UPDATES

ട്രെന്‍ഡിങ്ങ്

എസ് രാജേന്ദ്രനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം: സബ് കളക്ടര്‍ രേണു രാജ് റിപ്പോര്‍ട്ട് നല്‍കി

പഞ്ചായത്ത് നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എ എസ് രാജേന്ദ്രന്റെ സാന്നിധ്യത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്

മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണത്തിനെതിരെ നടപിക്ക്‌ ശുപാര്‍ശ ചെയ്ത് സബ്കളക്ടര്‍ രേണുരാജ്. പഞ്ചായത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രേണുരാജ് എ ജി ഓഫീസിന് റിപ്പോര്‍ട്ട് നല്‍കി. പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം കോടതിവിധിയുടെ ലംഘനമാണ്, സ്റ്റോപ്പ് മെമ്മോ നല്‍കിയ ഉദ്യോഗസ്ഥരെ തടഞ്ഞ നടപടി കോടതിയലക്ഷ്യമായി കണക്കാക്കണമെന്നും ആവശ്യപ്പെട്ടാണ് എജി ഓഫീസിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എ എസ് രാജേന്ദ്രന്റെ സാന്നിധ്യത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പഞ്ചായത്തിന്റെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

Read: ആരാണ് ദേവികുളത്ത് സിപിഎമ്മിനോടും എസ് രാജേന്ദ്രനോടും ഗോകുലം ഗോപാലനോടും മല്ലിട്ടു നിൽക്കുന്ന ഡോ. രേണുരാജ് ഐഎഎസ്?

ആരാണ് ദേവികുളത്ത് സിപിഎമ്മിനോടും എസ് രാജേന്ദ്രനോടും ഗോകുലം ഗോപാലനോടും മല്ലിട്ടു നിൽക്കുന്ന ഡോ. രേണുരാജ് ഐഎഎസ്?

മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം തടഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്ന എസ് രാജേന്ദ്രന്‍ എംഎല്‍എ സബ്കളക്ടര്‍ക്കെതിരെ വ്യക്ത്യാധിക്ഷേപം നടത്തിയത് വിവാദമായിരുന്നു. എംഎല്‍എ പിന്നീട് തന്റെ വാക്കുകളില്‍ ഖേദം പ്രകടിപ്പിച്ചു. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ പാടില്ല എന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അത്തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കെഡിഎച്ച് കമ്പനി വാഹന പാര്‍ക്കിങ്ങിനായി വിട്ടുകൊടുത്ത സ്ഥലത്തെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലായിരുന്നു രേണുരാജിന്റെ ഇടപെടലുണ്ടായത്.

Read: ‘അവള് ബുദ്ധിയില്ലാത്തവള്‍.. ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു’; രേണുരാജിനെ അവഹേളിച്ച് എസ് രാജേന്ദ്രന്‍ / വീഡിയോ

അതേസമയം വിവാദങ്ങള്‍ക്കിടെ എംഎല്‍എയുടെ വീടിന് സമീപത്തെ ഭൂമിയിലെ മണ്ണെടുക്കല്‍ നേരിട്ടെത്തി സബ്കളക്ടര്‍ നിര്‍ത്തിവപ്പിച്ചു. മൂന്നാര്‍ ടൗണിന് സമീപം ഇക്കാനഗറില്‍ എംഎല്‍എയുടെ വീടിന് സമീപം താമസിക്കുന്ന സിപിഎം നേതാവിന്റെ ഭൂമിയിലെ മണ്ണെടുപ്പാണ് തടഞ്ഞത്. തഹസില്‍ദാര്‍ മണ്ണെടുപ്പിന് സ്റ്റോപ്പ് മെമ്മോ നല്‍കി. രേണുരാജ് നേരിട്ട് സ്ഥലത്തെത്തി മൂന്നാര്‍ വില്ലേജ് ഓഫീസറോട് ഭൂമി സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍