UPDATES

വീഡിയോ

മഞ്ഞ മഞ്ഞ ബള്‍ബുകള്‍.. മിന്നി മിന്നി കത്തുമ്പോള്‍.. തലസ്ഥാനത്തെ ഓണ രാത്രി / വീഡിയോ

തിരുവനന്തപുരം നഗരത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തുക്കമിട്ടത് ഉത്രാടരാത്രിയായിരുന്നു.

നീലവെളിച്ചവും മഞ്ഞവെളിച്ചവും.. ആഹാ.. കഥകളുടെ സുല്‍ത്താന്‍ ബഷീര്‍ പറഞ്ഞതു പോലെ വെളിച്ചത്തിന് എന്തൊരു വെളിച്ചം. പൂക്കളുടെ ഉത്സവമായ ഓണത്തെ വെളിച്ചത്തിന്റെ ആഘോഷമാക്കുകയാണ് തിരുവനന്തപുരം നഗരം. ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗങ്ങളായ മസ്‌കറ്റ് ഹോട്ടല്‍ മുതല്‍ കവടിയാര്‍ വരെയുള്ള റോഡിലൂടെ സഞ്ചരിക്കുന്നവരെ എതിരേല്‍ക്കുന്നത് വിവിധ നിറങ്ങളിലുള്ള ബള്‍ബുകളാണ്.

വഴിയോരക്കച്ചവടക്കാരും വെളിച്ചത്തിന് കുറവു വരുത്തുന്നില്ല. ബള്‍ബുകളുള്ള ബലൂണുകള്‍ ഉയര്‍ത്തിപ്പിടിച്ച് അവര്‍ കുട്ടികളെ നോക്കി ചിരിക്കുന്നു…. ചില കുട്ടികളാകട്ടെ വാശിപിടിച്ച് ആവശ്യമുള്ളതെല്ലാം കൈവശത്താക്കിയതിന്റെ കുസൃതി ചിരിയില്‍ നില്‍ക്കുന്നു. മിന്നി മിന്നി നില്‍ക്കുന്ന ബള്‍ബുകള്‍ക്കടിയില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന തിരക്കിലാണ് യുവാക്കളത്രയും. ഉത്രാട രാത്രിയില്‍ കവടിയാര്‍ മുതല്‍ മ്യൂസിയം വരെയുള്ള ഒരു യാത്രയുടെ വീഡിയോ കാണാം..

തിരുവന്തപുരം നഗരത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തുക്കമിട്ടത് ഉത്രാടരാത്രിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്ത ചടങ്ങ് മലയാളത്തിന്റെ വാനമ്പാടി ചിത്ര സംഗീത സാന്ദ്രമാക്കി. കനകകുന്ന് നിശാഗന്ധിയില്‍ വച്ചായിരുന്നു പരിപാടി നടന്നത്.

Read: ‘നാം ആരുമില്ലാ രാത്തെരുവീഥികൾ’

Read: കഞ്ഞിപ്പശ മുക്കിയ സാരിത്തുമ്പിന്റെ ഓര്‍മ; അമ്മയില്ലാത്തവരുടെ ഓണം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍