UPDATES

ട്രെന്‍ഡിങ്ങ്

ഇനി മുഖ്യമന്ത്രിയുടെ പുറകെ നടക്കില്ല, ശബരിമലയില്‍ ദളിത്, ആദിവാസി യുവതികള്‍ കയറിയിരിക്കും; പിണറായി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു- സണ്ണി.എം.കപിക്കാട്

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോചടതി വിധിക്ക് പിന്നാലെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വില്ലുവണ്ടി യാത്രയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു സണ്ണി എം കപിക്കാട്‌

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുമെന്ന വാക്ക് പാലിക്കാത്തതിനാല്‍ സര്‍ക്കാരിന് ഇതുവരെ നല്‍കിയ പിന്തുണ പിന്‍വലിക്കുന്നു എന്ന് ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. ശബരിമലയില്‍ ദളിത് ആദിവാസി സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വില്ലുവണ്ടി സമരത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സണ്ണി കപിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ, “സപ്തംബര്‍ 28ന് വിധി വന്നു. സുപ്രീംകോടതി വിധി പറഞ്ഞാല്‍ അത് നിയമമാണ്. എന്നാല്‍ ഇത്രകാലമായിട്ടും അവിടെ ഒരു സ്ത്രീ പോലും പ്രവേശിച്ചില്ല. ഈ വിധി നടപ്പാക്കുമെന്ന് പിണറായി വിജയന്‍ പ്രഖ്യാപിച്ചപ്പോള്‍ അന്ന് മുഖ്യമന്ത്രിക്ക് പൂര്‍ണമായ പിന്തുണയറിച്ചു. എന്നാല്‍ ഒരു സ്ത്രീ പോലും പ്രവേശിക്കാതിരിക്കാന്‍ സംഘികളല്ല, സര്‍ക്കാര്‍ തന്നെ തീരുമാനമെടുത്തത് പോലെയുള്ള പെരുമാറ്റം ആണ് ഉണ്ടാകുന്നത്. എന്ത് തടസ്സമാണ് വിധി നടപ്പിലാക്കാനുള്ളതെന്ന് ഒന്നുകില്‍ മുഖ്യമന്ത്രി കേരളത്തോട് പറയണം. അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ സവര്‍ണരാണെങ്കില്‍ അങ്ങനെ പറയണം. വിധി നടപ്പിലാക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്ക് നിരുപാധികം കൊടുത്ത പിന്തുണ ഞാന്‍ പിന്‍വലിച്ചിരിക്കുന്നു.വിധി നടപ്പിലാക്കുമ്പോള്‍ പിന്തുണയെക്കുറിച്ച് ആലോചിക്കാം.

കേരളത്തിലെ ദളിത് ആദിവാസി സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് മല കയറും. കൂട്ടമായി എത്തുന്ന തങ്ങളെ തടയാന്‍ സംഘപരിവാറിന് ധൈര്യമുണ്ടെങ്കില്‍ തടയട്ടെ. വിധി നടപ്പിലാക്കാന്‍ ഇനി മുഖ്യമന്ത്രിയുെ പുറകെ നടക്കില്ല. അത് തങ്ങള്‍ തന്നെ നടത്തും”.

‘തന്ത്രികള്‍ പടിയിറങ്ങുക’; ശബരിമല ബ്രാഹ്മണ അധിനിവേശത്തിനെതിരെ വില്ലുവണ്ടിയാത്ര ഒരുങ്ങുന്നു

അഭിമുഖം/എം ഗീതാനന്ദന്‍: ബ്രാഹ്മണ കുത്തക അവസാനിപ്പിക്കണം; തന്ത്രികള്‍ ശബരിമലയുടെ പവിത്രത നശിപ്പിച്ചു

വീണ്ടുമൊരു വില്ലുവണ്ടി യാത്ര; ശബരിമലയില്‍ ആദിവാസി അവകാശം പുന:സ്ഥാപിക്കാനും ബ്രാഹ്മണ്യത്തെ കുടിയിറക്കാനും

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍