UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെസ്നയുടെ തിരോധാനം: ആരോ അന്വേഷണത്തെ വഴി തെറ്റിക്കുന്നതായി അച്ഛൻ; ജെസ്ന മാറി നിൽക്കുകയോ മാറ്റി നിറുത്തിയതോ ആകാം

പൂഞ്ഞാർ എംഎൽഎ പിസി ജോർജ് നടത്തുന്ന ആരോപണങ്ങൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ മകളെ ആരെങ്കിലും മാറ്റി നിറുത്തിയതോ അവൾ സ്വയം മാറി നിൽക്കുന്നതോ ആകാമെന്ന് ജെസ്നയുടെ പിതാവ് മുക്കൂട്ടുതറ കൊല്ലമുള സന്തോഷ് കവലയിൽ കുന്നത്തു വീട്ടിൽ ജെയിംസ് ജോസഫ് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. നിർമാണമേഖലയിൽ തന്റെ വളർച്ച കണ്ട് എതിർപ്പുള്ള ആരെങ്കിലുമാകാം ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. നിലവിൽ ശത്രുക്കളുള്ളതായി തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജെസ്നയുടെ സുഹൃത്തുക്കൾക്ക് തിരോധാനത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിർമാണം പാതിവഴിയിൽ നിറുത്തിയ വീട്ടിൽ ഞായറാഴ്ച പൊലീസ് പരിശോധന നടത്തിയതിനെയും അദ്ദേഹം സ്വാഗതം ചെയ്തു. എന്തും പരിശോധിക്കട്ടെ. ജെസ്നയുടെ സഹോദരങ്ങളെയും മാറ്റി നിറുത്തേണ്ടതില്ല. നുണപരിശോധനയ്ക്കു വരെ തയ്യാറാണെന്നും ജെയിംസ് പറഞ്ഞു. കുടുംബാംഗങ്ങൾക്കെതിരെ വരെ അന്വേഷണം നടത്തി അന്വേഷണം വഴിതിരിച്ചു വിടുന്നത് കണ്ടാണ് സിബിഐ അന്വേഷണത്തിനു വേണ്ടി തങ്ങൾ കോടതിയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതെസമയം പൂഞ്ഞാർ എംഎൽഎ പിസി ജോർജ് നടത്തുന്ന ആരോപണങ്ങൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ജെയിംസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍