UPDATES

യാത്ര

അറബ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ടൂറിസം വകുപ്പിന്റെ ‘എക്‌സ്‌പ്ലോര്‍ കേരള’

അബുദാബിയിലെ പ്രമുഖ ഷോപ്പിങ് മാളായ മുഷ്റിഫില്‍ ഇന്ന് മുതല്‍ 25 വരെയാണ് ‘എക്‌സ്‌പ്ലോര്‍ കേരള’-യുടെ പ്രദര്‍ശനം

അറബ് സഞ്ചാരികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകര്‍ഷിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കേരള ടൂറിസം വകുപ്പിന്റെ ‘എക്‌സ്‌പ്ലോര്‍ കേരള’ ഇന്ന് മുതല്‍ ആരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പും ലുലു ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ എക്സ് പ്ലോര്‍ കേരള സംഘടിപ്പിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി അബുദാബിയിലെ പ്രമുഖ ഷോപ്പിങ് മാളായ മുഷ്റിഫില്‍ ഇന്ന് മുതല്‍ 25 വരെയാണ് ‘എക്‌സ്‌പ്ലോര്‍ കേരള’-യുടെ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.

അബുദാബി ടൂറിസം അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറായ സുല്‍ത്താന്‍ മുത്തവ അല്‍ ദാഹിരിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ദുബായിലെ ഇന്ത്യ ടൂറിസം ഓഫീസ്, ടൂറിസം ഇന്ത്യ, ബ്രാന്‍ഡ് കേരള മാഗസിന്‍ എന്നിവയും എക്‌സ്‌പോയില്‍ പങ്കാളികളാണ്. നാടന്‍ ഭക്ഷ്യവിഭവങ്ങളുള്‍പ്പെടുന്ന കരള ഫുഡ് ഫെസ്റ്റില്‍, കഥകളി, തെയ്യം, മോഹിനിയാട്ടം, തായമ്പക തുടങ്ങിയവയും പ്രദര്‍ശനത്തില്‍ അരങ്ങേറും

അറബ് രാജ്യങ്ങളില്‍ നിന്ന് ധാരാളം സന്ദര്‍ശകര്‍ കേരളത്തില്‍ എത്തുന്നുണ്ടെങ്കിലും. അതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാണ് ‘എക്‌സ്‌പ്ലോര്‍ കേരള’ സംഘടിപ്പിച്ചിരിക്കുന്നത്. 2015-ല്‍ 71,500 സഞ്ചാരികളാണ് സൗദിഅറേബ്യയില്‍ (2014-ല്‍ 65048ഉം, 2013ല്‍ 48.346ഉം) നിന്ന് കേരളത്തില്‍ എത്തിയത്. കൂടാതെ യുഎഇയില്‍ (2014-ല്‍ 18,264ഉം, 2013-ല്‍ 17,475ഉം) നിന്ന് 2015-ല്‍ 20,000 പേരും ഒമാനില്‍ നിന്ന് 17,924 പോരുമാണ് കേരളത്തില്‍ എത്തിയിരിക്കുന്നത്. ‘എക്‌സ്‌പ്ലോര്‍ കേരള’യിലൂടെ ഈ സംഖ്യ ഉയര്‍ത്താനാണ് കേരള ടൂറിസം വകുപ്പിന്റെ ലക്ഷ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍