UPDATES

കോർപ്പറേറ്റ് മാതൃകയിൽ ധനസമാഹരണം സർക്കാരുകൾക്കും സാധിക്കും: തോമസ് ഐസക്

ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരിവിപണി തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോർപ്പറേറ്റ് മാതൃകയിലുള്ള ധനസമാഹരണം ജനാധിപത്യ സർക്കാരുകൾക്കും സാധിക്കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരിവിപണി തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റ് കമ്പനികൾക്ക് മാർക്കറ്റിൽ നിന്നും പണം സമാഹരിക്കുന്നതിന് സെബിയും ആർബിഐയുമെല്ലാം നിരവധി സംവിധാനങ്ങൾ നിർ‌മിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളെ സാധാരണമായി ഉപയോഗിക്കുന്നത് കോർപ്പറേറ്റ് കമ്പനികളാണ്. എന്തുകൊണ്ട് ഇവയെ സർക്കാരുകൾക്ക് ഉപയോഗിച്ചുകൂടാ എന്ന ആലോചനയുടെ ഫലമാണ് മസാല ബോണ്ടുകൾ പുറത്തിറക്കാൻ കേരള സർക്കാർ തീരുമാനിച്ചത്.

തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളും കേരളത്തിന്റേതിന് സമാനമായ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അവയൊന്നും വിജയിക്കുകയുണ്ടായില്ലെന്ന് ധനമന്ത്രി പറഞ്ഞു. അമരാവതി തലസ്ഥാന നഗരി നിർമിക്കുന്നതിനായാണ് ആന്ധ്ര ഫണ്ടിങ്ങിനുള്ള ശ്രമം നടത്തിയത്.

വെള്ളിയാഴ്ച വ്യാപാരത്തിനായി ഓഹരിവിപണി തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്ചേഞ്ച് അധികൃതരുടെ ക്ഷണം ലഭിച്ചിരുന്നു. അടിസ്ഥാനസൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധനനിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ലണ്ടന്‍ ഓഹരിവിപണിയില്‍ കിഫ്ബിയുടെ ഓഹരി ലിസ്റ്റ് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍