭരണഘടനയല്ല നടപ്പാക്കേണ്ടത്: ശ്രീധരന്‍ പിള്ള

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫും ബിജെപിയും അവസാന ഘട്ടത്തില്‍ യോഗം ബഹിഷ്‌കരിച്ചു

ശബരിമല യുവത പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം അലസിപ്പിരിഞ്ഞു. സര്‍ക്കാരും യുഡിഎഫും ബിജെപിയും തങ്ങളുടെ മുന്‍ നിലപാടുകളില്‍ തന്നെ ഉറച്ച് നിന്നതോടെ തീരുമാനമാവാതെ യോഗം പിരിയുകയായിരുന്നു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫും ബിജെപിയും അവസാന ഘട്ടത്തില്‍ യോഗം ബഹിഷ്‌കരിച്ചു. രണ്ടരമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ ഇങ്ങനെ:

രമേശ് ചെന്നിത്തല

സര്‍ക്കാര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശിയാണ്. വോക്ക് ഔട്ട് അല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു.സുപ്രീംകോടതി റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുമെന്ന് പറഞ്ഞ സഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് ലഭിച്ച സുവര്‍ണാവസരമായിരുന്നു. എന്നാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ ആ അവസരം സര്‍ക്കാര്‍ കളഞ്ഞുകുളിച്ചു. ആമുഖ പ്രസംഗത്തില്‍ പറഞ്ഞ അതേ നിലപാടില്‍ മുഖ്യമന്ത്രി ഉറച്ച് നില്‍ക്കുകയായിരുന്നു. ഞങ്ങളെല്ലാം നിലപാട് വ്യക്തമാക്കിയിട്ടും അതില്‍ മാറ്റമുണ്ടായില്ല. സര്‍ക്കാരിനോട് രണ്ട് കാര്യങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് രണ്ടും മുഖ്യമന്ത്രി നിഷേധിച്ചു. വിധി നടപ്പാക്കുന്നതില്‍ കോടതിയോട് സാവകാശം തേടണമെന്നും ജനുവരി 22 വരെ വിധി നടപ്പാക്കുന്നത് നിര്‍ത്തണമെന്നുമായിരുന്നു ആവശ്യം. സര്‍വകക്ഷി യോഗം പ്രഹസനമായിരുന്നു. സമവായത്തിന് ഒരു നീക്കവും ഉണ്ടായില്ല. ഇനി എന്ത് പ്രശ്‌നമുണ്ടായാലും ഉത്തരവാദി മുഖ്യമന്ത്രിയാണ്. സര്‍ക്കാര്‍ ബിജെപിയുടേയും ആര്‍എസ്എസിന്റെയും കയ്യാങ്കളിക്ക് കൂട്ടുനില്‍ക്കുന്നു. ശബരിമലയില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസ് ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയായിരുന്നു. ആര്‍എസ്എസും ബിജെപിയും സിപിഎമ്മിം ഒത്തുകളിക്കുകയാണ്. ശബരിമലയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. അതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുത്തതും.ശബരിമല തീര്‍ഥാടനത്തെ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാര്‍ നിലപാട് ഭക്തരോടുള്ള വെല്ലുവിളിയാണ്.

ശ്രീധരന്‍പിള്ള

യോഗം വിളിച്ച് വെറുതെ സമയം കളഞ്ഞു. യോഗം വെറും നാടകമായിരുന്നു. എഴുതി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചായിരുന്നു യോഗം. കള്ളക്കേസില്‍ കുടുക്കി നിരപരാധികളെ വേട്ടയാടുന്നതും മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തന്നതും ശരിയല്ലെന്നതടക്കമുള്ള അഞ്ച് കാര്യങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും എല്ലാം തള്ളി. ഹിന്ദു സംഘടനകളെ വിളിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ സംസ്‌കാരത്തിന് യോജിച്ചതല്ല. അഹങ്കാരത്തിന്റെ ഭാഷയിലാണ് സര്‍ക്കാര്‍ സംസാരിക്കുന്നത്. സിപിഎം ഭരണഘടനയല്ല നടപ്പാക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് എന്‍ഡിഎ ആലോചിക്കും.

സര്‍വകക്ഷി യോഗം പരാജയം; വിധി നടപ്പാക്കുന്നത് ദുര്‍വാശിയല്ലെന്ന് മുഖ്യമന്ത്രി

രഹ്ന ഫാത്തിമയല്ല, രാഹുല്‍ ഈശ്വറിന്റെ ‘ഫെമിനിച്ചി’ തൃപ്തി ദേശായി

ശബരിമലയില്‍ വരുന്ന പുരുഷന്മാരുടെ നൈഷ്ഠിക ബ്രഹ്മചാര്യവും പരിശോധിക്കേണ്ടതുണ്ട്: രാഹുല്‍ ഈശ്വര്‍

യുവമോര്‍ച്ചാ പ്രസംഗം മാത്രമല്ല, ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും പിള്ളേച്ചന് പുലിവാലാകും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍