UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പേരാമ്പ്രയിൽ എസ്എഫ്ഐ പ്രവർത്തകന് പോപ്പുലർ ഫ്രണ്ടുകാരുടെ വെട്ടേറ്റു

വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കാരയാട് എസ്എഫ്ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി എസ് വിഷ്ണുവിനാണ് വെട്ടേറ്റത്. ആക്രമണം നടത്തിയത് പോപ്പുലർ ഫ്രണ്ടാണെന്ന് സിപിഎം ആരോപിച്ചു.

അരീക്കുളത്ത് സിപിഎം-എസ്ഡിപിഐ സംഘര്‍ഷത്തിനിടെയാണ് വിഷ്ണുവിന് വെട്ടേറ്റത്. സ്ഥലത്ത് പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതെസമയം, അഭിമന്യു കൊലക്കേസിൽ പൊലീസ് സംസ്ഥാനത്താകമാനം റെയ്ഡുകൾ ശക്തമാക്കിയിരിക്കുകയാണ്. പ്രതികളെ തങ്ങളുടെ സംഘടനാ സംവിധാനമുപയോഗിച്ച് എസ്‍ഡിപിഐ ഒളിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് കരുതുന്നു. പ്രതികൾ കേരളം വിട്ടിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കഴിഞ്ഞദിവസം പാർട്ടിയുടെ ഉന്നതനേതാക്കൾ പിടിയിലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍