UPDATES

കേരളം

വിഴിഞ്ഞത്തിന് പുറമെ തിരുവനന്തപുരം വിമാനത്താവളവും അദാനിക്ക്?

സംസ്ഥാന സര്‍ക്കാരിന് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ ചെയ്യേണ്ടിയിരുന്നത് സിയാലിനെ ബിഡ്ഡിംഗിന് വിടുകയായിരുന്നു എന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള ബിഡ്ഡിംഗില്‍ ജിഎംആറിനും അദാനി ഗ്രൂപ്പിനും പുറമെ ടിയാലും (തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) പങ്കെടുക്കുന്നുണ്ട്. നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ് തിരുവനന്തപുരം വിമാനത്താവളം.

അതേസമയം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് വേണ്ടി സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) രംഗത്തുണ്ട്. സിയാലിന് പുറമെ ജിഎംആറും അദാനിയും മംഗളൂരുവിന് വേണ്ടി രംഗത്തുണ്ട്. അതേസമയം മംഗളൂരുവിന് വേണ്ടി സിയാലും അദാനിയിലും തിരുവനന്തപുരത്തിന് വേണ്ടി ടിയാലുമാണ് സത്യത്തില്‍ അവസാനവട്ട മത്സരത്തില്‍. ജിഎംആര്‍ പ്രോക്‌സി ബിഡ്ഡിംഗ് മാത്രമാണ് നടത്തിയിരിക്കുന്നത് ന്നെും ഇരു വിമാനത്താവളും ഏറ്റെടുക്കാന്‍ ജിഎംആറിന് താല്‍പര്യമില്ലെന്നുമാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കരുത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഡിസ് ഇന്‍വെസ്റ്റ്‌മെന്റിനെ എതിര്‍ക്കുന്നതിന് പകരം യാതൊരു അനുഭവപരിചയവുമില്ലാത്ത പുതിയ കമ്പനിയുമായി ബിഡ്ഡിംഗില്‍ പങ്കെടുക്കുകയാണ് ചെയ്തത് എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ചൂണ്ടിക്കാട്ടുന്നു. കെഎസ്‌ഐഡിസി (സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍) ആണ് പ്രധാന ഓഹരിയുടമ. മംഗളൂരുവിന്റെ കാര്യത്തിലാണെങ്കില്‍ വ്യോമയാന രംഗഗത്ത് വിജയം നേടിയ സിയാലാണ് ബിഡ്ഡിംഗില്‍ പങ്കെടുക്കുന്നത്. സാങ്കേതികമായും സാമ്പത്തികനില വച്ചുനോക്കിയാലും സിയാലിന് ബിഡ്ഡിംഗില്‍ പങ്കെടുക്കാനുണ്ട യോഗ്യതയുണ്ട്. അദാനി ഗ്രൂപ്പിന്റെ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തല്‍ ഇനി വെറുമൊരു ഔപചാരിക നടപടിയുടെ മാത്രം കാര്യമായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സംസ്ഥാന സര്‍ക്കാരിന് ശരിക്കും തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ അത് ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രി അധ്യക്ഷനായ സിയാലിനെ ബിഡ്ഡിംഗിന് വിടുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനി വളരെയധികം താല്‍പര്യം കാണിക്കാന്‍ കാരണം വിഴിഞ്ഞം തുറമുഖമാണ്. തിരുവനന്തപുരത്ത് നിന്നുള്ളത്ര അന്താരാഷ്ട്ര സര്‍വീസുകള്‍ മംഗളൂരുവില്‍ നിന്നില്ല. മംഗളൂരുവിലെ 60 ശതമാനം യാത്രക്കാരും ആഭ്യന്തര യാത്രികരാണ്. തിരുവനന്തപുരം വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരില്‍ 60 ശതമാനം വിദേശസര്‍വീസുകള്‍ ഉപയോഗിക്കുന്നവരാണ്. ആഭ്യന്തര യാത്രികരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളം നിയന്ത്രിക്കുന്ന സ്വകാര്യ ഓപ്പറേറ്റര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പണം നല്‍കേണ്ടി വരുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍