UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ വാർത്ത ജന്മഭൂമിക്കും ജനം ടിവിക്കും മാത്രം എവിടെ നിന്ന് കിട്ടി? കുട്ടികളോട് മാപ്പ് പറയണമെന്ന് സലിംകുമാർ

“എന്റെ ശബ്ദം കേൾക്കുന്നത് കുറച്ചുപേർ മാത്രമായിരിക്കാം. എങ്കിലും അവസാനം വരെ ആ കുട്ടികളോടൊപ്പമായിരിക്കും ഞാൻ”

വർക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളജിലെ വിദ്യാർത്ഥികളെ ഭീകരവാദികളാക്കിയ ജനം ടിവിക്കും ജന്മഭൂമി പത്രത്തിനുമെതിരെ പ്രതിഷേധമറിയിച്ച് നടൻ സലിംകുമാർ. ജനം ടിവി കോളജിലെ കുട്ടികളോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയണമെന്ന് സലിംകുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നടന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിലാണ് നടൻ പ്രതിഷേധം അറിയിച്ചത്. പ്രതിഷേധ സൂചകമായി കറുപ്പ് വേഷത്തിലാണ് നടൻ എത്തിയത്.

കോളജിൽ കുട്ടികൾ തമാശയായി ചെയ്ത ഒരു കാര്യമാണിതെന്നും അവിടെ യഥാർത്ഥത്തിൽ എന്താണ് നടന്നതെന്ന് സമൂഹത്തോട് വിളിച്ചു പറയേണ്ട ബാധ്യത തനിക്കുണ്ടെന്നും സലിംകുമാർ പറഞ്ഞു. “എന്റെ ശബ്ദം കേൾക്കുന്നത് കുറച്ചുപേർ മാത്രമായിരിക്കാം. എങ്കിലും അവസാനം വരെ ആ കുട്ടികളോടൊപ്പമായിരിക്കും ഞാൻ” -സലിംകുമാർ പറഞ്ഞു.

പത്ത് മാസങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവത്തെ വളച്ചൊടിച്ച് എക്സ്ക്ലൂസിവ് വാർത്തയായി കൊടുക്കുന്നത് കഷ്ടമാണെന്നും ആ കോളജിൽ എല്ലാ പാർട്ടിക്കാരുടെയും മക്കൾ പഠിക്കുന്നുണ്ടെന്നും അവരോട് ജനം ടിവി മാപ്പ് പറയണമെന്നും സലിിംകുമാർ പറഞ്ഞു. മറ്റാർക്കും കിട്ടാത്ത ഈ വാർത്ത ജനം ടിവിക്കും ജന്മഭൂമിക്കും മാത്രം എങ്ങനെ ലഭിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍