സംഘപരിവാർ സാംസ്കാരിക സംഘടനയായ തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡണ്ടാണ് രമേശൻ നായർ.
ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനവും വിവരിക്കുന്ന ‘ഗുരുപൗർണമി’ എന്ന പുസ്തകത്തിനാണ് രമേശൻ നായർക്ക് അക്കാദമി അവാർഡ് ലഭിച്ചിരിക്കുന്നത്. സംഘപരിവാർ സാംസ്കാരിക സംഘടനയായ തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡണ്ടാണ് രമേശൻ നായർ.
1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്. ഗാനരചനാ രംഗത്താണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവന. ധാരാളം ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആശാൻ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
1948 മേയ് 3-ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് രമേശൻ നായരുടെ ജനനം. കന്നിപ്പൂക്കൾ, പാമ്പാട്ടി, ഹൃദയവീണ, കസ്തൂരിഗന്ധി തുടങ്ങിയ കൃതികൾ പുറത്തിറക്കിയിട്ടുണ്ട്.