UPDATES

ഏഴുവയസുകാരന്റെ പിതാവിന്റെ മരണത്തിലും ദുരൂഹത; ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കഴിഞ്ഞ മേയില്‍ ആയിരുന്നു കുട്ടികളുടെ പിതാവ് മരിച്ചത്

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തിലും ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി. മരിച്ചയാളുടെ ബന്ധുക്കളാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നതെന്ന് മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ ആയിരുന്നു കുട്ടികളുടെ പിതാവ് മരിക്കുന്നത്. ഹൃദയാഘതമായിരുന്നു മരണകാരണം എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. സ്വാഭാവിക മരണമാണെന്ന ധാരണയില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ഇപ്പോഴത്തെ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ആ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്.

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു കുട്ടികളുടെ മാതാപിതാക്കളുടെ വിവാഹം. ബിടെക് ബിരുദധാരിയായിരുന്നു കുട്ടികളുടെ പിതാവ്. സിഡിറ്റിലും ടെക്‌നോപാര്‍ക്കിലും ജോലി നോക്കിയിട്ടുണ്ട്. കുട്ടിയെ ആക്രമിച്ച പ്രതി അരുണ്‍ അരവിന്ദ് ഇദ്ദേഹത്തിന്റെ ബന്ധുവാണ്. പണം കടം കൊടുത്തത് തിരികെ തരാത്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കാരണം അരുണിനെ തങ്ങളുടെ വീട്ടിലേക്ക് വരുന്നതില്‍ നിന്നും കുട്ടികളുടെ പിതാവ് വിലക്കിയിട്ടുണ്ടായിരുന്നു.

കുട്ടികളുടെ പിതാവിന്റെ അപ്രതീക്ഷിത മരണത്തിനു തൊട്ടുപിന്നാലെ തന്നെ അരുണ്‍ ആ വീട്ടിലേക്ക് എത്തിയിരുന്നു. പിന്നീട് യുവതിയുമായി ചേര്‍ന്നു ജീവിക്കുകയായിരുന്നു. വളരെ പെട്ടെന്ന് ഇത്തരം കാര്യങ്ങള്‍ നടന്നതിലാണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്.

ബാങ്ക് ജീവനക്കാരായ മതാപിതാക്കളുടെ മകനാണ് അരുണ്‍. തിരിവനന്തപുരം നന്ദന്‍കോട് സ്വദേശിയായ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നില്ല. സര്‍വീസിലിരിക്കെ അച്ഛന്‍ മരിച്ചപ്പോള്‍ ആശ്രിതനിയമനമായി ബാങ്കില്‍ ജോലി കിട്ടിയെങ്കിലും ഒരു വര്‍ഷത്തോളം മാത്രമെ പോയുള്ളൂ. ബാങ്കിലെ ജോലി ഉപേക്ഷിച്ച് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്കാണ് ഇറങ്ങിയത്. മണല്‍ക്കള്ളക്കടത്ത്, ലഹരി മരുന്ന് ഇടപാടുകളൊക്കെയായിരുന്നു ചെയ്തിരുന്നത്. ജില്ലയിലെ കുപ്രസിദ്ധ ഗൂണ്ടകളുമായി സൗഹൃദത്തിലുമായിരുന്നു. ബ്രൗണ്‍ ഷുഗര്‍ അടക്കമുള്ള മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും അടിമയായിരുന്നു അരുണ്‍. കൊലപാതകം ഉള്‍പ്പെടെ ഏഴ് കേസുകള്‍ ഇയാളുടെ പേരില്‍ തിരുവനന്തപുരത്ത് മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തി ഒരു ഫഌറ്റ് സ്വന്തം പേരില്‍ എഴുതിവാങ്ങിച്ചെടുത്ത പരാതിയും അരുണിനെതിരെയുള്ളതാണ്. ഇത്തരം സാഹചര്യത്തില്‍ നിന്നിരുന്ന അരുണമായാണ് യുവതി സൗൃഹൃദം സ്ഥാപിക്കുന്നത്.

യുവതിയേയും കുട്ടികളെയും പൊതുസ്ഥലത്ത് ഉള്‍പ്പെടെ അരുണ്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഏഴു വയസുകാരനെയായിരുന്നു അരുണ്‍ കൂടുതല്‍ ഉപദ്രവിച്ചിരുന്നത്. ഇരുമ്പ് പിടിയുള്ള ഒരു വടി ഉപയോഗിച്ചായിരുന്നു അടി. തെറിവാക്കുകള്‍ ഉപയോഗിച്ചായിരുന്നു കുട്ടികളെ വിളിച്ചിരുന്നത്. കുട്ടികള മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ യുവതിയേയും തല്ലും. കുട്ടികള്‍ കൂടെയുള്ളതായിരുന്നു അരുണിനെ പ്രകോപിപ്പിച്ചിരുന്നതെന്നാണ് പറയുന്നത്. കുട്ടികളെ അനാഥാലയത്തിലോ ബോര്‍ഡിംഗിലോ കൊണ്ടുപോയി ആക്കാമെന്നായിരുന്നു അയാള്‍ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍