UPDATES

പ്രളയം 2019

‘ആ മക്കൾ വളരുമ്പോൾ നൗഷാദിനെപ്പോലുള്ള സ്വാർത്ഥതകളില്ലാത്ത മനുഷ്യരുടെ എണ്ണം കൂടും’: അനസ് അസ്നയോട് സോഷ്യൽ മീഡിയ

വരുന്ന വെള്ളിയാഴ്ചയാണ് അനസ് അസ്ന തന്റെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോകുന്നത്.

റീജ്യണൽ ക്യാൻസർ സെന്ററിൽ മകനെയും കൊണ്ട് അഡ്മിറ്റാകാൻ പോകുന്ന പിതാവ് താൻ ചികിത്സയ്ക്കായി സ്വരൂപിച്ച പണം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനൊരുങ്ങുന്ന അനസ് അസ്നയോട് അത് അരുതെന്നഭ്യർത്ഥിച്ച് സോഷ്യൽ മീഡിയ. ആ പണം മകന്റെ ചികിത്സയ്ക്കായി തന്നെ ഉപയോഗിക്കണമെന്ന് സോഷ്യൽ മീഡിയ അഭ്യർത്ഥിക്കുന്നു.

“നിങ്ങൾ തരാനുദ്യേശിക്കുന്ന പണത്തേക്കാൾ വലിയ നിഷേപമാണ്, നിധിയാണ്, ഇതേ മനസോടെ നിങ്ങൾ വളർത്തുന്ന മക്കൾ എന്ന് അദ്ദേഹത്തോടും കുടുംബത്തോടും പറയൂ. ആ മക്കൾ വളർന്നു വരുമ്പോൾ കൊച്ചിക്കാരൻ നൗഷാദിന്റെയും മധ്യപ്രദേശുകാരൻ വിഷ്ണുവിന്റെയും അതു പോലെ സ്വാർത്ഥതകളില്ലാതെ ലോകത്തെ സ്നേഹിക്കുന്ന മനുഷ്യരുടേയും എണ്ണം കൂടും,” ശ്രീജിത് ശിവരാമൻ ഫേസ്ബുക്കിൽ കുറിച്ചു. “ആ മനുഷ്യന്റെ ഈ വലിയ മനസ്സ് തന്നെ മതി ഏതു വലിയ ദുരന്തത്തെയും അതിജീവിക്കയാൻ മനുഷ്യർക്ക് ഊർജ്ജം പകരാൻ,” എന്നാണ് ദിവ്യ അടിയോടി എന്ന പ്രൊഫൈല്‍ പറയുന്നത്.

വരുന്ന വെള്ളിയാഴ്ചയാണ് അനസ് അസ്ന തന്റെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോകുന്നത്. റീജ്യണൽ ക്യാൻസർ സെന്ററിലാണ് ചികിത്സ. ചികിത്സയ്ക്കായി കരുതി വെച്ചിരുന്ന പൈസയും, ചികിത്സയ്ക്ക് രണ്ടുപേർ സഹായിച്ച പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചെന്നാണ് അനസ് അറിയിച്ചത്. മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരോളം വരില്ല തന്റെ ദുഖമെന്നാണ് അനസ് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍