UPDATES

സിനിമ

എന്താണ് സാര്‍ ഒരു അവാര്‍ഡിന്റെ മാനദണ്ഡം, ജനപ്രിയതയോ കഴിവോ? എന്താണ് സാര്‍ ഒരു അവാര്‍ഡിന്റെ മാനദണ്ഡം? ജനപ്രിയതയോ അതോ മികവോ?

Avatar

ഏറെ ബഹുമാനമുള്ള ജോണ്‍പോളിനോട്…

ആദ്യം താങ്കളോട് നന്ദി പറയുന്നു, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്ന വിവാദമേള തടികഴച്ചിലാക്കാതെ അവസാനിപ്പിച്ചതിന്(തിരുവഞ്ചൂര്‍ മന്ത്രിയുടെ ചില കോമഡികളൊഴിച്ചാല്‍, പൊതുവെ ശുഭാന്ത്യമായിരുന്നു). എഴുത്തിലും വാക്കിലും ജോണ്‍പോള്‍ പ്രകടിപ്പക്കുന്ന ചാരുതയും ചാതുര്യവും പ്രശംസനീയമാണ്, ഇന്നലെ നടന്ന അവാര്‍ഡ് പ്രഖ്യാപന ചടങ്ങിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അങ്ങ് മനോഹരമായി നേരിടുന്നത് കണ്ടപ്പോഴും മനസ്സില്‍ തോന്നിയത് അക്കാര്യങ്ങളാണ്. അതോടൊപ്പം അവാര്‍ഡുകള്‍ നിശ്ചയിക്കാനായി കമ്മിറ്റി കണ്ട ചിത്രങ്ങളില്‍ എണ്‍പത്തിയഞ്ച് ശതമാനത്തോളവും മാനസികപീഢനമായിരുന്നു എന്നുള്ള തുറന്ന പറിച്ചിലിനും കൈയടിക്കുന്നൂ. ഉള്ളതില്‍ നല്ലതിനെ കണ്ടുപിടിച്ച് അതില്‍ നിന്ന് തെരഞ്ഞെടുത്തവയ്ക്ക് നല്‍കിയ പുരസ്‌കാരങ്ങളാണ് അങ്ങയുടെ കീഴിലുള്ള ജൂറി പ്രഖ്യാപിച്ചത്. പക്ഷ ചില കൊടുക്കലുകള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 

മികച്ച നടനെ തെരഞ്ഞെടുക്കുന്നതില്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ജൂറി പിന്തുടരുന്നത്. ജനപ്രിയതയോ കഴിവോ? സൂപ്പഹിറ്റായ ഒരു ചിത്രത്തിന്റെ ഭാഗമായ നടനാണ് മികച്ച അഭിനേതാവിനുള്ള അവാര്‍ഡ് കൊടുക്കുന്നതെങ്കില്‍ പൊന്തന്‍മാടയും വിധേയനും പാദമുദ്രയും വാനപ്രസ്ഥവുമൊന്നും ഇവിടുത്തെ തിയെറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രങ്ങളല്ലായിരുന്നു. മുരളിയും നെടുമുടിയുമൊക്കെ നേടിയ അവാര്‍ഡുകളില്‍ പലതും അവരുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നില്ല. പക്ഷെ അതൊക്കെ നല്ല സിനിമകളെന്ന് നമ്മള്‍ ഇപ്പോഴും പറയുന്ന സിനിമകളാണ്. അങ്ങനെയൊക്കെയുള്ള ഒരു നാട്ടില്‍ ഇപ്പോള്‍ കണ്ടുവരുന്നത് കൂടുതല്‍ ആളുകള്‍ കണ്ട സിനിമകളിലെ നായകന് മികച്ച നടനുള്ള അവാര്‍ഡ് കൊടുക്കുന്ന പ്രവണതയാണ്.

നിവിന്‍ പോളി നല്ലൊരു പെര്‍ഫോമറാണ്, അയാളെ ഇന്നാട്ടിലെ ഒരുപാടുപേര്‍ക്ക് ഇഷ്ടമാണ്. നിവിന്റെ സമീപകാല സിനിമകളെല്ലാം വിജയങ്ങളുമാണ്. എന്നിരിക്കിലും ഇത്തവണ അയാള്‍ക്ക് മികച്ച നടനുള്ള അവര്‍ഡ് കൊടുക്കാനായി പരിഗണിച്ച രണ്ടു ചിത്രങ്ങളും അതിനദ്ദേഹത്തെ യോഗ്യനാക്കിയോ എന്നൊരു ചോദ്യമുണ്ട്. 1983 എന്ന സിനിമ ആസ്വാദ്യകരമായ ഒന്നാണ്. ജീവിതത്തിന്റെ രണ്ടുകാലഘട്ടങ്ങളിലൂടെയാണ് നിവിന്‍ പോളി അഭിനയിക്കുന്ന കേന്ദ്രകഥാപാത്രം കടന്നുപോകുന്നത്. അദ്ദേഹം നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. അങ്ങനെ പറയുന്നതിനെക്കാള്‍ അംബുജാക്ഷനിഷ്ടം, നിവിന്‍ പോളിയെന്ന ടൂളിനെ എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്‍ ഭംഗിയായി ഉപയോഗിച്ചു എന്നാണ്. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് നല്‍കുക വഴി എബ്രിഡ് ഷൈനെ ജൂറി അംഗീകരിക്കുകയും ചെയ്തു. ഇനി നിവിനെ അവാര്‍ഡിനായി പരിഗണിച്ച രണ്ടാമത്തെ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സ്, കണ്ടാലും അതില്‍ ഒരു നടന്റെ ( നടന്‍, രസങ്ങള്‍ പ്രകടമാക്കാന്‍ കഴിവുള്ളവന്‍ എന്ന ഏറ്റവും കുറഞ്ഞ വിവക്ഷയെങ്കിലും ബാധമാകുന്നതരത്തിലാണ് പ്രയോഗിച്ചത്) കഴിവുകളൊന്നും തന്നെ പ്രകടിപ്പിക്കേണ്ടി വന്നതായി കാണുന്നില്ല, 1983 ലെ രമേശന്റെ അതേ മാനറിസങ്ങള്‍ തന്നെയാണ് കുട്ടനിലും കണ്ടത്, അത് തന്നെയാണ് ജോര്‍ജിന്റെ പ്ലസ്ടൂ ഭാവത്തിലും കണ്ടത്. പറന്നു പറന്നു പറന്നു എന്ന സിനിമയിലെ സേവ്യറിനെയും യാത്രയിലെ ഉണ്ണികൃഷ്ണനെയും ചാമരത്തിലെ വിനോദിനെയുമൊക്കെ സൃഷ്ടിച്ച ജോണ്‍ പോള്‍ എന്നൊരു എഴുത്തുകാരന് ഇവിടെ മാര്‍ക്കിട്ടത് നിവിന്‍ പോളിയെന്ന നടനോ അതോ ജനപ്രിയനായ സ്റ്റാറിനോ? സംശയമുണ്ട് സാര്‍. അങ്ങ് നിഷ്പക്ഷനായിരുന്നെങ്കില്‍ ഒരു നടനെ കൂടി അവസാന റൗണ്ടിലേക്ക് പരിഗണിക്കാമായിരുന്നു, ദുല്‍ഖര്‍ സല്‍മാനെ. രണ്ടു ചിത്രങ്ങള്‍ അയാളുടെ കാര്യത്തിലും പരിഗണിക്കാമായിരുന്നു, ഒന്ന് ബാംഗ്ലൂര്‍ ഡെയ്‌സ് തന്നെ, രണ്ടാമത്തേത് ഞാന്‍. 

ഞാന്‍ ഒരു സാമ്പത്തികവിജയമായ ചിത്രമായിരുന്നില്ല, രഞ്ജിത്ത് നടത്തിയൊരു പരീക്ഷണം. തന്റെ കഴിഞ്ഞകാല ചിത്രങ്ങളില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഒരു പെര്‍ഫോമറില്‍ നിന്ന് മാറി ഒരു നടനെന്ന നിലയില്‍ പ്രകടനം നടത്താന്‍ ശ്രമിച്ച ചിത്രം കൂടിയായിരുന്നു ഞാന്‍. പൂര്‍ണമായി അദ്ദേഹമതില്‍ വിജയിച്ചില്ലെങ്കിലും കാലമാറ്റങ്ങളിലെ കഥാപാത്രഭാവങ്ങളില്‍ ഒട്ടൊക്കെ വിജയിച്ചു, 1983 ലെ രമേശനെക്കാള്‍. ഈ രണ്ടു നടന്മാരെ താരതമ്യം ചെയ്തപ്പോള്‍ അംബുജാക്ഷന് തോന്നിയ പ്രകടമായ വ്യത്യാസം അവരുടെ ഡയലോഗ് പ്രസന്റേഷനാണ്. കണ്ണടച്ചുകേട്ടാല്‍ രമേശനേതാ ജോര്‍ജ് ഏതാ കുട്ടനേതാ എന്ന സംശയം തീര്‍ക്കാന്‍ നിവിന്‍ പോളിക്ക് ഇതുവരെ കഴിയാതെ വരുന്നിടത്ത് ദുല്‍ഖര്‍ മികവ് കാട്ടുന്നുണ്ട്. ഞാന്‍ എന്ന ചിത്രത്തില്‍ മുഖഭാവങ്ങളെക്കാള്‍ നന്നായി സംഭാഷണഭേദങ്ങളില്‍ ദുല്‍ഖര്‍ മികച്ചു നിന്നിട്ടുമുണ്ട്. ഇനി ബാംഗ്ലൂര്‍ ഡെയ്‌സിലേക്കു വന്നാല്‍, ആ ചിത്രത്തില്‍ നിവിനെക്കാള്‍ വൈകാരികമായ പ്രകടനത്തിന് അവസരം കിട്ടിയതും ദുല്‍ഖറിനാണ്. പ്രത്യേകിച്ച് പാര്‍വതിയുമൊത്തുള്ള രംഗങ്ങളില്‍. 1983 ഉം ബാംഗ്ലൂര്‍ ഡെയ്‌സും നിവിന്റെ കാര്യത്തില്‍ മാനദണ്ഡമാക്കിയതുപോലെ ഞാനും ബാംഗ്ലൂര്‍ ഡെയ്‌സും ദുല്‍ഖറിന്റെ കാര്യത്തിലും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജോണ്‍ പോള്‍ സാര്‍, അങ്ങയോടുള്ള ബഹുമാനം കൂടുമായിരുന്നൂ.

അങ്ങ് സി കെ രാഘവനെ തഴഞ്ഞൂ എന്നതിലാണ് സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരിക്കുന്നത്. അക്കാര്യത്തില്‍ അംബുജാക്ഷന്‍ അങ്ങയോടൊപ്പമാണ്. മമ്മൂട്ടി എന്ന നടന് ഇത്തവണ സംസ്ഥാന അവാര്‍ഡ് കിട്ടിയില്ലെന്നത് മറ്റുള്ളവരെ വിഷമിപ്പിച്ചാലും മമ്മൂട്ടിയെ വിഷമിപ്പിക്കില്ലെന്നു അംബുജാക്ഷന് ഉറപ്പുണ്ട്. മുന്നറിയിപ്പ് എന്ന ചിത്രത്തിലെ സി കെ രാഘവനെ മമ്മൂട്ടി മനോഹരമായി അവതരിപ്പിച്ചു, അങ്ങനെയൊരു കഥാപാത്രത്തെ മനോഹരമാക്കാന്‍ കഴിവുള്ളതുകൊണ്ടാണല്ലോ പത്തുമുപ്പതു വര്‍ഷമായി നമ്മള്‍ അദ്ദേഹത്തെ ആരാധിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ അദ്ദേഹം മുമ്പ് ചെയ്തതില്‍ കൂടുതലൊന്നും രാഘവന്‍ എന്ന കഥാപാത്രത്തിന്റെ കാര്യത്തില്‍ ചെയ്തിട്ടുമില്ല. എത്രയോ പുരസ്‌കാരങ്ങള്‍ ഇതിനകം നേടിക്കഴിഞ്ഞ മമ്മൂട്ടിക്ക് മുന്നറിയിപ്പിലെ തന്റെ കഥാപാത്രത്തിന് അവാര്‍ഡ് കിട്ടാത്തതില്‍ ഒട്ടും തന്നെ നിരാശ കാണില്ലെന്നാണ് അംബുജാക്ഷന് തോന്നുന്നത്. പുരസ്‌കാരങ്ങള്‍ പ്രോത്സാഹനമാണെന്നു വിശ്വസിക്കുന്ന മമ്മൂട്ടിക്ക് നിവിനോ സുദേവിനോ കൊടുത്തതില്‍ ഒട്ടും എതിര്‍പ്പും ഉണ്ടാകില്ല, അതവര്‍ക്കുള്ള പ്രോത്സാഹനമാവട്ടെ എന്നേ കരുതൂ.

അവസാനായി ഒരുകാര്യത്തില്‍ കൂടി എതിര്‍പ്പ് പ്രകടിപ്പിച്ചോട്ടെ, സാങ്കേതികവിദ്യയുടെ സഹായം കിട്ടുന്ന ഗന്ധര്‍വശബ്ദത്തിന് ഇനിയൊരു പ്രോത്സാഹനത്തിന്റെ ആവശ്യമുണ്ടായിരുന്നോ?

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഏറെ ബഹുമാനമുള്ള ജോണ്‍പോളിനോട്…

ആദ്യം താങ്കളോട് നന്ദി പറയുന്നു, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്ന വിവാദമേള തടികേടാക്കാതെ അവസാനിപ്പിച്ചതിന് (തിരുവഞ്ചൂര്‍ മന്ത്രിയുടെ ചില കോമഡികളൊഴിച്ചാല്‍, പൊതുവെ ശുഭാന്ത്യമായിരുന്നു). എഴുത്തിലും വാക്കിലും ജോണ്‍പോള്‍ പ്രകടിപ്പിക്കുന്ന ചാരുതയും ചാതുര്യവും പ്രശംസനീയമാണ്. ഇന്നലെ നടന്ന അവാര്‍ഡ് പ്രഖ്യാപന ചടങ്ങിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അങ്ങ് മനോഹരമായി നേരിടുന്നത് കണ്ടപ്പോഴും മനസ്സില്‍ തോന്നിയത് അക്കാര്യങ്ങളാണ്. അതോടൊപ്പം അവാര്‍ഡുകള്‍ നിശ്ചയിക്കാനായി കമ്മിറ്റി കണ്ട ചിത്രങ്ങളില്‍ എണ്‍പത്തിയഞ്ച് ശതമാനത്തോളവും മാനസികപീഢനമായിരുന്നു എന്നുള്ള തുറന്ന പറിച്ചിലിനും കൈയടിക്കുന്നു. ഉള്ളതില്‍ നല്ലതിനെ കണ്ടുപിടിച്ച് അതില്‍ നിന്ന് തെരഞ്ഞെടുത്തവയ്ക്ക് നല്‍കിയ പുരസ്‌കാരങ്ങളാണ് അങ്ങയുടെ കീഴിലുള്ള ജൂറി പ്രഖ്യാപിച്ചത്. പക്ഷ ചില കൊടുക്കലുകള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 

മികച്ച നടനെ തെരഞ്ഞെടുക്കുന്നതില്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ജൂറി പിന്തുടരുന്നത്. ജനപ്രിയതയോ കഴിവോ? സൂപ്പഹിറ്റായ ഒരു ചിത്രത്തിന്റെ ഭാഗമായ നടനാണ് മികച്ച അഭിനേതാവിനുള്ള അവാര്‍ഡ് കൊടുക്കുന്നതെങ്കില്‍ പൊന്തന്‍മാടയും വിധേയനും പാദമുദ്രയും വാനപ്രസ്ഥവുമൊന്നും ഇവിടുത്തെ തിയെറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രങ്ങളല്ലായിരുന്നു. മുരളിയും നെടുമുടിയുമൊക്കെ നേടിയ അവാര്‍ഡുകളില്‍ പലതും അവരുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നില്ല. പക്ഷെ അതൊക്കെ നല്ല സിനിമകളെന്ന് നമ്മള്‍ ഇപ്പോഴും പറയുന്ന സിനിമകളാണ്. അങ്ങനെയൊക്കെയുള്ള ഒരു നാട്ടില്‍ ഇപ്പോള്‍ കണ്ടുവരുന്നത് കൂടുതല്‍ ആളുകള്‍ കണ്ട സിനിമകളിലെ നായകന് മികച്ച നടനുള്ള അവാര്‍ഡ് കൊടുക്കുന്ന പ്രവണതയാണ്.

നിവിന്‍ പോളി നല്ലൊരു പെര്‍ഫോമറാണ്, അയാളെ ഇന്നാട്ടിലെ ഒരുപാടുപേര്‍ക്ക് ഇഷ്ടമാണ്. നിവിന്റെ സമീപകാല സിനിമകളെല്ലാം വിജയങ്ങളുമാണ്. എന്നിരിക്കിലും ഇത്തവണ അയാള്‍ക്ക് മികച്ച നടനുള്ള അവര്‍ഡ് കൊടുക്കാനായി പരിഗണിച്ച രണ്ടു ചിത്രങ്ങളും അതിനദ്ദേഹത്തെ യോഗ്യനാക്കിയോ എന്നൊരു ചോദ്യമുണ്ട്. 1983 എന്ന സിനിമ ആസ്വാദ്യകരമായ ഒന്നാണ്. ജീവിതത്തിന്റെ മൂന്നു കാലഘട്ടങ്ങളിലൂടെയാണ് നിവിന്‍ പോളി അഭിനയിക്കുന്ന കേന്ദ്രകഥാപാത്രം കടന്നുപോകുന്നത്. അദ്ദേഹം നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. അങ്ങനെ പറയുന്നതിനെക്കാള്‍ അംബുജാക്ഷനിഷ്ടം, നിവിന്‍ പോളിയെന്ന ടൂളിനെ എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്‍ ഭംഗിയായി ഉപയോഗിച്ചു എന്നാണ്. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് നല്‍കുക വഴി എബ്രിഡ് ഷൈനെ ജൂറി അംഗീകരിക്കുകയും ചെയ്തു. ഇനി നിവിനെ അവാര്‍ഡിനായി പരിഗണിച്ച രണ്ടാമത്തെ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സ്, കണ്ടാലും അതില്‍ ഒരു നടന്റെ (നടന്‍, രസങ്ങള്‍ പ്രകടമാക്കാന്‍ കഴിവുള്ളവന്‍ എന്ന ഏറ്റവും കുറഞ്ഞ വിവക്ഷയെങ്കിലും ബാധമാകുന്നതരത്തിലാണ് പ്രയോഗിച്ചത്) കഴിവുകളൊന്നും തന്നെ പ്രകടിപ്പിക്കേണ്ടി വന്നതായി കാണുന്നില്ല, 1983 ലെ രമേശന്റെ അതേ മാനറിസങ്ങള്‍ തന്നെയാണ് കുട്ടനിലും കണ്ടത്, അത് തന്നെയാണ് ജോര്‍ജിന്റെ പ്ലസ്ടൂ ഭാവത്തിലും കണ്ടത്. പറന്നു പറന്നു പറന്നു എന്ന സിനിമയിലെ സേവ്യറിനെയും യാത്രയിലെ ഉണ്ണികൃഷ്ണനെയും ചാമരത്തിലെ വിനോദിനെയുമൊക്കെ സൃഷ്ടിച്ച ജോണ്‍ പോള്‍ എന്നൊരു എഴുത്തുകാരന് ഇവിടെ മാര്‍ക്കിട്ടത് നിവിന്‍ പോളിയെന്ന നടനോ അതോ ജനപ്രിയനായ സ്റ്റാറിനോ? സംശയമുണ്ട് സാര്‍. അങ്ങ് നിഷ്പക്ഷനായിരുന്നെങ്കില്‍ ഒരു നടനെ കൂടി അവസാന റൗണ്ടിലേക്ക് പരിഗണിക്കാമായിരുന്നു, ദുല്‍ഖര്‍ സല്‍മാനെ. രണ്ടു ചിത്രങ്ങള്‍ അയാളുടെ കാര്യത്തിലും പരിഗണിക്കാമായിരുന്നു, ഒന്ന് ബാംഗ്ലൂര്‍ ഡെയ്‌സ് തന്നെ, രണ്ടാമത്തേത് രഞ്ജിത്തിന്റെ ഞാന്‍. 

ടെയിലര്‍ അംബുജാക്ഷന്‍റെ മുന്‍ ലേഖനങ്ങള്‍ ഇവിടെ വായിക്കാം

മി.കമല്‍, അങ്ങ് ഏത് ഉട്ടോപ്യയിലെ രാജാവാണ്?
എന്നാല്‍ പിന്നെ അന്‍വര്‍ റഷീദിനെ അങ്ങ് തൂക്കിക്കൊല്ല്
ഫഹദ് ഫാസില്‍ , സിനിമ തെരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ക്ക് അത്ര ബുദ്ധിയൊന്നുമില്ല

‘ഞാന്‍’ ഒരു സാമ്പത്തികവിജയമായ ചിത്രമായിരുന്നില്ല, രഞ്ജിത്ത് നടത്തിയൊരു പരീക്ഷണം. തന്റെ കഴിഞ്ഞകാല ചിത്രങ്ങളില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഒരു പെര്‍ഫോമറില്‍ നിന്ന് മാറി ഒരു നടനെന്ന നിലയില്‍ പ്രകടനം നടത്താന്‍ ശ്രമിച്ച ചിത്രം കൂടിയായിരുന്നു ഞാന്‍. പൂര്‍ണമായി അദ്ദേഹമതില്‍ വിജയിച്ചില്ലെങ്കിലും കാലമാറ്റങ്ങളിലെ കഥാപാത്രഭാവങ്ങളില്‍ ഒട്ടൊക്കെ വിജയിച്ചു, 1983 ലെ രമേശനെക്കാള്‍. ഈ രണ്ടു നടന്മാരെ താരതമ്യം ചെയ്തപ്പോള്‍ അംബുജാക്ഷന് തോന്നിയ പ്രകടമായ വ്യത്യാസം അവരുടെ ഡയലോഗ് പ്രസന്റേഷനാണ്. കണ്ണടച്ചുകേട്ടാല്‍ രമേശനേതാ ജോര്‍ജ് ഏതാ കുട്ടനേതാ എന്ന സംശയം തീര്‍ക്കാന്‍ നിവിന്‍ പോളിക്ക് ഇതുവരെ കഴിയാതെ വരുന്നിടത്ത് ദുല്‍ഖര്‍ മികവ് കാട്ടുന്നുണ്ട്. ഞാന്‍ എന്ന ചിത്രത്തില്‍ മുഖഭാവങ്ങളെക്കാള്‍ നന്നായി സംഭാഷണഭേദങ്ങളില്‍ ദുല്‍ഖര്‍ മികച്ചു നിന്നിട്ടുമുണ്ട്. ഇനി ബാംഗ്ലൂര്‍ ഡെയ്‌സിലേക്കു വന്നാല്‍, ആ ചിത്രത്തില്‍ നിവിനെക്കാള്‍ വൈകാരികമായ പ്രകടനത്തിന് അവസരം കിട്ടിയതും ദുല്‍ഖറിനാണ്. പ്രത്യേകിച്ച് പാര്‍വതിയുമൊത്തുള്ള രംഗങ്ങളില്‍. 1983 ഉം ബാംഗ്ലൂര്‍ ഡെയ്‌സും നിവിന്റെ കാര്യത്തില്‍ മാനദണ്ഡമാക്കിയതുപോലെ ഞാനും ബാംഗ്ലൂര്‍ ഡെയ്‌സും ദുല്‍ഖറിന്റെ കാര്യത്തിലും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജോണ്‍ പോള്‍ സാര്‍, അങ്ങയോടുള്ള ബഹുമാനം കൂടുമായിരുന്നൂ.

അങ്ങ് സി കെ രാഘവനെ തഴഞ്ഞൂ എന്നതിലാണ് സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരിക്കുന്നത്. അക്കാര്യത്തില്‍ അംബുജാക്ഷന്‍ അങ്ങയോടൊപ്പമാണ്. മമ്മൂട്ടി എന്ന നടന് ഇത്തവണ സംസ്ഥാന അവാര്‍ഡ് കിട്ടിയില്ലെന്നത് മറ്റുള്ളവരെ വിഷമിപ്പിച്ചാലും മമ്മൂട്ടിയെ വിഷമിപ്പിക്കില്ലെന്നു അംബുജാക്ഷന് ഉറപ്പുണ്ട്. മുന്നറിയിപ്പ് എന്ന ചിത്രത്തിലെ സി കെ രാഘവനെ മമ്മൂട്ടി മനോഹരമായി അവതരിപ്പിച്ചു, അങ്ങനെയൊരു കഥാപാത്രത്തെ മനോഹരമാക്കാന്‍ കഴിവുള്ളതുകൊണ്ടാണല്ലോ പത്തുമുപ്പതു വര്‍ഷമായി നമ്മള്‍ അദ്ദേഹത്തെ ആരാധിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ അദ്ദേഹം മുമ്പ് ചെയ്തതില്‍ കൂടുതലൊന്നും രാഘവന്‍ എന്ന കഥാപാത്രത്തിന്റെ കാര്യത്തില്‍ ചെയ്തിട്ടുമില്ല. എത്രയോ പുരസ്‌കാരങ്ങള്‍ ഇതിനകം നേടിക്കഴിഞ്ഞ മമ്മൂട്ടിക്ക് മുന്നറിയിപ്പിലെ തന്റെ കഥാപാത്രത്തിന് അവാര്‍ഡ് കിട്ടാത്തതില്‍ ഒട്ടും തന്നെ നിരാശ കാണില്ലെന്നാണ് അംബുജാക്ഷന് തോന്നുന്നത്. പുരസ്‌കാരങ്ങള്‍ പ്രോത്സാഹനമാണെന്നു വിശ്വസിക്കുന്ന മമ്മൂട്ടിക്ക് നിവിനോ സുദേവിനോ കൊടുത്തതില്‍ ഒട്ടും എതിര്‍പ്പും ഉണ്ടാകില്ല, അതവര്‍ക്കുള്ള പ്രോത്സാഹനമാവട്ടെ എന്നേ കരുതൂ.

അവസാനായി ഒരുകാര്യത്തില്‍ കൂടി എതിര്‍പ്പ് പ്രകടിപ്പിച്ചോട്ടെ, സാങ്കേതികവിദ്യയുടെ സഹായം കിട്ടുന്ന ഗന്ധര്‍വശബ്ദത്തിന് ഇനിയൊരു പ്രോത്സാഹനത്തിന്റെ ആവശ്യമുണ്ടായിരുന്നോ?

സ്നേഹപൂര്‍വം
ടെയിലര്‍ അംബുജാക്ഷന്‍

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍