UPDATES

സ്‌കൂള്‍ കലോത്സവം; പാലക്കാടും കോഴിക്കോടും സംയുക്തജേതാക്കള്‍

അമ്പത്തിയഞ്ചാമത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടും കോഴിക്കോടും സംയുക്തജേതാക്കളായി. ഇരുജില്ലകള്‍ക്കും 916 പോയിന്റുകള്‍ വീതം ലഭിച്ചു. കഴിഞ്ഞവര്‍ഷത്തെ കിരീടപ്പോരിന്റെ തനിയാവര്‍ത്തനമെന്നോണം സ്വര്‍ണക്കപ്പിനായി അവസാനനിമിഷം വരെ പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പൊരുതിയിരുന്നു. 892 പോയിന്റുമായി തൃശ്ശൂരാണ് മൂന്നാമത്. 

കഴിഞ്ഞവര്‍ഷം പാലക്കാടിനെ അവരുടെ തട്ടകത്തില്‍ ഫോട്ടോഫിനിഷില്‍ മറികടന്നായിരുന്നു കോഴിക്കോട് ജേതാക്കളായത്. ഒമ്പതാം തവണയാണ് കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളാകുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍