കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്തും
“താങ്കള്‍ വിഷമിക്കേണ്ട, ആംബുലന്‍സ് എടപ്പാള്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു, കുഞ്ഞിനെ നോക്കാനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്, അതും സര്‍ക്കാര്‍ ചിലവില്‍”.
നവജാത ശിശുവിന് വാല്‍വ് സംബന്ധമായ അസുഖമുള്ളതിനാല്‍ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ കുട്ടിയുടെ ജീവന് അപകടത്തിലാവും എന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച ജിയാസ് മാടാശ്ശേരി എന്നയാളോട് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞ മറുപടിയുടെ രത്നച്ചുരക്കമാണിത്. ഈ അഭ്യര്‍ത്ഥനയും അതിനുള്ള മന്ത്രിയുടെ മറുപടിയും ഏറ്റെടുത്ത സോഷ്യല്‍ മീഡിയ ശൈലജ ടീച്ചറെ പ്രശംസ കൊണ്ട് മൂടുകയും ചെയ്യുന്നുണ്ട്..
ഇങ്ങനെയായിരുന്നു ജിയാസിന്റെ അഭ്യര്‍ത്ഥന
ടീച്ചറേ,
വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി, നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങള്‍ dr നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ KIMS ALSHIFAYIL എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പൊള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ശ്രീചിത്തിര യിലിയോട്ട് കൊണ്ട് പോവാന്‍ പറഞ്ഞു.മേല്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ dr പറഞ്ഞു.
ടീച്ചറേ…
എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല് ജീവന് അപകടത്തിലാവും എന്നാണ് ഡോക്ടര്‍ പറഞ്ഞത്.
ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു
ജിയാസ്
അതിന് ഉടന്‍ തന്നെ ശൈലജ ടീച്ചറിന്റെ മറുപടി ജിയാസിനെ തേടിയെത്തി
“താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശം നല്കി.
കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും”.
ജിയാസിന്റെ ചോദ്യവും ടീച്ചറിന്റെ മറുപടിയും