UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ്ഡിപിഐ-സിപിഎം സംഘർഷം: അടൂർ പഴകുളത്ത് ഏഴു ദിവസത്തെ നിരോധനാജ്ഞ

പഴകുളം മുസ്ലിം പള്ളിക്കു സമീപമുള്ള അനധികൃത വ്യാപാരം അധികൃതരെത്തി ഒഴിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സംഘർഷം തുടങ്ങിയത്.

എസ്ഡിപിഐ-സിപിഎം സംഘർഷം നിലനിൽക്കുന്ന അടൂരിലെ പഴകുളത്ത് ഏഴു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷസാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ എംഎ റഹീം നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞദിവസം വൈകീട്ട് എസ്ഡിപിഐ പ്രവർത്തകർ അടൂർ ടൗൺ ചുറ്റി പ്രകടനം നടത്തി. കെഎസ്ആർടിസി സ്റ്റാന്‍ഡിന്റെ മുന്നിൽ സിഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രകടനം തടയാൻ ശ്രമിച്ചത് മുതലെടുത്ത് എസ്ഡിപിഐ നേതാക്കൾ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ഥലത്ത് സംഘർഷം നിലനിൽക്കുകയാണ്. രണ്ടുദിവസം മുൻപുണ്ടായ സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അബ്ദുൾ സലാമിനും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുൾ അസീസിനും മർദ്ദനമേറ്റിരുന്നു.

പഴകുളം മുസ്ലിം പള്ളിക്കു സമീപമുള്ള അനധികൃത വ്യാപാരം അധികൃതരെത്തി ഒഴിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സംഘർഷം തുടങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍