UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ജു ബോബി ജോര്‍ജ്ജ് പാര്‍ട്ടി വിരുദ്ധയെന്ന് ഇപി ജയരാജന്‍

അഴിമുഖം പ്രതിനിധി

കായിക മന്ത്രി ഇപി ജയരാജന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജിനോട് രൂക്ഷമായ ഭാഷയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അഞ്ജു പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും അദ്ദേഹം അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

പുതിയ കായിക മന്ത്രിയെ ആദ്യമായി കാണാനെത്തിയപ്പോഴാണ് ഇപി അഞ്ജുവിനോട് തട്ടിക്കയറിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലീകരുടെ സ്ഥലം മാറ്റത്തെ കുറിച്ച് സംസാരിക്കാനാണ് പ്രസിഡന്റ് മന്ത്രിയെ കാണാനെത്തിയത്.

സ്ഥലം മാറ്റം മുഴുവന്‍ റദ്ദാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ദ്ദേശത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അഞ്ജു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. അഞ്ജു അടക്കം കൗണ്‍സിലുള്ളവര്‍ അഴിമതിക്കാരാണെന്നും പാര്‍ട്ടി വിരുദ്ധരാണെന്നും മന്ത്രി ആരോപിച്ചു. കൂടെയുള്ളവര്‍ അഞ്ജുവിന്റെ പേര് ചീത്തയാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അടുത്തിടെ പത്തനംതിട്ടയിലേക്കു മാറ്റിയ ഹാന്‍ഡ് ബോള്‍ കോച്ചിനെ തിരികെ തിരുവനന്തപുരത്ത് നിയമിക്കുന്നത് സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. എന്നാല്‍ മന്ത്രി ആരോപണങ്ങള്‍ നിഷേധിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍