UPDATES

ട്രെന്‍ഡിങ്ങ്

എച്ച്‌ഐവി പകരുന്നത് വിവാഹേതര ബന്ധത്തിലൂടെയെന്ന് പത്താംക്ലാസ് പാഠപുസ്തകം

പുസ്തകത്തില്‍ അങ്ങനെയാണെങ്കിലും കുട്ടികള്‍ പഠിക്കുന്നത് ആ വിധത്തിലായിരിക്കില്ലെന്നാണ് അവര്‍ പറയുന്നത്

എച്ച്‌ഐവി അണുബാധ പകരുന്നത് വിവാഹേതര ബന്ധത്തിലൂടെയാണെന്ന് കേരള സംസ്ഥാന സിലബസ് പുറത്തിറക്കുന്ന പുസ്തകം. ഇംഗ്ലീഷ് മീഡിയത്തില്‍ പത്താം ക്ലാസിലെ ബയോളജി പുസ്തകത്തിലാണ് ഇത്തരമൊരു പരാമര്‍ശമുള്ളത്. അതേസമയം ഈ പുസ്തകം 2015 മുതല്‍ നിലവിലുള്ളതാണെന്നും ഈ അക്കാദമിക വര്‍ഷം മുതല്‍ ഈ ഭാഗത്തില്‍ മാറ്റം വരുത്തുമെന്നും എസ്.സി.ഇ.ആര്‍.ടിയുടെ ബയോളജി വിഭാഗത്തിന്റെ ചുമതലയുള്ള നിഷി അഴിമുഖത്തോട് പറഞ്ഞു.

എച്ച്‌ഐവി വൈറസ് പടരുന്നത് വിവാഹത്തിന് മുമ്പോ അല്ലെങ്കില്‍ വിവാഹേതര ബന്ധത്തിലൂടെയോ ആണെന്നാണ് പുസ്തകത്തിന്റെ ഒരു അധ്യായത്തില്‍ പറയുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോ. അരുണ്‍ ആണ് പുസ്തകത്തിന്റെ ഭാഗം പുറത്തുവിട്ടത്. എച്ച്‌ഐവി പകരുന്ന നാല് രീതികളാണ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. ‘എച്ച്‌ഐവി രോഗികള്‍ ഉപയോഗിച്ച സിറിഞ്ചുകളോ സൂചിയോ കൈമാറ്റം ചെയ്യുന്നതിലൂടെ’, ‘ശരീരത്തിലെ ശ്രവങ്ങളിലൂടെ’, ‘എച്ച്‌ഐവി ബാധിച്ച അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക്’, ‘വിവാഹത്തിന് മുമ്പോ അല്ലെങ്കില്‍ വിവാഹ ശേഷമോയുള്ള വിവാഹേതര ലൈംഗിക ബന്ധത്തിലൂടെ’ എന്നാണ് പുസ്തകത്തില്‍ ചോദിച്ചിരിക്കുന്നത്. ദമ്പതികള്‍ വിവാഹിതരാണോ അല്ലയോ എന്ന് വൈറസിനെങ്ങനെ അറിയാമെന്നാണ് ഡോ. അരുണിന്റെ ചോദ്യം. അതിന് പകരം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമെന്നോ,

എസ്.സി.ഇ.ആര്‍ടി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ അറുപതാം പേജിലാണ് ഈ ഭാഗമുള്ളത്. ഈ ഭാഗം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടെന്നും അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ അത് തിരുത്തുമെന്നുമാണ് നിഷി പറയുന്നത്. പുസ്തകത്തില്‍ അങ്ങനെയാണെങ്കിലും കുട്ടികള്‍ പഠിക്കുന്നത് ആ വിധത്തിലായിരിക്കില്ലെന്നാണ് അവര്‍ പറയുന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ ചാനല്‍ ആയ വിക്ടേഴ്‌സിന്റെ മുന്‍ ഡയറക്ടര്‍ മനോജ് കുമാര്‍ കെയും സ്ഥിരീകരിക്കുന്നു. അത് കുട്ടികള്‍ക്ക് മുന്നില്‍ വയ്ക്കുന്ന നിര്‍ദ്ദേശങ്ങളാണ്. അതില്‍ ശരിയായത് എന്താണെന്ന് അവര്‍ കണ്ടെത്തുകയാണ് വേണ്ടത്. അല്ലാതെ അതില്‍ തെറ്റുണ്ടെന്ന് ഞാന്‍ കരുതുന്നില്ല’. അദ്ദേഹം അഴിമുഖത്തോട് പ്രതികരിച്ചു.

ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് എന്ന എച്ച്‌ഐവി ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയെ ബാധിക്കുകയും ചികിത്സയില്ലാത്ത എയ്ഡ്‌സിന് കാരണമാകുകയും ചെയ്യുന്ന വൈറസാണ്. ടി സെല്ലുകളെ ബാധിച്ച് ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടമാക്കുന്ന വൈറസ് ആണ്. പ്രതിരോധ ശേഷിയുടെ കേന്ദ്ര ഭാഗം ടി സെല്ലുകളാണ്. പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട മറ്റ് സെല്ലുകളെയും പ്രവര്‍ത്തനക്ഷമമാക്കുന്നത് ഈ സെല്ലുകളാണ്.

ലൈംഗിക ബന്ധത്തിലൂടെയോ എച്ച്‌ഐവി ബാധിതര്‍ ഉപയോഗിച്ച സിറിഞ്ചോ സൂചിയോ ഉപയോഗിക്കുന്നതിലൂടെയോ ആണ് എച്ച്‌ഐവി ഏറ്റവുമധികം വ്യാപിക്കുന്നത്. രക്തം, ശുക്ലം, യോനീ ശ്രവം, മുലപ്പാല്‍ എന്നിവയിലൂടെയാണ് ഏറ്റവുമധികമായി എച്ച്‌ഐവി പടരുന്നത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍