മേൽക്കോടതികൾ ശിക്ഷ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നാണ് സരിതയുടെ വാദം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ വിജയത്തെ ചോദ്യം ചെയ്ത് സരിത എസ് നായർ ഹൈക്കോടതിയിൽ. വയനലാട്ടിൽ സരിത നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. സോളാർ ആരോപണവുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷിക്കപ്പെട്ടത് റദ്ദാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്.
നേരത്തെ ഒരു കേസിൽ പെരിമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു കേസിൽ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് വർഷം തടവും 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
എന്നാൽ മേൽക്കോടതികൾ ശിക്ഷ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നാണ് സരിതയുടെ വാദം. ഇക്കാരണത്താൽ തനിക്ക് മത്സരിക്കാന്‍ അയോഗ്യതയില്ലെന്ന് സരിത പറയുന്നു.
വയനാട്ടിൽ കൂടാതെ എറണാകുളത്ത് ഹൈബി ഈഡനെതിരെയും സരിത മത്സരിക്കാൻ തയ്യാറെടുത്തിരുന്നു. ഇവിടെയും നാമനിർദ്ദേശ പത്രിക തള്ളി. അതെസമയം അമേഠിയിൽ പച്ചമുളക് ചിഹ്നത്തിൽ സരിതയ്ക്ക് മത്സരിക്കാൻ കഴിഞ്ഞു. ഇവിടെ പക്ഷെ കുറഞ്ഞ വോട്ടുകളേ സരിതയ്ക്ക് ലഭിച്ചുള്ളൂ.