UPDATES

വായിച്ചോ‌

മരിച്ചവളായി ഈ പെണ്‍കുട്ടി കേരളത്തില്‍ ജീവിച്ചത് പതിനാല് വര്‍ഷങ്ങള്‍

പഞ്ചായത്ത് അധികൃതര്‍ ജനന സര്‍ട്ടിഫിക്കറ്റിന് പകരം അനുവദിച്ചത് മരണസര്‍ട്ടിഫിക്കറ്റ്

ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ എങ്ങനെയുണ്ടാകും. അതും പതിനാല് വര്‍ഷം മുമ്പ് മരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണെങ്കില്‍ പറയുകയും വേണ്ട. ശ്വേത പൂജാരി എന്ന പതിനാലുകാരിയാണ് തന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിനായി തിരിച്ചറിയല്‍ രേഖയായി സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് കുട്ടി ജനിച്ച ദിവസം തന്നെ അതായത് പതിനാല് വര്‍ഷം മുമ്പ് മരിച്ചതാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കാസര്‍കോട്ട് മഞ്ചേശ്വരം ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ബെല്ലൂര്‍ പഞ്ചായത്തിലാണ് സംഭവം. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിനായി കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് അധ്യാപകര്‍ ഞെട്ടിയത്. 2002 സെപ്തംബര്‍ 13നാണ് ശ്വേത ജനിച്ചത്. ആ വര്‍ഷം ഒക്ടോബറില്‍ തന്നെ കുട്ടിയുടെ പിതാവ് ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്ത് അധികൃതരില്‍ നിന്നും ലഭിച്ചത് ജനന സര്‍ട്ടിഫിക്കറ്റിന് മരണ സര്‍ട്ടിഫിക്കറ്റായിരുന്നു.

കുട്ടിയുടെ പിതാവാകട്ടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാതെ അലമാരയില്‍ പൂട്ടിവയ്ക്കുകയും ചെയ്തു. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ മാത്രമാണ് ഈ സര്‍ട്ടിഫിക്കറ്റ് പിന്നീട് പുറത്തെടുത്തത്. അപ്പോഴാണ് സര്‍ട്ടിഫിക്കറ്റിലെ പിഴവ് കണ്ടെത്തിയതും. സര്‍ട്ടിഫിക്കറ്റ് തിരുത്തിക്കിട്ടാന്‍ ഇപ്പോള്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങുകയാണ് ഈ കുടുംബം. ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ കുട്ടിയുടെ ഉന്നതപഠനം പോലും അവതാളത്തിലായേക്കാം. പഞ്ചായത്ത് അധികൃതരുടെ തെറ്റിന് ഈ പെണ്‍കുട്ടിയുടെ ഭാവിയാണ് തുലാസിലാടുന്നത്.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍