UPDATES

പ്രളയം 2019

മലമ്പുഴ മുതൽ നെയ്യാർ വരെ: കേരളത്തിലെ 20 അണക്കെട്ടുകളിലെ ജലനിരപ്പിന്റെ കണക്കുകൾ ഇങ്ങനെയാണ്

കേരളത്തിലെ പ്രധാന ജലസേചന അണക്കെട്ടുകളും അതിലെ ജലനിരപ്പും മറ്റ് കണക്കുകളും.

കേരളത്തിലെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പും സംഭരണശേഷിയും സംബന്ധിച്ച് വ്യാജ പ്രചാരണങ്ങൾ ഏറെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ പ്രധാന ജലസേചന അണക്കെട്ടുകളിലെ ജലം സംബന്ധിച്ച കണക്കുകൾ ഔദ്യോഗിക സോഴ്സുകളെ ആധാരമാക്കി വിശദീകരിക്കുകയാണിവിടെ. 

മലമ്പുഴ ഡാമിന്റെ പൂർണ സംഭരണശേഷി 226 എംസിഎം (മില്യൺ ക്യൂബിക് മീറ്റർ) ആണ്. ഈ ഡാമിൽ പരമാവധി ജലനിരപ്പ് 115.6 മീറ്ററാണ്. നിലവിൽ മലമ്പുഴ ഡാമിന്റെ ജലനിരപ്പ് 109.23ൽ നിൽക്കുന്നു. നിലവിൽ സംഭരിച്ചിരിക്കുന്ന വെള്ളത്തിന്റെ അളവ് 108.13 എംസിഎം ആണ്. സംഭരണശതമാനം 47.85 ആണ്. സ്പിൽവേയോ കനാലോ റിലീസ് ചെയ്തിട്ടില്ല.

നെയ്യാർ ഡാമിന്റെ പൂർണ സംഭരണശേഷി 106.2 എംസിഎം ആണ്. നിലവിലെ ആകെ സംഭരണം 77.185ൽ നിൽക്കുന്നു. അതായത് മൊത്തം സംഭരണശേഷിയുടെ 72.68%. ഡാമിലെ നിലവിലെ ജലനിരപ്പ് 80.8 മീറ്ററാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 84.75 മീറ്ററാണ്. സ്പിൽവേയോ കനാലോ റിലീസ് ചെയ്തിട്ടില്ല.

കല്ലട ഡാമിന്റെ ആകെ സംഭരണശേഷി 487.92 എംഎസിഎം ആണ്. നിലവിൽ സംഭരിച്ചു വെച്ചിട്ടുള്ളത് 246.8 എംസിഎം വെള്ളമാണ്. അതായത് ആകെ സംഭരണശേഷിയുടെ 52.76%. നിലവിലെ ജലനിരപ്പ് 103.92 മീറ്ററിലാണ് നിൽക്കുന്നത്. ഡാമിലെ പരമാവധി ജലനിരപ്പ് 115.06 മീറ്ററാണ്. സ്പിൽവേയോ കനാലോ റിലീസ് ചെയ്തിട്ടില്ല.

കാഞ്ഞിരപ്പുഴ ഡാമിൽ നിലവിലെ ജലനിരപ്പ് 97.41 മീറ്ററാണ്. പരമാവധി പോകാവുന്ന ജലനിരപ്പ് 97.535 മീറ്ററാണ്. ഈ ഡാമിന്റെ പൂർണ സംഭരണശേഷി 70.8274 എംസിഎം ആണ്. ഇപ്പോഴത്തെ സ്റ്റോറേജ് 70.325ലെത്തിയിട്ടുണ്ട്. അതായത് ഡാമിന്റെ ആകെ സംഭരണശേഷിയുടെ 99.3%. സ്പിൽവേയോ കനാലോ റിലീസ് ചെയ്തിട്ടില്ല.

കുറ്റ്യാടി ഡാമിലെ ആകെ സംഭരണശേഷി 105.686 എംസിഎം ആണ്. ഇതിൽ നിലവിൽ 82.174 എംസിഎം വെള്ളമാണ് സംഭരിക്കപ്പെട്ടിട്ടുള്ളത്. ഡാം ശേഷിയുടെ ആകെ 77.75%. നിലവിലെ ജലനിരപ്പ് 40.14 മീറ്ററാണ്. പരമാവധി ജലനിരപ്പ് 42.7 മീറ്ററാണ്. ഈ ഡാമിന്റെ സ്പിൽവേ 119.643 ക്യൂമെക്സ് റിലീസ് ചെയ്തിട്ടുണ്ട്.

പോത്തുണ്ടി ഡാമിൽ നിലവിലെ ആകെ സംഭരണശേഷി 50.914 എംസിഎം വെള്ളമാണ്. ഡാമിൽ നിലവിൽ സംഭരിച്ചു വെച്ചിട്ടുള്ളത് 16.601 എംസിഎം വെള്ളമാണ്. അതായത് ആകെ സംഭരണശേഷിയുടെ 32.63%. നിലവിലെ ജലനിരപ്പ് 99.136 മീറ്ററാണ്. പരമാവധി പോകാവുന്ന ജലനിരപ്പ് 108.204 മീറ്റർ ആണ്.

മംഗലം ഡാമിൽ പരമാവധി പോകാവുന്ന ജലനിരപ്പ് 77.88 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 77.85 മീറ്റർ. ഡാമിന്റെ പൂർണ സംഭരണശേഷി 25.494 എംസിഎം. നിലവിലെ സംഭരണം 25.44 എംസിഎം. സംഭരണശതമാനം 99.79% കവിഞ്ഞു.

വാഴാനി ഡാമിന്റെ ആകെ സംഭരണശേഷി 18.12 എംസിഎം ആണ്. നിലവിൽ സംഭരിച്ചു വെച്ചിരിക്കുന്നത് 8.68 എംസിഎം വെള്ളമാണ്. ആകെ സംഭരണശേഷിയുടെ 47.9 ശതമാനം. ഡാമിന്റെ പരമാവധി ജലനിരപ്പ് 62.48 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 54.56 മീറ്ററും.

പീച്ചി ഡാമിന്റെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 74.27 മീറ്റർ. പരമാവധി സംഭരണശേഷി 94.946 എംസിഎമ്മാണ്. നിലവിലെ സംഭരണം 41.16 എംസിഎമ്മാണ്. ആകെ സംഭരണശേഷിയുടെ 44.16% വെള്ളമാണ് ഡാമിലുള്ളത്.

വാളയാർ ഡാമിന്റെ പരമാവധി ജലനിരപ്പ് 203 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 201.64 മീറ്റർ. പരമാവധി സംഭരണശേഷി 18.4 എംസിഎം. ഇപ്പോൾ സംഭരിച്ചിട്ടുള്ളത് 15.78 എംസിഎം. ആകെ സംഭരണശേഷിയുടെ 85,75% വെള്ളം ഡാമിലുണ്ട്.

മീങ്കര ഡാമിന്റെ പരമാവധി ജലനിരപ്പ് 156.36 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 152.83 മീറ്റർ. പരമാവധി സംഭരണശേഷി 11.3 എംസിഎം. ഇപ്പോൾ സംഭരിച്ചിട്ടുള്ളത് 4.196 എംസിഎം. ആകെ സംഭരണശേഷിയുടെ 37.13% വെള്ളം ഡാമിലുണ്ട്.

ചുള്ളിയാർ ഡാമിന്റെ പരമാവധി ജലനിരപ്പ് 154.08 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 144.48 മീറ്റർ. പരമാവധി സംഭരണശേഷി 13.7 എംസിഎം. ഇപ്പോൾ സംഭരിച്ചിട്ടുള്ളത് 2.364 എംസിഎം. ആകെ സംഭരണശേഷിയുടെ 17.26% വെള്ളം ഡാമിലുണ്ട്.

ചിമ്മനി ഡാമിന്റെ പരമാവധി ജലനിരപ്പ് 76.4 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 63.41 മീറ്റർ. പരമാവധി സംഭരണശേഷി 179.39 എംസിഎം. ഇപ്പോൾ സംഭരിച്ചിട്ടുള്ളത് 67.61 എംസിഎം. ആകെ സംഭരണശേഷിയുടെ 37.69% വെള്ളം ഡാമിലുണ്ട്.

മലങ്കര ഡാമിന്റെ പരമാവധി ജലനിരപ്പ് 42 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 41.29 മീറ്റർ. പരമാവധി സംഭരണശേഷി 37 എംസിഎം. ഇപ്പോൾ സംഭരിച്ചിട്ടുള്ളത് 34.36 എംസിഎം. ആകെ സംഭരണശേഷിയുടെ 92.86% വെള്ളം ഡാമിലുണ്ട്. ഈ ഡാമിന്റെ സ്പിൽവേ 27.454 ക്യൂമെക്സ് തുറന്നിട്ടുണ്ട്.

കാരാപ്പുഴ ഡാമിന്റെ പരമാവധി ജലനിരപ്പ് 763 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 759.3 മീറ്റർ. പരമാവധി സംഭരണശേഷി 76.5 എംസിഎം. ഇപ്പോൾ സംഭരിച്ചിട്ടുള്ളത് 48.25 എംസിഎം. ആകെ സംഭരണശേഷിയുടെ 63.07% വെള്ളം ഡാമിലുണ്ട്. ഈ ഡാമിന്റെ സ്പിൽവേ 4.75 ക്യൂമെക്സ് തുറന്നിട്ടുണ്ട്.

മൂലത്തറ ഡാമിന്റെ പരമാവധി ജലനിരപ്പ് 184.7 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 183.4 മീറ്റർ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഭൂതത്താൻകെട്ട് ഡാമിന്റെ പരമാവധി ജലനിരപ്പ് 34.95 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 30.7 മീറ്റർ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

മണിയാർ ഡാമിന്റെ പരമാവധി ജലനിരപ്പ് 34.62 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 34.4 മീറ്റർ. പരമാവധി സംഭരണശേഷി 8.8 എംസിഎം. ഇപ്പോൾ സംഭരിച്ചിട്ടുള്ളത് 8.727 എംസിഎം. ആകെ സംഭരണശേഷിയുടെ 99.17% വെള്ളം ഡാമിലുണ്ട്.

പഴശ്ശി ഡാമിന്റെ പരമാവധി ജലനിരപ്പ് 26.52 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 23.85 മീറ്റർ. പരമാവധി സംഭരണശേഷി 49.084 എംസിഎം. ഇപ്പോൾ സംഭരിച്ചിട്ടുള്ളത് 28.215 എംസിഎം. ആകെ സംഭരണശേഷിയുടെ 57.48% വെള്ളം ഡാമിലുണ്ട്.

ശിരുവാണി ഡാമിന്റെ പരമാവധി ജലനിരപ്പ് 878.5 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 876.6 മീറ്റർ. പരമാവധി സംഭരണശേഷി 25.5 എംസിഎം. ഇപ്പോൾ സംഭരിച്ചിട്ടുള്ളത് 18.34 എംസിഎം. ആകെ സംഭരണശേഷിയുടെ 71.92% വെള്ളം ഡാമിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍