UPDATES

പിരിച്ചത് 1000 കോടി; ചെമ്മണ്ണൂരിനെതിരെ നടപടിയെടുക്കണമെന്ന് സെബി പറഞ്ഞിട്ട് മൂന്നു മാസം; ഒളിച്ചുകളിച്ച് ഉദ്യോഗസ്ഥര്‍

നിയമപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്ന് സെബി പറഞ്ഞ ഒരു സ്ഥാപനത്തിന്, തങ്ങളുടേത് നിയമപ്രകാരമുള്ള നിക്ഷേപസ്വീകരണമാണെന്നു പറയാന്‍ മാധ്യമങ്ങള്‍ കൂടി ഇടം നല്‍കിയെന്നാണ് വിഎസ് ചൂണ്ടിക്കാട്ടിയത്

2017 ജൂണ്‍ 30-ന് തിരുവനന്തപുരത്ത് ചേര്‍ന്ന 38-മത് എസ്എല്‍സിസി (State Level Co-ordination Committee) യോഗത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നിന്നുള്ള 17 ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനീസ് (NBFCs) ചട്ടങ്ങളെക്കുറിച്ചും അണ്‍ ഇന്‍കോര്‍പ്പറേറ്റഡ് ബോഡീസ് (UIBs) ന്റെ നിക്ഷേപസമാഹരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന തലയോഗത്തിലാണ് സെബി (Securities and Exchange Board of India) ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ എന്ന അണ്‍ ഇന്‍കോര്‍പ്പറേറ്റഡ് സ്ഥാപനത്തിനെതിരേ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ഉന്നയിച്ചുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സ്വര്‍ണനിക്ഷേപങ്ങള്‍ക്കുള്ള അഡ്വാന്‍സ് തുകയുടെ മറവില്‍ ഡിപ്പോസിറ്റ് സ്‌കീമുകള്‍ നടത്തുന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളായിരുന്നു ചെമ്മണ്ണൂരിനെതിരെ സെബിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിരുദ്ധമായി കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളില്‍ നിന്നായി ആയിരം കോടിയിലധികം രൂപയാണ് ജനങ്ങളില്‍ നിന്നും അനധികൃതമായി സമാഹരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാപനത്തിനെതിരേ നടപടിയെടുക്കണമെന്ന് റിസര്‍വ് ബാങ്കിനോടും സംസ്ഥാന എഡിജിപി (ക്രൈം)യോടും സെബി ആവശ്യപ്പെട്ടിരുന്നു.

ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഇപ്പോള്‍ മൂന്നുമാസം കഴിയാന്‍ പോകുന്നു. മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള നടപടി ഉണ്ടായിട്ടില്ല. എന്നാല്‍ ഈ മൂന്നുമാസത്തിനിടയില്‍ പ്രസ്തുത സ്ഥാപനം അവരുടെ നിക്ഷേപരീതിയിലൂടെ ഏറ്റവും കുറഞ്ഞത് 1000 കോടിയോളം രൂപ ഉണ്ടാക്കിയതായാണു വിവരം.

ഏറ്റവും അടുത്തായി തിരുവനന്തപുരത്ത് കോടികളുടെ നിര്‍മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പ് കേസാണ് വാര്‍ത്തയായത്. ആയിരക്കണക്കിന് ജനങ്ങളുടെ പണമാണ് ഇതുവഴി നഷ്ടമായത്. ജനങ്ങള്‍ കബളിപ്പിക്കപ്പെടുകയും അവരുടെ സമ്പാദ്യം മറ്റൊരാള്‍ കൈക്കലാക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ ഒന്നിനു പിറകെ ഒന്നായി വരുന്ന ഒരു സംസ്ഥാനത്ത് ഏകദേശം 85,000-ലേറെ നിക്ഷേപകരുടെ സാമ്പാദ്യത്തിനുമേലാണ് സെബി ആശങ്ക ഉന്നയിച്ചതും സത്വരനടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതും. എന്നാല്‍ അതു ചെയ്യേണ്ടവര്‍ മൗനം പാലിക്കുന്നു. റിസര്‍വ് ബാങ്ക് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണലിനെതിരേ റിപ്പോര്‍ട്ട് തരട്ടെ, നടപടിയെടുക്കാം എന്നാണ് സംസ്ഥാനത്തെ ഉത്തരവാദിത്വപ്പെട്ടവര്‍ പറയുന്നത്. എന്‍ബിഎഫ്‌സിഎസ്, യുബിഐഎസ് പോലുള്ള സ്ഥാപനങ്ങളുടെയും സെക്യൂരിറ്റിയായി പ്രവര്‍ത്തിക്കുന്ന സെബി പറയുന്നതിനും അപ്പുറം റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടാലെ തങ്ങള്‍ നടപടിയെടുക്കൂ എന്ന വാശി ആരെ സഹായിക്കാനാണ്?

“ഒരു വലിയ ദുരന്തമാണ് ഉണ്ടാവുക. പതിനായിരക്കണക്കിന് ജനങ്ങളാണ് വഞ്ചിക്കപ്പെടുക. സെബി പോലൊരു കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടില്‍  മൂന്നുമാസത്തോളം യാതൊരു നടപടിയും ഉണ്ടാവാതിരിക്കുകയാണെങ്കില്‍ ആര്‍ക്കെതിരെയാണോ ഈ നടപടി ആവശ്യപ്പെടുന്നത് അവര്‍ ഇവിടുത്തെ നിയമസംവിധാനത്തെപ്പോലും വിലയ്‌ക്കെടുക്കാന്‍ ശക്തരായവര്‍ എന്നാണ് മനസിലാക്കേണ്ടത്, ഇവിടെ ജനാധിപത്യത്തിനല്ല സ്ഥാനമെന്നും” – മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോയി കൈതാരം പറയുന്നു.

നിയമപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്ന് സെബി ചൂണ്ടിക്കാട്ടിയ ഒരു സ്ഥാപനത്തിന്, തങ്ങളുടേത് നിയമപ്രകാരമുള്ള നിക്ഷേപസ്വീകരണമാണെന്നു പറയാന്‍ മാധ്യമങ്ങള്‍ ഇടം നല്‍കിയെന്നതും കൂടി നിഷ്‌ക്രിയ നിയമസംവിധാനത്തിനൊപ്പം ചേര്‍ത്ത് വായിക്കണമെന്നും ജോയി കൈതാരം പറയുന്നു. ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണലിന്റെ അനധികൃതപ്രവര്‍ത്തനത്തിനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, അതേ പ്രസ്താവനയില്‍ തന്നെ വിഎസ് എടുത്തു പറഞ്ഞിരുന്ന കാര്യമുണ്ട്; മാധ്യമങ്ങളോടും എനിക്ക് ഒരഭ്യര്‍ത്ഥനയുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങളിലൂടെയുള്ള പ്രലോഭനങ്ങള്‍ക്ക് വശംവദരായി വാര്‍ത്തകള്‍ തമസ്‌കരിക്കുന്ന പതിവ് അവസാനിപ്പിക്കണം. നിയമവിരുദ്ധമാണെന്ന് ബോധ്യമായ ശേഷവും ജനങ്ങളെ കബളിപ്പിക്കാനുള്ള പരസ്യം നല്‍കുന്നത് തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് എന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണം. എന്നാല്‍ ഇന്നലെയിങ്ങിയ പത്രങ്ങളില്‍ വി എസിന്റെ പ്രസ്താവനയുണ്ടായിരുന്നില്ല എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന തള്ളിക്കൊണ്ട് ബോബി ചെമ്മണ്ണൂരിന്റെ പരസ്യത്തിന് സ്ഥലം നല്‍കുകയും ചെയ്തു. വി എസ് പറഞ്ഞതുപോലെ, നിയമവിരുദ്ധമാണെന്നു ബോധ്യപ്പെട്ടതിനുശേഷവും ജനങ്ങളെ കബളിപ്പിക്കാനുള്ള പരസ്യം നല്‍കുന്നത് തട്ടിപ്പിനു കൂട്ടുനില്‍ക്കുന്നതിനു തുല്യമാണെന്നു മാധ്യമങ്ങള്‍ എന്തുകൊണ്ട് തിരിച്ചറിയാതെ പോയി?

എസ് എല്‍ സി സി യോഗത്തില്‍ സെബിയുടെതായ റിപ്പോര്‍ട്ടില്‍ പറയുന്നു; Chemmannur international jewelers, an unincorporated entity owned by shri c d boby(allias Bobu Chemmannur) is found to be running a Deposit Scheme in the guise of Advance payment for gold purchase in viloation of Section 45(s) of RBI Act 1934 (ie, deposit taking by unincorporated body). This scheme offered by Chemmannur International Jewelers is spread across multiple states (kerala, tamilnadu,karnataka,andhra pradesh,telungana and maharashtara) and reported scale of the operation may near 1000 crore.

"</p

റിസര്‍വ് ബാങ്ക് ചട്ടം ലംഘിച്ചാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ സ്വര്‍ണത്തിനു മേല്‍ മുന്‍കൂര്‍ നിക്ഷേപം വാങ്ങുന്നതെന്നു സെബി പറയുമ്പോള്‍, അത് വിശ്വസിക്കാതെ ഏതൊരു വ്യക്തിക്കും അഡ്വാന്‍സ് ബുക്കിംഗ് നടത്തി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാവുന്നതാണെന്ന ജ്വല്ലറി ഉടമയുടെ പരസ്യത്തില്‍ മാധ്യമങ്ങള്‍ വിശ്വാസം രേഖപ്പെടുത്തുകയാണോ എന്നാണ് വിമര്‍ശനം. Section 4 Sales Of Goods Act & RBI Act 45i(bb)V(d) പ്രകാരം ഏതൊരാള്‍ക്കും അഡ്വാന്‍സ് ബുക്കിംഗ് നടത്തി സ്വര്‍ണാഭാരണങ്ങള്‍ വാങ്ങാമെന്നു ബോബി ചെമ്മണ്ണൂര്‍ പറയുന്നത് ശരിയായിരിക്കാം. പക്ഷേ ഇവിടെ പ്രശ്‌നം റിസര്‍വ് ബാങ്കിന്റെ ചട്ടം ലംഘിച്ചാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ കോടികളുടെ നിക്ഷേപസമാഹരണം നടത്തുന്നതെന്നാണ്. ഒരിടത്തു മാത്രമല്ല, കേരളം അടക്കം ആറു സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. ഇതുവഴി ഉണ്ടാക്കിയത് ആയിരം കോടി രൂപയാണ്. നിക്ഷേപത്തിനുസൃതമായ സ്വര്‍ണവില്‍പ്പന ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയില്‍ നടന്നിട്ടില്ല എന്ന സെബിയുടെ കണ്ടെത്തലാണ് ഗൗരവമായി കാണേണ്ടത്. സ്ഥാപനത്തിന്റെ പ്രധാന ഫണ്ട് സ്വരൂപീകരണം സ്വര്‍ണനിക്ഷേപം വഴിയാണ്. എന്നാല്‍ മുന്‍കൂര്‍ നിക്ഷേപത്തിന് അനുസൃതമായി സ്വര്‍ണവില്‍പ്പന നടക്കുന്നുമില്ല. നിക്ഷേപമായി സ്വീകരിക്കുന്ന പണം ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണലിന്റെ സഹോദരസ്ഥാപനങ്ങളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനീസില്‍പ്പെട്ട ചെമ്മണ്ണൂര്‍ ക്രെഡിറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡില്‍ വരെ ജനങ്ങളുടെ പണം ഈ വിധത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. സെബി ചൂണ്ടിക്കാട്ടുന്ന ഈ വസ്തുകളില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമാക്കാവുന്നതേയുള്ളൂ.

2012-13 മുതല്‍ 2014-15 വരെയുള്ള കാലത്തില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് പൊതുജനങ്ങളില്‍ നിന്നും അഡ്വാന്‍സ് ഗോള്‍ഡ് പര്‍ച്ചേഴ്സ് വഴി സ്വീകരിച്ചത് 998.4 കോടി രൂപയാണ്. സെബിക്കു സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് തന്നെ പറയുന്നത് മേല്‍പ്പറഞ്ഞ കാലയളവില്‍ നടത്തിയ സ്വര്‍ണവില്‍പ്പനയാകട്ടെ വെറും 66.3 കോടി രൂപയുടെതു മാത്രമെന്നും.

2012-13 കാലയളവില്‍ ഉപഭോക്താക്കളില്‍ നിന്നും സ്വര്‍ണം വാങ്ങുന്നതിനായി മുന്‍കൂര്‍ നിക്ഷേപം സ്വീകരിച്ച തുക 389.44 കോടി രൂപ. ആ വര്‍ഷം വില്‍പ്പന നടത്തിയത് 7.7 കോടി. 2013-14 കാലത്തെ നിക്ഷേപത്തുക 251.28 കോടി, വില്‍പ്പന 18.42 കോടി, 2014-15 നിക്ഷേപത്തുക 357.71 കോടി, വില്‍പ്പന 40.17 കോടി. 2012-13 ല്‍ വിവിധസ്ഥാപനങ്ങളിലായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ നിക്ഷേപിച്ചത് 59.76 കോടി, 2013-14 ല്‍ ഇത് 80.62 കോടിയും 2014-15 ല്‍ 62. 87 കോടിയും. ചെമ്മണ്ണൂര്‍ ക്രെഡിറ്റ് ഇന്‍വെസ്റ്റ്‌മെന്റില്‍ 2012-13 ല്‍ നിക്ഷേപിച്ചത് 26.91 കോടി. ചെമ്മണ്ണൂര്‍ ക്രെഡിറ്റ് ഇന്‍വെസ്റ്റ്‌മെന്റില്‍ 2012-13 ല്‍ അഡ്വാന്‍സ് ചെയ്തത് 45.15 കോടിയും 2013-14 ല്‍ 52.61 കോടിയും.

"</p

സാധാരണക്കാരായ ജനങ്ങളില്‍ നിന്നുള്‍പ്പെടെ അഡ്വാന്‍സ് ബുക്കിംഗ് ആയി പണം സ്വീകരിക്കുകയും ആ പണം തങ്ങളുടേതായ മറ്റു സ്ഥാപനങ്ങളില്‍ അടക്കം ഉപയോഗിക്കുകയും ചെയ്യുന്നു, നിക്ഷേപത്തുകയ്ക്ക് അനുസൃതമല്ലാത്ത വിധം വളരെ താഴ്ന്ന തുകയില്‍ മാത്രം സ്വര്‍ണക്കച്ചവടം നടത്തുകയും ചെയ്യുന്നതാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നഷണലിന്റെ പ്രവര്‍ത്തനരീതിയെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്.

“പണം നിക്ഷേപിച്ചവര്‍ക്കു പലിശ കൊടുക്കുമെന്നാണ് ഇവര്‍ പറയുന്നത്. പലിശ കൊടുക്കുന്നതിനായി കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാക്കിയെടുക്കും. നിക്ഷേപകരുടെ എണ്ണം അവര്‍ അനുദിനം വര്‍ദ്ധിപ്പിക്കുകയാണ്. 87, 000-ത്തോളം നിക്ഷേപകര്‍ ഇപ്പോള്‍ ഉണ്ടെന്നാണ് വിവരം. ഏഴായിരത്തോളം ജീവനക്കാര്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണലിനായി ജോലി ചെയ്യുന്നു. ഇവര്‍ക്കുള്ള ശമ്പളം തന്നെ ഒരു മാസം എത്രവേണ്ടിവരുമെന്ന് ആലോചിക്കണം. പരമാവധി നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതില്‍ മാത്രമാണ് ഇവരുടെ ശ്രദ്ധ. ഒടുവില്‍ ഇതിന്റെയെല്ലാം ദുരന്തം അനുഭവിക്കേണ്ടി വരുന്നത് ജനങ്ങളായിരിക്കും”- ജോയി കൈതാരം പറയുന്നു.

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണലിന്റെ പേരില്‍ ആക്ഷേപം ഉയരുന്നത് ഇതാദ്യമായല്ല. 2015 ല്‍ വി എസ് അച്യുതാനനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കുന്ന കാലത്ത് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ ബോബി ചെമ്മണ്ണൂര്‍ 2000 കോടിയുടെ തട്ടിപ്പ് നടത്തിയെന്നു പറഞ്ഞിരുന്നു. പക്ഷേ അതൊരു വാര്‍ത്തയായില്ല. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നത് മറ്റൊരാക്ഷേപം. 2104 ജൂണിലാണ് രമേശ് ചെന്നിത്തലയ്ക്ക് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണലിനെതിരേയുള്ള പരാതി നല്‍കിയത്. അന്നത് രണ്ടായിരം കോടിയുടെ തട്ടിപ്പിനെക്കുറിച്ചായിരുന്നു. ഇപ്പോഴത് 25,000 കോടിയിലേറെയായി. സ്ഥാപനം തന്നെ അവര്‍ക്കു നടക്കുന്ന ബിസിനസുമായി ബന്ധപ്പെട്ട പറയുന്ന കണക്കുകള്‍ വച്ചാണ് ഈ തുക പറയുന്നത്. ഇത്രയും തുക ജനങ്ങളുടെ കൈയില്‍ നിന്നാണ് വാങ്ങിയെടുത്തിരിക്കുന്നതെന്നുമോര്‍ക്കണം.

2013 ല്‍ മുബൈ വാശിയിലെ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറ്റിയിലെ നാലു ജീവനക്കാരെ നവി മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് ജ്വല്ലറിയുടെ സ്വര്‍ണപദ്ധതികളില്‍ റിസര്‍വ് ബാങ്ക് സംശയങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു. ഇപ്പോള്‍ സെബി ഉന്നയിക്കുന്നതും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണലിനെതിരേ നടപടി സ്വീകരിക്കണമെന്നാണ്. എസ്എല്‍സിസി യോഗത്തില്‍ റിസര്‍വ് ബാങ്കിനോടും പൊലീസ് വകുപ്പിനോടുമായി സെബി പറയുന്നു; SEBI Informed the committee that Chemmannur International Jewelers an unincorporated entity, was found to be running a Deposit Scheme in the guise of Advanced payment for gold purchase in violation of section 45(s) of RBI Act 1934. The Scheme offerd by the entity was spread across multiple States and scale of its operations was reportedly to tune of Rs 1000 crore ADGP(Crime) advised RBI to examine the matter and officially towards the case to police department for necessary action.

"</p

“ഇങ്ങനെയൊരു റിപ്പോര്‍ട്ട് കിട്ടിയിട്ട് മൂന്നു മാസം പിന്നിടുന്നു. നടപടികളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇക്കാലയവളിനുള്ളില്‍ പ്രസ്തുത സഥാപനം തങ്ങളുടെ സമ്പത്ത് ശതകോടികളാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. സംസ്ഥാനത്തെ 17 ഉദ്യോഗസഥര്‍ പങ്കെടുത്ത ഭരണഘടനപരമായ ഒരു യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ആണിത്. ആ റിപ്പോര്‍ട്ടില്‍ തീരുമാനം ആയതുമാണ്. പക്ഷേ നടപടിയില്ല. നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ അനങ്ങുന്നില്ല. അവരോട് ജോലി ചെയ്യാന്‍ പറയേണ്ട മാധ്യമങ്ങളും മൗനം പാലിക്കുന്നു. വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് സാധാരണക്കാരാണ്” – ജോയി കൈതാരത്തിന്റെ വാക്കുകള്‍.

വി എസ് പറഞ്ഞതും ഇതാണ്; SLCC രേഖകള്‍ ആവശ്യപ്പെട്ട തനിക്ക് രേഖകള്‍ നല്‍കാതിരിക്കാനാണ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഇത് അവരുടെ മനോഭാവം വെളിവാക്കുന്നതാണ്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ വിഷയത്തില്‍ മുന്‍കയ്യെടുക്കുകയും ഈ തട്ടിപ്പ് സ്ഥാപനം പൂട്ടിക്കുകയും ജനങ്ങള്‍ക്കുണ്ടായ നഷ്ടം അവരില്‍നിന്ന് ഈടാക്കുകയും വേണം. പലതവണയായി ഉയര്‍ന്നൊരു ആവശ്യം…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍