UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വർഗീയത വമിക്കുന്ന കാര്‍ട്ടൂണ്‍; മാതൃഭൂമി മാപ്പ് പറയണമെന്ന് സോഷ്യൽ മീഡിയ

സംഘപരിവാർ പ്രൊഫൈലുകൾ ഗോപീക‍ൃഷ്ണനെ പ്രതിരോധിക്കാനായി ശക്തമായി രംഗത്തുണ്ട്.

സിപിഎം നേതാവ് പിപി മുസ്തഫയുടെ ഒരു പ്രസ്താവനയെ വിമർശിക്കുന്ന കാർട്ടൂണിസ്റ്റ് ഗോപീക‍ൃഷ്ണന്റെ കാർട്ടൂണ്‍ വിവാദമാകുന്നു. മാതൃഭൂമിയുടെ വാരാന്ത്യപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട കാർട്ടൂൺ വർഗീയവിഷം വമിക്കുന്നതാണെന്നാണ് ആരോപണം.

മാർക്സിന്റെ ചിത്രം പശ്ചാത്തലത്തിലുള്ള വേദിയിൽ നിന്ന് വിപിപി മുസ്തഫ പ്രസംഗിക്കുന്നതായാണ് ചിത്രീകരണം. പോകെപ്പോകെ മാർക്സിന്റെ ചിത്രം ജെയ്ഷെ മൊഹമ്മദ് ഭീകരൻ മസൂദ് അസ്ഹറായി പരിണമിക്കുന്നു.

കാർട്ടൂണിന്റെ തലക്കെട്ട് ‘ജെയ്ഷെ മുസ്തഫ’ എന്നാണ്. തികഞ്ഞ വർഗീയതയാണ് ഈ കാർട്ടൂണിലൂടെ വമിക്കുന്നതെന്നാണ് വിമർശനമുയരുന്നത്. മാധ്യമപ്രവർത്തകയായ അനുപമ മോഹൻ തവന്റെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചു: “മാതൃഭൂമി മാപ്പു പറയണം. ഒരു കമ്യൂണിസ്റ്റിന്റെ പേരിലെ മതത്തിൽ നോക്കി വർഗീയവിഷം ചീറ്റിയതിന്. ഇന്ത്യ ഹിന്ദു തീവ്രവാദ രാഷ്ട്രമായി മാറാതിരിക്കാൻ കേവലസാന്നിധ്യം കൊണ്ട് കാരണമായ ഒരു സമൂഹത്തെയാകെ അപമാനിച്ചതിന്.”

ഗോപീകൃഷ്ണന്റെ തന്റെ ഫേസ്ബുക്ക് പേജിൽ ഈ കാർട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലും കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്. മുസ്ലിം പേരുള്ളവരെല്ലാം തീവ്രവാദികളാണെന്ന യുക്തി ഗോപീക‍ൃഷ്ണന് എവിടെ നിന്നാണ് ലഭിച്ചതെന്ന് ചിലർ ചോദ്യമുന്നയിക്കുന്നുണ്ട്.

മീശ നോവലുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്കു ശേഷം ചില വിഭാഗങ്ങളിൽ നിന്നും തങ്ങൾക്കെതിരെ ഉയർന്ന എതിർപ്പുകളെ ബാലൻസ് ചെയ്യാനായാണ് മാത‍ഭൂമി ഇത്തരമൊരു കാർട്ടൂൺ പ്രസിദ്ധീകരിക്കാൻ തയ്യാറായതെന്ന് കരുതുന്നവരും സോഷ്യൽ മീഡിയയിലുണ്ട്.

 

അതെസമയം സംഘപരിവാർ പ്രൊഫൈലുകൾ ഗോപീക‍ൃഷ്ണനെ പ്രതിരോധിക്കാനായി ശക്തമായി രംഗത്തുണ്ട്. കാർട്ടൂണിസ്റ്റിന്റെ സ്വാതന്ത്ര്യത്തിനൊപ്പമാണ് തങ്ങളെന്ന് ഇവർ പറയുന്നു. “ഹിന്ദുവിന്റെയും ബി.ജെ.പിയുടെയും മാത്രം നെഞ്ചത്ത് കയറുന്നതല്ല ആവിഷ്കാര സ്വാതന്ത്യം” എന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്.

ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്നാണ് മറ്റു ചിലരുടെ പക്ഷം. എഴുത്തുകാരൻ എൻപി മുഹമ്മദിനെ വരെ ബഹിഷ്കരിച്ച പാരമ്പര്യമാണ് മാത‍ൃഭൂമിക്കുള്ളതെന്ന് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. സംഘപരിവാറുകാരാണ് ഈ മാധ്യമത്തെ നിയന്ത്രിക്കുന്നതെന്നും കമന്റുകള്‍ പറയുന്നു. #MathrubhumiMustApologize എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധങ്ങൾ നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍