UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിന് തമിഴ്നാട് സംർക്കാരിന്റെ സഹായം; 11 ലോറി ‘അമ്മ’ കുപ്പിവെള്ളം കേരളത്തിലേക്ക് പുറപ്പെട്ടു

അരി, ധാന്യങ്ങൾ തുടങ്ങിയ 4 കോടിയോളം രൂപ വിലമതിക്കുന്ന 42 തരം സാധനങ്ങളും കേരളത്തിലേക്ക് അയച്ചതായി മന്ത്രി എസ്പി വേലുസ്വാമി അറിയിച്ചു.

കേരളത്തിലെ പ്രളയ ദുരിതത്തിൽ സഹായവുമായി തമിഴ്നാട് സർക്കാർ രംഗത്ത്. കേരളത്തിലേക്ക് 1 ലക്ഷം ലിറ്റർ കുപ്പിവെള്ളം തമിഴ്നാട് സര്‍ക്കാർ അയച്ചു. 11 ലോറികളില്‍ നിറച്ച് ഈ കുപ്പിവെള്ളം തമിഴ്നാട്ടിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ജയലളിതയുടെ പേരിൽ തുടങ്ങിയ ‘അമ്മ’ ബ്രാൻഡ് കുപ്പിവെള്ളമാണ് കേരളത്തിലേക്ക് അയച്ചത്.

അരി, ധാന്യങ്ങൾ തുടങ്ങിയ 4 കോടിയോളം രൂപ വിലമതിക്കുന്ന 42 തരം സാധനങ്ങളും കേരളത്തിലേക്ക് അയച്ചതായി മന്ത്രി എസ്പി വേലുസ്വാമി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപയും കൂടുതലായി തമിഴ്നാട് നൽകിയിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ശരിയായ രീതിയിൽ തുറന്നുവിടാൻ തമിഴ്നാട് അനുവദിക്കാതിരുന്നത് വെള്ളപ്പൊക്കത്തിന് കാരണമായെന്ന് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽ‌കിയത് രണ്ടുദിവസം മുമ്പാണ്. അണക്കെട്ടിന്റെ കരുത്ത് തെളിയിക്കാനുള്ള അവസരമായിട്ടാണ് വൃഷ്ടിപ്രദേശത്തെ മേഘസ്ഫോടനത്തെ തമിഴ്നാട് എടുത്തത്. ആഗസ്റ്റ് 15ന് അർധരാത്രിയിൽ പെട്ടെന്ന് ജാഗ്രതാനിർദ്ദേശം നൽകി ഷട്ടറുകൾ തുറക്കുകയായിരുന്നു. പരിഭ്രാന്തരായ ജില്ലാ ഭരണാധികാരികൾ രാഷ്ട്രിയില്‍ത്തന്നെ പുനരധിവാസപ്രവർത്തനങ്ങൾ നടത്തേണ്ടി വന്നു. നിരവധി കുടുംബങ്ങൾ വെള്ളത്തിന് നടക്ക് പെട്ടുപോകുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍