UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല LIVE: ശരണമന്ത്രം ചൊല്ലുന്നത് തടയരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് നടപ്പന്തലില്‍ വിശ്രമിക്കാന്‍ അനുമതി നല്‍കി. ഭക്തർക്ക് ആവശ്യമുള്ള ഇളവുകള്‍ പൊലീസ് വരുത്തിയിട്ടുണ്ടെന്ന് ഐജി വിജയ് സാഖറേ അറിയിച്ചു.

04.00

ശബരിമലയില്‍ ശരണമന്ത്രം ചൊല്ലുന്നത് തടയരുതെന്ന് വ്യക്തമാക്കിയ ഹൈക്കോതിയുടെ ഭക്തര്‍ര്‍ക്ക് തനിച്ചോ കൂട്ടമായോ സന്നിധാനത്തേക്ക്  പോവാമെന്നും കോടി ഇന്നത്തേക്കുളള ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ജില്ലാകളക്ടർക്കാണ് കോടതിയുടെ നിർദേശം. ശബരിമലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതെന്തുകൊണ്ടെന്ന് വിശദികരിക്കണമെന്ന് ഹൈക്കോടതി. ഉത്തരവാദിത്വപ്പെട്ട എജിയോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ഈ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചില്ലേ എന്നും കോടതി ആരാഞ്ഞു.

12.40

ശബരിമല സംഘർത്തിന്റെ പേരിൽ അറസ്റ്റിലായ  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഉൾപ്പെടെ 79 പേർക്ക് ജാമ്യം. പത്തനംതിട്ട കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് മാസം റാന്നി താലൂക്കിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതിയുടെ നടപടി.


12. 08

ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന വാദം തെറ്റെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എം പത്മകുമാർ. ക്ഷേത്രങ്ങളെ തകർക്കാനുള്ള പ്രചരണം നടക്കുന്നനെന്നും അദ്ദേഹം ആരോപിച്ചു.


11.04

ശബരിമലയിലെ നിരോധനാജ്ഞ സംസ്ഥാന സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. നിരോധനാജ്ഞ ആർക്കെല്ലാം ബാധകമാമെന്ന് അറിയിക്കണം.  ഭക്തരേയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിച്ചായിരുന്നു കോടതി പരാമർശം. ഹർജികൾ ഉച്ചയ്ക്ക് ശേഷം 1.45 ന് ദേവസ്വം  ബെഞ്ച് വീണ്ടും പരിഗണിക്കും.


10.56

നിലയ്ക്കലിൽ നിന്നും മന്ത്രി കെഎസ്ആർടിസി ബസ്സിൽ പമ്പയിലേക്ക് തിരിച്ചു.


10-48

സ്വകാര്യ വാഹനങ്ങൾ കടത്തിവിടാതെയും സൗകര്യങ്ങളും ഒരുക്കാതെ സംസഥാന സർ‌ക്കാർ‌ ഭക്തരെ അപമാനിക്കുകയാണെന്നും  കേന്ദ്രമന്ത്രി പൊൻ രാധാ കൃഷ്ണൻ ആരോപിച്ചു.

എ സ് യതീഷ് ചന്ദ്രയോട് തട്ടിക്കയറി എ എൻ രാധാകൃഷ്ണൻ. കേന്ദ്രമന്ത്രിയോട് ശബ്ദമുയർത്തി സംസാരിച്ചെന്ന് ആരോപിച്ചായിരന്നു നടപടി.

10.42

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണൻ നിലയ്ക്കലിൽ.

ശബരിമല ദർശനത്തിനായി കെട്ടുനിറച്ചെത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്മൻ നിലയ്ക്കലിലെത്തി. ബിജെപി  നേതാവ് എ എൻ രാധാകൃഷ്മനൊപ്പമായിരുന്നു കേന്ദ്രമന്ത്രിയുടെ നിലയ്ക്കൽ സന്ദർശനം. നിലയക്കലിലെ സഥിതിഗതികൾ വീക്ഷിച്ച മന്ത്രി നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്ര ഉൾപ്പെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി.

10.06

സന്നിധാനത്തിന് സമീപത്തെ നടപന്തലിൽ തീർത്ഥാടകർ വിശ്രമിക്കാതിരിക്കാൻ വെള്ളം നനച്ചിട്ടെന്ന ആരോപണം തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നടപന്തൽ കഴുകുന്നത് പതിവ് കാര്യമാണ്. ഇതിന്റെ പേരിൽ വിവാദങ്ങൾ അനാവശ്യമാണ്. ശബരിമലയിൽ നുണ പ്രചാരണത്തിലൂടെ സംഘർഷമുണ്ടാക്കി അതിലൂടെ നേട്ടമുണ്ടാക്കാമെന്ന് ആഗ്രഹിക്കുന്നവർക്ക്‌ വിഷമമുണ്ടാക്കുന്ന വാർത്തയും ദൃശ്യങ്ങളുമായതിനാലാണ്  വിമർശനങ്ങൾ ഉന്നയിക്കുന്നത്.  നടപന്തൽ പണ്ട് മുതൽ കഴുകുന്നത് പോലെതന്നെയാണ് ഇപ്പോൾ കഴുകി വൃത്തിയാക്കുന്നത് “യുക്തിസഹമല്ലെന്ന്” പറയരുതെന്നം അദ്ദേഹം ഫെയ്സ് ബുക്ക്പോസ്റ്റിൽ പറയുന്നു. സന്നിധാനം വൃത്തിയാക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെകുറിച്ച് സൂര്യ ടിവി പുറത്തുവിട്ട വീഡിയോ ഉൾപ്പെടെയായാണ് മന്ത്രിയുടെ പോസ്റ്റ്.

09.50

ശബരിമലയിലെ യുവതീപ്രവേശനം സാധ്യമാക്കുന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് കര്‍ണാടക  മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവുമായ സിദ്ധരാമയ്യ. വിധിക്കെതിരേ ബിജെപി നടത്തുന്ന സമരം സാമൂഹിക നീതി നിഷേധമാണ്. മുത്തലാഖ് വിഷയത്തിലെ കോടതിയെ അംഗീകരിക്കുന്ന  ബിജെപി ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം തടയുന്നത് അവകാശലംഘനമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


കനത്ത ജാഗ്രത തുടരുമ്പോഴും സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി പോലീസ്. സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങളില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിറകെയാണ് ഇളവുകള്‍ പ്രഖ്യാപിചിട്ടുള്ളത്. ശബരിമലയിലെ പൊലീസ് നിയന്ത്രണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ആവശ്യമുള്ള ഇളവുകള്‍ പൊലീസ് വരുത്തിയിട്ടുണ്ടെന്ന് ഐജി വിജയ് സാഖറേയുടെ അറിയിപ്പ് പുറത്തുവന്നത്.

ഇതോടെ സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് ഭക്തര്‍ക്ക് നടപ്പന്തലില്‍ വിശ്രമിക്കാന്‍ അനുമതിയായി. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തിട്ടുള്ളവര്‍ക്ക് വിരിവച്ച് തങ്ങുന്നതിനായി സന്നിധാനത്ത് അഞ്ച് സ്ഥലങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ നടപ്പന്തലില്‍ വിരി വയ്ക്കുന്നതിനോ, രാത്രി തങ്ങുന്നതിനോ ഇപ്പോഴും അനുമതിയില്ല. സ്ത്രീകള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് പൊലീസ് വിശ്രമിക്കാന്‍ അനുവദിച്ചത്. സഹായം ആവശ്യമുള്ള ഭക്തന്‍മാര്‍ക്ക് പൊലീസ് ഇടപ്പെട്ട് സംവിധാനങ്ങള്‍ ഒരുക്കുമെന്നും പോലീസ് അറിയിച്ചു.

അതിനിടെ സന്നിധാനത്ത് വിരിവയ്ക്കാനും രാത്രി തങ്ങാനും അനുവദിക്കണമെന്നും ഭക്തര്‍ അയ്യപ്പദര്‍ശനത്തില്‍ പൊലീസ് ഇടപെടുന്നത് അപഹാസ്യമാണെന്നും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പൊലീസ് അനാവശ്യമായ നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസത്തെ കോടതി പരാമര്‍ശത്തിന് പിറകെയാണ് നിയന്ത്രമം സംബന്ധിച്ച് ഹര്‍ജികള്‍ ഇന്ന് കോടതി മുമ്പാകെയെത്തുന്നത്.

പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, സന്നിധാനത്ത് അറസ്റ്റിലായ 69 പ്രതിഷേധക്കാര്‍ എന്നിവരുടെ ജാമ്യഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇരു കേസുകളിലെയും ജാമ്യാപേക്ഷകല്‍ പൊലീസ് ഇന്ന് റിപ്പോര്‍ട്ടും സമര്‍പ്പിക്കും. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ എത്തിയ കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം പരിഗണിക്കാമെന്ന കോടതി നിലപാടിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

അതേസമയം, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. അല്‍പസമയത്തിനം അദ്ദേഹം ശബരിമലയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി എംപിമാരായ വി മുരളീധരന്‍, നളിന്‍ കുമാര്‍ കട്ടീല്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ സന്ദര്‍ശനം നടത്തിയതിന് പിറകെയാണ് തമിഴ്‌നാട്ടില്‍ നിന്നുമുള്ള ബിജെപി സര്‍ക്കാറിലെ മന്ത്രി ശബരിമലയിലെത്തുന്നത്. എന്നാല്‍ നാഗര്‍കോവില്‍ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശബരിമല സംഘർഷം: കെഎസ്ആർടിസിക്ക് വൻ തിരിച്ചടി; 24 ബസ്സുകൾ തകർത്തു, 50 ലക്ഷം നഷ്ടം

ബിജെപി നിയോഗിച്ചത് ശബരിമല പിടിച്ചെടുക്കാനുള്ള കര്‍സേവകരെ: മുഖ്യമന്ത്രി

മനുഷ്യാവകാശം ശബരിമലയിലും വിമാനത്താവളത്തിലും പിന്നെ എറണാകുളം പ്രസ്സ് ക്ലബ് മുറ്റത്തും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍