UPDATES

ട്രെന്‍ഡിങ്ങ്

ജനങ്ങള്‍ക്കൊപ്പമാണ്, പ്രകൃതിക്കൊപ്പമാണ് ഈ സര്‍ക്കാര്‍ എന്ന് നിലപാടെടുക്കൂ; ശാന്തിവനത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യം

ശാന്തിവനത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ സര്‍ക്കാരിന് ഒരാഴ്ച്ചത്തെ സമയം ഹൈക്കോടതി അനുവദിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ തേടിയുള്ള ആഹ്വാനം

ശാന്തിവനം സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. ശാന്തിവനത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ ഹൈക്കോടതി സര്‍ക്കാരിന് ഒരാഴ്ച്ചത്തെ സമയം അനുവദിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ തേടിക്കൊണ്ടുള്ള ആവശ്യം ഉയര്‍ന്നത്. കോടതി നിര്‍ദേശം വന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ശാന്തിവനം സംരക്ഷണം എന്ന ആവശ്യത്തില്‍ മാസ് കമന്റിനുള്ള ആഹ്വാനവും ഉയര്‍ന്നിട്ടുണ്ട്.

ഹൈക്കോടതിക്ക് ശാന്തിവനത്തില്‍ നടക്കുന്ന അനീതി ബോധ്യപ്പെട്ടെന്നാണ് ശാന്തിവനം സംരക്ഷണ സമിതി പറയുന്നത്. വാദി ഭാഗത്തിന് തെറ്റായ നിയമോപദേശങ്ങളാണ് ഇക്കാര്യത്തില്‍ ലഭിച്ചതെന്ന കാര്യവും കോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും സംരക്ഷണ സമിതി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ തിരുത്തല്‍ നടപടി സ്വീകരിക്കാന്‍ കോടതി ഒരാഴ്ച്ച സമയം അനുവദിച്ചിരിക്കുന്നതെന്നാണ് സംരക്ഷണ സമിതി പറയുന്നത്.

ശാന്തിവനത്തിലെ കെഎസ്ഇബി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യാന്‍ വാദിഭാഗത്തിന്റെ ആദ്യ അഭിഭാഷകന്‍ അവശ്യമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നില്ലെന്നും മറ്റൊരു അഭിഭാഷകനാകട്ടെ കോടതി വിധി കെഎസ്ഇബിക്ക് അനുകൂലമായി വന്നപ്പോള്‍ അതിനെതിരേ അപ്പീല്‍ നല്‍കാതെ റിട്ട് നല്‍കുകയാണ് ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. വാദഭാഗം തെറ്റായി നയിക്കപ്പെട്ടെന്നാണ് ഇക്കാര്യങ്ങള്‍ കാണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

കോടതിക്ക് ന്യായം ബോധ്യപ്പെട്ട സ്ഥിതിക്ക് ഇനി ഇടപെടേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നാണ് ശാന്തിവനം സംരക്ഷണ സമിതി പറയുന്നത്. ഇക്കാര്യത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുമായി മുന്‍പ് കൂടിക്കാഴ്ച്ച നടത്തിയ സമയത്ത് അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ശാന്തിവനം സംരക്ഷണ സമിതി പറയുന്നുണ്ട്. മന്ത്രിതലത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പ് മുഖ്യമന്ത്രി തന്നിട്ടുള്ളതാണെന്നും സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി വിചാരിച്ചാല്‍ ഇപ്പോള്‍ നടന്ന അനീതി തിരുത്താന്‍ കഴിയുമെന്നും തന്നെയാണ് ശാന്തിവനം സംരക്ഷണ സമിതി പ്രതീക്ഷിക്കുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ ജനഹൃദയങ്ങളിലേക്ക് ശക്തമായി തിരിച്ചു വരാന്‍ സര്‍ക്കാരിനു കിട്ടുന്ന ഏറ്റവും നല്ല ചവിട്ടു പടിയായി ഇതു മാറുമെന്നും അവര്‍ പറയുന്നു. ജനങ്ങള്‍ക്കൊപ്പമാണ്, പ്രകൃതിക്കൊപ്പമാണ് ഈ സര്‍ക്കാര്‍ എന്ന നിലപാടെടുക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ ജനങ്ങള്‍ക്കും കിട്ടിയിരിക്കുന്ന ഒരു നല്ല അവസരമാണിതെന്ന ആഹ്വാനവും ശാന്തിവനം സംരക്ഷണ സമിതി നടത്തുന്നുണ്ട്. ജനധിപത്യത്തിന്റെ ശക്തി തെളിയിക്കപ്പെടേണ്ടത് ആവശ്യമാണ്. സര്‍ക്കാരിന്റെയും ജനങ്ങളുടെയും ആവശ്യമാണത്. നമുക്ക് ഒന്നിച്ച് ശബ്ദം ഉയര്‍ത്തി നീതിക്കു വേണ്ടി ആവശ്യപ്പെടാം; ശാന്തിവനം സംരക്ഷണ സമിതിയുടെ വാക്കുകള്‍. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റ് ആയി ഈ അവശ്യം ഉന്നയിക്കാനും ശാന്തിവനം സംരക്ഷണ സമിതി അഭ്യര്‍ത്ഥിക്കുന്നു.

എന്നാല്‍ 110 കെ വി ലൈന്‍ വലിക്കാനുള്ള ടവര്‍ നിര്‍മാണം നടന്നു കഴിഞ്ഞ സ്ഥിതിക്ക് ഇനിയവ മാറ്റാനോ പുനഃസ്ഥാപിക്കാനോ ശ്രമിക്കുകയെന്നത് ഭാരിച്ച സാമ്പത്തിക ചെലവ് വരുത്തി വയ്ക്കുമെന്ന് കെഎസ്ഇബി വാദിക്കും. ഇങ്ങനെയൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ ആ വാദം അംഗീകരിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വാദിഭാഗം പറയുന്നതുപോലെ മരങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും ജനങ്ങള്‍ക്ക് ഉപകാരപ്രദമായൊരു പദ്ധതിയാണ് കെഎസ്ഇബി നടത്തുന്നതെന്നും എത്രയും വേഗം അത് പ്രാവര്‍ത്തികമാക്കാന്‍ അനുവദിക്കണമെന്ന വൈദ്യുതി വകുപ്പിന്റെ ആവശ്യത്തോടും സര്‍ക്കാര്‍ യോജിക്കാനാണ് സാധ്യതയെന്നു പറയുന്നു. അന്യായം നടന്നിട്ടുണ്ടെന്നു ബോധ്യപ്പെട്ടെങ്കില്‍ അത് തിരുത്താന്‍ കോടതി ഉത്തരവ് ഇടുകയായിരുന്നു വേണ്ടിയിരുന്നതെന്നും സര്‍ക്കാരിനോട് എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ അത് ശാന്തിവനത്തിന് അനുകൂലമായി നടക്കണമെന്നില്ലെന്നും ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ തന്നെ പറയുന്നുണ്ട്. അതുകൊണ്ട് അത്രകണ്ട് അനുകൂലമായൊരു നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നു കൂടി ഇവര്‍ ഒാര്‍മിപ്പിക്കുകയാണ്.

‘വെറുതെ ചിലയ്ക്കാന്‍ നില്‍ക്കണ്ട, പെമ്പിള്ളേരാണെങ്കില്‍ സമയത്തിന് വരണം, നിന്നെയൊന്നും അകത്തു കേറ്റില്ല’, ‘എന്റെ കൂട്’ രാത്രിസത്രത്തിലെത്തിയ പെണ്‍കുട്ടികളോട് അധികൃതര്‍ പറഞ്ഞതാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍