UPDATES

ട്രെന്‍ഡിങ്ങ്

ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ അനുപമയേയും സംഘത്തെയും പള്ളിമേടയില്‍ നിന്നും പുറത്താക്കി

സ്വന്തം ഇടവകക്കാരില്‍നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്നു സിസ്റ്റര്‍ അനുപമ

ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ അനുപമെയേയും സംഘത്തെയും പള്ളിമേടയില്‍ നിന്നും പുറത്താക്കി. സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയ കന്യാസ്ത്രീകള്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതു കണ്ടതോടെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

വൈകിട്ട് നാലരയോടെയാണ് ഫാ. കാട്ടുതറയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി സിസ്റ്റര്‍ അനുപമ മറ്റ് ചില കന്യാസ്ത്രീകള്‍ക്കൊപ്പം ചേര്‍ത്തലയില്‍ എത്തിയത്. പള്ളിയുടെ ഗേറ്റിന് ഉള്ളില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം വിശ്വാസികള്‍ പറഞ്ഞതോടെ അനുപമ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോവുകയായിരുന്നു.

സിസ്റ്റര്‍ അനുപമയുടെ ഇടവകയായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന ചര്‍ച്ചിലായിരുന്നു സംഭവം. സ്വന്തം ഇടവകക്കാരില്‍നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്നു സിസ്റ്റര്‍ അനുപമ പറഞ്ഞു. ഫാദര്‍ കുര്യാക്കോസ് കാട്ടുതറ മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി സിസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്ത കന്യാസ്ത്രീക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്ന്‍ വൈദികനാണ് ഫാ.കുര്യാക്കോസ് കാട്ടുതറ. കന്യാസ്ത്രീക്ക് അനുകൂലമായി സാക്ഷി പറഞ്ഞതിനെ തുടര്‍ന്ന് ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറയ്ക്കെതിരെ ജലന്ധര്‍ രൂപത പ്രതികാര നടപടി എടുത്തിരുന്നു. ബിഷപ്പിന്റെ അറസ്റ്റിനുപിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്റെ വീട്ടിന് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.

ഫ്രാങ്കോ ജാമ്യം കിട്ടി ജലന്ധറില്‍ എത്തിയതിന് പിന്നാലെയുള്ള കാട്ടുതറയുടെ മരണം ദുരൂഹമാണെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നു എന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പഞ്ചാബ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

‘അവരെന്നേ കാട്ടുതറ അച്ചന്റെ ജീവിതം തല്ലിത്തകര്‍ത്തിരുന്നു’

‘കാട്ടുതറ അച്ചനെ കൊന്നതു തന്നെ’; പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലെന്ന് ആരോപിച്ച് കുടുംബം

ഫ്രാങ്കോ മുളയ്ക്കല്‍ മുളപ്പിച്ചതും പഠിപ്പിച്ചതും

‘സ്ഥലത്തെ പ്രധാന കോഴി’; ഡോ. ഫ്രാങ്കോ അറസ്റ്റില്‍; ട്രോളില്‍ നിലതെറ്റി ദീപിക

പ്രശാന്ത് നായര്‍ കളക്ടര്‍ ബ്രോ, താങ്കളുടെ ഫ്രാങ്കോ ട്രോള്‍ പൊട്ടിയൊലിക്കുന്ന ആണ്‍ഭാഷ്യ വ്രണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍