UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്ത് വി എസ് എസ് സിയുള്‍പ്പടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അര്‍ധരാത്രിക്ക് ശേഷം ‘ഡ്രോണ്‍’; പ്രദേശങ്ങള്‍ അതീവ ജാഗ്രതയില്‍

എയര്‍പോര്‍ട്ടിലെ റഡാര്‍ സംവിധാനമുള്‍പ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനത്തിലൊന്നും ഡ്രോണ്‍ പതിഞ്ഞിട്ടില്ല.

തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്ററില്‍ (വി എസ് എസ് സി) ഉള്‍പ്പടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷം ‘ഡ്രോണ്‍ ക്യാമറ’ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങള്‍ അതീവ ജാഗ്രതയില്‍. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്, കോവളം സമുദ്രാ ബീച്ചിന് സമീപം അര്‍ധ രാത്രി 12.55ന് നൈറ്റ് പട്രോളിംഗിന് ഇറങ്ങിയ പോലീസ് സംഘമാണ് ഡ്രോണ്‍ ശ്രദ്ധിക്കുന്നത്.

ബീച്ചിലോ പരിസരത്തോ ആരെങ്കിലും ഓപ്പറേറ്റ് ചെയ്യുന്നതാകുമെന്ന് കരുതി അവിടം പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ബീച്ചില്‍ നിന്ന് തീരം കേന്ദ്രീകരിച്ച് ഡ്രോണ്‍ വടക്കുഭാഗത്തേക്ക് നീങ്ങിയതോടെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് ജാഗ്രത സന്ദേശം നല്‍കി.

ശേഷം പുലര്‍ച്ചെ 2.55 ഓടെ തുമ്പയിലെ വി എസ് എസ് സിയുടെ പ്രധാന കെട്ടിടത്തിന്റെ മുകളില്‍ ഡ്രോണ്‍ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള സി ഐ എസ് എഫ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. പക്ഷെ ഡ്രോണ്‍ വി എസ് എസ് സി പരിസരത്ത് പ്രവേശിച്ചതിന്റെ ദൃശ്യങ്ങള്‍ അവിടുത്തെ സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടില്ല.

തുടര്‍ന്ന് സി ഐ എസ് എഫ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് കേന്ദ്രഏജന്‍സികളും ഇന്റലിജന്‍സും തുമ്പ പോലീസും രാത്രിയല്‍ വി എസ് എസ് സിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ക്യാമറ പറത്തിയവരെ കണ്ടെത്താന്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ സിറ്റി പോലീസും രംഗത്തെത്തി.

എയര്‍പോര്‍ട്ടിലെ റഡാര്‍ സംവിധാനമുള്‍പ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനത്തിലൊന്നും ഡ്രോണ്‍ പതിഞ്ഞിട്ടില്ല. വി എസ് എസ് സി പരിസരത്ത് പ്രത്യക്ഷപ്പെട്ട ഡ്രോണ്‍ സുരക്ഷാ ജീവനക്കാര്‍ക്ക് വെടിവച്ചിടാമായിരുന്നുവെങ്കിലും അതുണ്ടായില്ല. ഇതും അന്വേഷണവിധേയമായിട്ടുണ്ട്.

ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടുവെന്ന സന്ദേശത്തെ തുടര്‍ന്ന് ആക്കുളത്തെ എയര്‍ഫോഴ്‌സ് ഓഫീസ്, എയര്‍പോര്‍ട്ട്, പാങ്ങോട് മിലിട്ടറി ക്യാമ്പ് എന്നിവിടങ്ങളിലെല്ലാം രാത്രിതന്നെ സുരക്ഷാ വിഭാഗങ്ങള്‍ അതീവ ജാഗ്രതയിലാണ്‌.

പ്രതിരോധ വക്താവിനെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്, ‘ഞങ്ങള്‍ എല്ലായ്‌പ്പോഴും അതീവ ജാഗ്രതയിലാണ്. ഇപ്പോള്‍ ഡ്രോണ്‍ ജനവാസ കേന്ദ്രങ്ങളിലാണ് കടന്നുപോയിരിക്കുന്നത്.കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. എല്ലാം ഭാഗങ്ങളും നിരീക്ഷണത്തിലാണ്’ എന്നാണ്.

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍