UPDATES

സിനിമ

എഎംഎംഎക്കെതിരെ ദേശീയ മാധ്യമപ്രവർത്തകര്‍: ദിലീപിനെ സംരക്ഷിക്കുന്ന ജനപ്രതിനിധികളെ സിപിഎം തിരുത്തണമെന്ന് പ്രസ്താവന

ഞങ്ങളെ ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം A.M.M.A.യിൽ നിലവിലെ ഭരണകക്ഷി ജനപ്രതിനിധികൾ കൂടി ഉണ്ടെന്നുള്ളതാണ്.

A.M.M.Aയിൽ നിന്ന് ദിലീപിനെ പുറത്താക്കിയ നടപടി പിൻവലിക്കുവാനുള്ള നടപടിയെ അപലപിച്ചും, വിമൻ ഇൻ സിനിമാ കളക്ടീവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമുള്ള പ്രസ്താവന.

അങ്ങേയറ്റത്തെ ഞെട്ടലോടെയും ആശങ്കയോടെയുമാണ് മലയാളം സിനിമാമേഖലയിലെ നാല് നടിമാർ A.M.M.Aയിൽ നിന്ന് രാജി വെച്ച സംഭവവികാസങ്ങളെ ഞങ്ങൾ കാണുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം കാണിക്കുന്നത് ലൈംഗികാക്രമണത്തിന് ഇരയായ നടിയോട് A.M.M.A കാണിക്കുന്ന അവഹേളനമാണ്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന കേസിൽ ഏഴാംപ്രതിയും പ്രധാന ഗൂഢാലോചകനുമാണ് ദിലീപ്. നടിക്ക് അവസരങ്ങൾ നിഷേധിക്കാൻ നിർമാതാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്നയാളുമാണ്. A.M.M.A സംഘടിപ്പിച്ച ഫണ്ട് സ്വരൂപീകരണ പരിപാടിയിൽ അവതരിപ്പിക്കപ്പെട്ട സ്കിറ്റിലൂടെ മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള സൂപ്പർ‌സ്റ്റാറുകൾ തങ്ങൾക്ക് വിമൻസ് കളക്ടീവിനോടുള്ള വെറുപ്പ് പ്രകടിപ്പിച്ചിരുന്നു. സിനിമാമേഖലയിൽ സ്ത്രീകളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ രൂപീകരിക്കപ്പെട്ട വിമൻസ് കളക്ടീവിനെ അങ്ങേയറ്റം പരിഹസിക്കുന്നതാണ് ആ പരിപാടിയിൽ കണ്ടത്. ഇതൊന്നും ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല. സമൂഹത്തിന്റെ ബോധത്തെ നിർമിച്ചെടുക്കാൻ ശേഷിയുള്ള ഒരു വ്യവസായത്തിൽ ഇവ അംഗീകരിക്കാൻ കഴിയുന്ന സംസ്കാരവുമല്ല.

ലോകത്തിലെ സുപ്രധാനമായ ചില സിനിമാസാംസ്കാരികതകളിൽ എണ്ണപ്പെടുന്ന ഒന്നാണ് മലയാളം സിനിമ. ഈ സിനിമാമേഖലയുടെ ഭൂരിഭാഗം വരുന്നവരെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന ഒരു ട്രേഡ് യൂണിയനാണ് A.M.M.A. ലൈംഗികാക്രമണത്തിന് ഇരയായ ഒരാൾക്കൊപ്പം നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തിന് എതിർദിശയിൽ A.M.M.A സഞ്ചരിക്കുന്നത് തെറ്റാണ്. ഹോളിവുഡിൽ ഹാർവി വെയ്ൻസ്റ്റണിനെതിരായ #MeToo പ്രചാരണം നടന്നതിന്റെ പശ്ചാത്തലം കൂടി ഈ സംഭവത്തിനുണ്ട്. ഞങ്ങളെ ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം A.M.M.A.യിൽ നിലവിലെ ഭരണകക്ഷി ജനപ്രതിനിധികൾ കൂടി ഉണ്ടെന്നുള്ളതാണ്. ഈ ജനപ്രതിനിധികളോട് അവരുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സിപിഐഎം തയ്യാറാകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ദുഖകരമായ മറ്റൊരു സംഗതി, തൊഴിലിടത്തിലെ ലൈംഗികാതിക്രമം സംബന്ധിച്ച 2013ലെ നിയമം നിലവിൽ വന്നതിനു ശേഷം വന്ന പരാതികളിൽ ഏതെങ്കിലുമൊന്നിൽ A.M.M.A. ശരിയെന്ന് പറയാവുന്ന ഒരു നടപടിയും എടുത്തിട്ടില്ല എന്നതാണ്.

വിമൻസ് കളക്ടീവിന് ഞങ്ങൾ ഹൃദയം തുറന്നുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ലൈംഗികാക്രമണ ഇരയോടൊപ്പം നിൽക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ പ്രശ്നത്തിൽ സിപിഐഎം അടക്കമുള്ള സംഘടനകൾ ഇടപെടുമെന്നും A.M.M.A.യുടെ നടപടിയുടെ യുക്തിരാഹിത്യം അവരെ ബോധ്യപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ലൈംഗികാക്രമണ ഇരയെ സംരക്ഷിക്കുന്നതിനായി പ്രശ്നത്തിൽ കേരള സർക്കാർ എത്രയും വേഗം ഇടപെടണമെന്നും ദിലീപിനെതിരായ കേസിൽ തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും അഭ്യർത്ഥിക്കുന്നു.

എന്ന്,

Uma Chakravarti Feminist Historian, Documentary Film Maker
Deepa Dhanraj, Documentary Film maker

Susie Tharu, Former Professor of English and Cultural Studies, The English and Foreign Languages University.
Flavia Agnes, Women’s Rights Lawyer,
Tejaswini Niranjana, Trustee, Centre for the Study of Culture and Society, Bangalore
G. Arunima, Professor Centre for Women’s Studies, Jawaharlal Nehru University
A.K. Ramakrishnan, Professor, Jawaharlal Nehru University
Mary E John, Senior Fellow, Centre for Women’s Development Studies, New Delhi
Janaki Nair, Professor, Centre for Historical Studies, Jawaharlal Nehru University, New Delhi
S. Anandhi, Professor, Madras Institute of Development Studies

Deeptha Achar, Professor, Faculty of Arts, M S University, Baroda

Rashmimala, Visual Artist, Vadodara
Nilima Sheikh, Artist, Baroda
Nalini Malani, Artist, Mumbai
Pamela Philippose Journalist and Researcher, New Delhi
Deepak Mathew, Professor and Head, Department of Design, IIT Hyderabad
K. Lalitha, Writer, Anveshi Research Centre Hyderabad
Dr. Veena Shatrugna, Medical Scientist, Hyderabad
Dr. Janaky Abraham, Delhi University
Dr. Suneetha, Co-ordinator Anveshi Research Centre Hyderabad
Satish Poduval, Professor, The English and Foreign Languages University, Hyderabad
T.T. Sreekumar, Professor, The English and Foreign Languages University, Hyderabad
Kaneez Fathima, Civil Rights Activist Hyderabad
K Anuradha, Aman Vedika , Hyderabad
Ranjit T, The English and Foreign Languages University, Hyderabad.
Khalida Parveen, Activist Amoomat Society Hyderabad
Sarah Mathews, Sankalp, Women’s Support Alliance, Hyderabad
Madhumeeta Sinha, The English and Foreign Languages University, Hyderabad
V J Varghese, University of Hyderabad.
Asma Rasheed, The English and Foreign Languages University, Hyderabad
Ratheesh Kumar, Assistant Professor, JNU, New Delhi
Satyavati K., Bhumika Women’s Collective, Hyderabad
Rachana Mudraboyina, Telangana Hijra Intersex Samiti
K. Sajaya, Caring Citizen’s Collective, Hyderabad
Nikhat Fathima, Activist, Chennai
Uma Bhrugubanda , The English and Foreign Languages University
Vasudha Nagaraj, Advocate, Hyderabad
Tejaswini Madhubhushi , Hyderabad for Feminism
Gitanjali Joshua, Hyderabad for Feminism
S. Seetha Lakshmi, Independent Researcher and Consultant Hyderabad
Shalini Mahadev, Hyderabad for Feminism
Sujatha Sureppally, Professor, Satavahana University
Rama Melkote, Former Professor of Political Science, Osmania University, Hyderabad
Dr.Arathi. PM, Assistant Professor, Council for Social Development, New Delhi
Sherin B.S. English and Foreign Languages University, Hyderabad
Deepti Sreeram, Research Associate, MAHE, Manipal
Ria De, Research Scholar in Film Studies, EFLU Hyderabad
Praveena Thali, Research Scholar in Women’s Studies, University of Hyderabad
Ummul Fayiza, PhD Candidate, Jawaharlal Nehru University, New Delhi
Devi, Cultural Activist Hyderabad
S. Ashalatha, Women’s Rights Activist, Hyderabad
Vimala Morthala Writer, Activist, Hyderabad
V Sandhya National Convener POW
Girija B Independent Researcher
Ms. Sunitha, Ankuram Women and Child Development Society Hyderabad
Ms. Sumithra, Ankuram Women and Child Development Society
Shraddha Chickerur, Hyderabad for Feminism
Sreerag P. Research Scholar& Student Union President, University of Hyderabad,
Chaitanya Pingali, Writer, Lyricist, Hyderabad
Shefali Jain, Assistant Professor, Ambedkar University, New Delhi
Abha Bhaiya, Sangat South Asian Feminist Network, NewDelhi
Gautami Challagulla- Screenwriter, Independent Film maker, Hyderbad
Manjusha Madhu, PhD scholar, Jawaharlal Nehru University, New Delhi
Gayatri Nair, Tata Institue of Social Sciences, Hyderabad
Thulasi, Journalist, Hyderabad
Brinelle D’souza, Asst. Professor, Tata Institue of Social Sciences
Padma Velaskar Prof (retd) ,Tata Institute of Social Sciences
Bindu Menon, Lady Shri Ram College for Women, New Delhi
Professor SAMITA SEN, Dean, Faculty of Interdisciplinary Studies, Jadavpur University
Nisha Biswas, scientist and activist
Julia George Streevani
Kamayani Bali Mahabal Feminist and Human Rights Activist
Geeta Seshu, Journalist, Mumbai
Lekha Narayanan, Artist, Hyderabad
Sharmila Samant Artist, Associate Prof, SNU, Dept of Arts,
Bittu Karthik, University of Hyderabad
Dipti Tamang, Darjeeling Government College
Jhuma Sen, O.P. Jindal Global University
Sadhna Arya, Satyawati College, University of Delhi.
S.Seetha Lakshmi Independent Researcher and Consultant Hyderabad
Shahina Nafisa, Journalist
Nandita Shah, Akshara research Center , New Delhi
Mamatha Karollil, Ambedkar University Delhi.
Anitha Cherian mbedkar University, New Delhi
Anita Ghai, Ambedkar University, New Delhi
Mira Shiva Dr. Mira Shiva Coordinator, Initiative for Health & Equity in Society

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍