UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാലഹരണപ്പെട്ട നിയമങ്ങള്‍ സംസ്ഥാനം ഉപേക്ഷിക്കണം : ചീഫ് സെക്രട്ടറി ജിജി തോംസണ്‍

അഴിമുഖം പ്രതിനിധി

കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിച്ച് കേരളം വ്യാവസായിക സൗഹൃദ സംസ്ഥാനമാകണമെന്നും ലാഭമുണ്ടാക്കുന്നതിനെപ്പറ്റിയുള്ള നിഷേധാത്മക നിലപാട് ജനങ്ങള്‍ ഉപേക്ഷിക്കണമെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു.

വ്യാവസായികവികസനം സംബന്ധിച്ച നിഷേധാത്മകനിലപാടും കേരളീയര്‍ മാറ്റേണ്ടതുണ്ടെന്ന് ‘ബിസിനസ് നടത്തുന്നതിലെ അനായാസം’ എന്ന വിഷയത്തില്‍ കൊച്ചിയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തുകണ്ട് ചീഫ് സെക്രട്ടറി പറഞ്ഞു.

ലാഭം എന്ന വാക്കിനെ നിഷേധപദമായാണ് നമ്മള്‍ പലപ്പോഴും കണക്കാക്കുന്നത്. ഇതു മാറേണ്ടതുണ്ട്. നടപടിക്രമങ്ങള്‍ സങ്കീര്‍ണമാക്കുകവഴി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സംരംഭകരെ നിരുത്സാഹപ്പെടുത്തുന്നു. നിരന്തരമായ കൂടിയാലോചനകളിലൂടെ കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കുന്നകാര്യം സംസ്ഥാനം പരിഗണിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍(കെഎസ്‌ഐഡിസി), സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സിപിപിആര്‍), കോണ്‍ഫെഡറേഷന്‍ ഓഫ ്ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) എന്നിവയുടെ ആഭിമുഖ്യത്തില്‍ ജനുവരി 28ന് ആരംഭിക്കുന്ന സംസ്ഥാനതല മെഷിനറി എക്‌സ്‌പോയ്ക്കു മുന്നോടിയായി വാണിജ്യവ്യവസായ വകുപ്പാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍