UPDATES

ശബരിമലയില്‍ നിരോധനാജ്ഞ നിലവിൽ വന്നു; വലയം തീര്‍ത്ത് പോലീസ്

ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും.

ശബരിമലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ. പത്തനംതിട്ട ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശത്താണ് നിരോധനാജ്ഞ. പ്രധാന റോഡുകളും ഉപറോഡുകളിലുമുള്‍പ്പെടെ കൂട്ടം ചേര്‍ന്ന് പ്രതിഷേധിക്കുകയോ നാമജപ്രതിഷേധങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് നിര്‍ദ്ദേശമുണ്ട്.

ഇലവുങ്കല്‍,നിലയ്ക്കല്‍, പമ്പ, സന്നിധാനം ഉള്‍പ്പെടെയെയുള്ള പ്രദേശത്ത് ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. നവംബര്‍ 22ന് രാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ വൈകിട്ട് അഞ്ചിനാണ് ശബരിമല നടതുറക്കുന്നത്. തീര്‍ഥാടകര്‍ എത്തിത്തുടങ്ങിയെങ്കിലും നാളെ ഉച്ചയോടെ മാത്രമേ സന്നിധാനത്തേക്ക് കയറ്റിവിടൂ. ഡിജിപി ലോക്‌നാഥ് ബഹ്‌റ ശബരിമലയിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. 15,259 പോലീസുകാരെയാണ് ശബരിമലയിലേക്ക് നിയോഗിച്ചിരിക്കുന്നത്. 113 ഡിവൈഎസ്പിമാര്‍, 350 സിഐമാര്‍, 1450 എസ്‌ഐമാര്‍ എന്നിവര്‍ സംഘത്തിലുണ്ടാവും. 920 വനിതാ പോലീസുകാരേയും നിയോഗിച്ചു. ഇതിന് പുറമെ കര്‍ണാടകയില്‍ നിന്ന് 33 പോലീസുകാരെയും നിയമിക്കും. റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ രണ്ട് കമ്പനിയും സന്നിധാനത്തുണ്ടാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍