UPDATES

ശബരിമല LIVE: യുഡിഎഫ് സംഘം സന്നിധാനത്തേക്കില്ല, ഗവർണറെ കണ്ട് സ്ഥിതിഗതികൾ അറിയിക്കും; നിലയ്ക്കലിലെ പ്രതിഷേധത്തിൽ കേസെടുത്തു

ശബരിമലയില്‍ പൊലീസ് രാജാണ് നടപ്പിലാക്കുന്നത്. മണ്ഡലകാലത്ത് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വംബോര്‍ഡിന് സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

3.00

ശബരിമല സന്ദർശിക്കാനത്തിയ യുഡിഎഫ് സംഘത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിരോധനാജ്ഞ നിലനിൽക്കെ നിയമം ലംഘിച്ച് പ്രതിഷേധിച്ച  സംഭവത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരുൾപ്പെട്ട സംഘത്തിനെതിരാണ് നിലയ്ക്കൽ പോലീസ് കേസെടുത്തത്. വാഹനങ്ങൾ‌ കടത്തിവിടില്ലെന്ന്  പോലീസ് നിലപാടെടുത്തതോടെയാണ് നേതാക്കൾ  റോഡിൽ കുത്തിയിരുപ്പ് സമരം നടത്തിയത്.

2. 31

യുഡിഎഫ് സംഘം സന്നിധാനത്തേക്കില്ല, പമ്പയില്‍ നിന്നും മടങ്ങും. ശബരിമലയിലെ നിജസ്ഥിതികൾ സംസ്ഥാന ഗവർണറെ അറിയിക്കുമെന്നും യുഡിഎഫ് സംഘം അറിയിച്ചു.

01. 35

ശബരിമല പ്രതിഷേധകാരെ നിയന്ത്രിക്കാന്‍ പുതിയ നീക്കവുമായി പോലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് നോട്ടീസ് നല്‍കാനാണ് തീരുമാനം. ഇത്തരക്കാര്‍ ആറുമണിക്കുറിനകം മലയിറങ്ങണം. നിയമ വിരുദ്ധമായി കൂട്ടം കൂടരുത്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുത്. മറ്റി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്നും വ്യക്തമാക്കിയായിരിക്കും നടപടി. നിലയ്ക്കലില്‍ വച്ചായിരിക്കും നോട്ടീസ് നല്‍കുക. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കുക.

01. 22

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ  യുഡിഎഫ് നേതാക്കൾ പമ്പയിൽ നിന്നും സന്നിധാനത്തേക്ക്.

 

12.03

യുഡിഎഫ് സംഘത്തിന് സന്നിധാനത്തേക്ക് പോവാൻ പോലീസ് അനുമതി. ഇതോടെ ഉമ്മൻ ചാണ്ടി. രമേശ് ചെന്നിത്തല എന്നിവർ ഉൾപ്പെടെ  ഒമ്പത്  നേതാക്കളും അമ്പതോളം വരുന്ന പ്രവര്‍ത്തകരും സന്നിധാനത്തേക്ക് തിരിച്ചു. നേതാക്കളുടെ വാഹനങ്ങൾ കടത്തിവിടും. അംഗങ്ങൾക്ക് ബസ്സിൽ പോവാമെന്നും പോലീസ്. സംഘം നിലയ്ക്കൽ ബേസ് ക്യാംപിലേക്ക്.

12.00

യുഡിഎഫ് വിശ്വാസികൾക്ക് ഒപ്പമാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. കുത്തിയിരുപ്പ് സമരവുമായി നേതാക്കൾ.

പോലീസ് സാധാരണ ഭക്തരെ പോലൂം തടയുകയാണ്. അക്രമം ഉണ്ടാക്കുന്നത് സംഘപരിവാർ പ്രവർക്കരാണ് അവരെ അറസ്റ്റ്  ചെയ്യുകയാണ് വേണ്ടത്. എന്നാൽ ഇരയാവുന്നത് സാധാരണ പ്രവർത്തകരാമെന്നും ചെന്നിത്തല വ്യക്തമാക്കി. എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ എന്ന് പൊലീസ് അറിയിച്ചതോടെയാണ്  നേതാക്കള്‍ നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചത്. സാധാരണ ഭക്തരെക്കൂടി സന്നിധാനത്തേക്ക് കയറ്റിവിടണമെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ ആവശ്യം.

എന്നാല്‍ ഇവരെ കടത്തി വിടാനാകില്ലെന്ന് എസ്പി യതീഷ് ചന്ദ്ര വ്യക്തനാക്കി.

11-40

ശബരിമലയിൽ സന്ദര്‍ശനത്തിന് എത്തിയ യുഡിഎഫ് നേതാക്കളെ നിലയ്ക്കലിൽ പോലീസ് തടഞ്ഞു. സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ലെന്ന് വ്യക്തമാക്കിയാണ് നേതാക്കളെ തടഞ്ഞത്. നിരോധനാജ്ഞ ലംഘിക്കുമെന്ന് പ്രതിപക്ഷ നേതാവ്. സർക്കാർ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യം.

11.14

യുഡിഎഫ്  നേതാക്കൾ നിലയ്ക്കലിൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, ഘടകകക്ഷി നേതാക്കളായ പി.ജെ. ജോസഫ്, എന്‍.കെ. പ്രേമചന്ദ്രന്‍, എം.കെ. മുനീര്‍, സി.പി. ജോണ്‍, ദേവരാജന്‍ എന്നിവരാണു സംഘത്തിലുള്ളത്.

ബിജെപി രാജ്യസഭാ എംപി വി മുരളീധരൻ, നളിൻ കുമാർ കട്ടീൽ എന്നിവരും  നിലയ്ക്കലിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിറയാണ് യുഡിഎഫ് സംഘം നിലയ്ക്കലിൽ എത്തിയത്. ഇവർ ശബരിമലയിലേക്ക് പോവും.

10.05

സന്നിധാനത്തേക്ക് പ്രതിഷേധക്കാര്‍ എത്തുന്നത് തടയാന്‍ കര്‍ശന പരിശോധനകള്‍ കാനന പാതയിലേക്ക് ഉള്‍പ്പെടെ വ്യാപിപ്പിച്ച് പോലീസ്. ഇതിന്റെ ഭാഗമായി പുല്ലുമേട് കാനനപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ബിജെപിയുടെ സര്‍ക്കുലര്‍ പ്രകാരം ഇന്നും നാളെയുമായി തിരുവനപുരം കൊല്ലം ജില്ലയില്‍ നിന്നും ഉള്ള പ്രവര്‍ത്തകര്‍ സന്നിധാനത്ത് എത്തണമെന്നിരിക്കേ ഇവരെ തടയുന്നത് ഉള്‍പ്പെടെയാണ് നിയന്ത്രണങ്ങള്‍. മറ്റു ജില്ലകളില്‍നിന്നുള്ളവരെ ഫോട്ടോ എടുത്തശേഷം മാത്രമാണു കടത്തിവിടുന്നത്.


10.00

ശബരിമലയിലും പരിസരങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമെന്ന പരാതികള്‍ പരിശോധിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ആന്റണി ഡോമിനിക്, നിലയ്ക്കലിലെത്തി. കമ്മിഷന്‍ അംഗങ്ങള്‍ മോഹന്‍കുമാര്‍, പി. മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ്‌സന്ദര്‍ശനം. നിലയ്ക്കലിലെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയുമായും സംഘം കൂടിക്കാഴ്ച നടത്തി.


9.42

സാവകാശ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടില്ലന്നെ് ദേവസ്വം ബോര്‍ഡ്. ഇന്നലെ സാവകാശ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും ഇന്ന് പരിഗണിക്കണിക്കണം എന്ന് ആവശ്യപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കി.

08.13

തീർത്ഥാടകരുടെ തിരക്ക് ഗണ്യമായി കുറഞ്ഞതോടെ കെഎസ്ആർടിസിയുടെ നിലയ്ക്കൽ – പമ്പ ബസ് സർവീസിൽ 50 എണ്ണം സർവീസ് നിർത്തിവച്ചു.  10 ഇലക്ട്രിക് ബസുകളിൽ സർവീസ് നടത്തുന്നത് മൂന്നെണ്ണം മാത്രമാണ്.  310 ബസ്സുകളാണ് റൂട്ടിൽ സർവീസ് നടത്തിയിരുന്നത്.

08.05

മണ്ഡലം കാലം ആരംഭിച്ച് മുന്നുദിവസം പിന്നിടുമ്പോഴും സന്നിധാനത്ത് കാര്യമായ തിരക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മല കയറി വരുന്നവര്‍ക്കു നേരിട്ടു പതിനെട്ടാംപടികയറാവുന്ന അവസ്ഥയാണുള്ളത്. മുന്‍വര്‍ഷങ്ങളില്‍ മണിക്കൂറില്‍ പതിനായിരത്തിലധികം പേര്‍ മലകയറിയിരുന്നപ്പോള്‍ രാവിലെ നടതുറന്ന് ശേഷം 8000 പേര്‍ മാത്രമാണ് ആദ്യ നാലുമണിക്കൂറില്‍ മലകയറിയത്.


ശബരിമല പോലെ ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചത് ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ച് യുഡിഎഫ്  നേതാക്കൾ ഇന്ന് ശബരിമലയിൽ നിരോധനാജ്ഞ ലംഘിക്കും.  ശബരിമല വിഷയത്തില്‍ കൂടുതല്‍ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് നേതാക്കള്‍ ഇന്ന് ശബരിമലയിലെത്തുന്നത്. ശബരിമലയിലെ പ്രശ്നത്തില്‍ കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ സാധിക്കില്ലെന്ന് യുഡിഎഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രമേശ് ചെന്നിത്തലയുടേയും കെ.മുരളീധരന്റേയും നേതൃത്വത്തില്‍ സന്നിധാനത്തേക്ക് എത്തുന്ന യുഡിഎഫ് സംഘം രാത്രി നടപ്പന്തലില്‍ തന്നെ തങ്ങാനാണ് നീക്കം. നടപ്പന്തലില്‍ വിരിവയ്ക്കുന്നതിന് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തെ മറികടക്കുകയാണ് നടപടി.

ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതിന് പിറകെ വി മുരളീധരന്‍ എംപി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും ഇന്ന് ശബരിമലയിലെത്തുന്നുണ്ട്. ശബരിമലയിലേക്ക് കേന്ദ്ര നേതാക്കളെ എത്തിക്കാനുള്ള ബിജെപിയുടെ നീക്കങ്ങളുടെ ഭാഗമായാണ് രാജ്യസഭാ എംപിമാരായ എംപിമാരായ വി.മുരളീധരനും, കേരളത്തിന്റെ ചുമതലയുള്ള നളിന്‍ കുമാര്‍ കട്ടീലുംഇന്ന് ശബരിമലയിലെത്തുന്നത്. സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പൊലീസ് നടപടികളിലെ പ്രതിഷേധം കനപ്പിക്കുന്നതിനായാണ് സന്ദര്‍ശനത്തിന് നീക്കം. തീര്‍ത്ഥാടനകാത്ത് പോലും ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാക്കുകയാണ് ഇവരുടെ ലക്ഷ്യം. കേന്രമന്ത്രി പൊൻ രാധാകൃഷ്ണനും അടുത്ത ദിവസം ശബരിമലയിൽ എത്തുന്നുണ്ട്.

സന്നിധാനത്ത എത്തുന്ന ഇവർ മാധ്യമങ്ങളെ കാണുമെന്നുമാണ് വിവരം. ശബരിമലയില്‍ പൊലീസ് രാജാണ് നടപ്പിലാക്കുന്നത്. മണ്ഡലകാലത്ത് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വംബോര്‍ഡിന് സാധിച്ചിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കാണ് നീക്കം. തീര്‍ത്ഥാടകര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇന്ന് ശബരിമല സന്ദര്‍ശിക്കുന്നുണ്ട്. പമ്പയിലും നിലയ്ക്കലിലും മനുഷ്യാവകാശ കമ്മീഷന്‍ പരിശോധനകള്‍ നടത്തും.

കോടതിയില്‍ നിന്നിറങ്ങാതെ ശബരിമല; ഭക്തരെ ബന്ധികളാക്കരുതെന്ന് ഹൈക്കോടതി, നിലപാട് മാറ്റാതെ സുപ്രീം കോടതി

‘പിണറായിക്ക് മെയ് വഴക്കം കാണിക്കാൻ ഇത് കളരിയഭ്യാസം ഒന്നുമല്ല. ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ്’:എം ലിജുവിനോട് എം ബി രാജേഷ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍