UPDATES

ശാന്തിവനം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും കെഎസ്ഇബിയോടും വിശദീകരണം ചോദിച്ച് ഹൈക്കോടതി

നിലവില്‍ ശാന്തിവനത്തിലൂടെ കെഎസ്ഇബി കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന 110 കെ വി ലൈന്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍

ശാന്തിവനത്തില്‍ കെഎസ്ഇബി ടവര്‍ നിര്‍മിക്കുന്ന പ്രവര്‍ത്തിയില്‍ വിശദീകരണം ആരാഞ്ഞ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെഎസ്ഇബിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. നിലവില്‍ ശാന്തിവനത്തിനുള്ളില്‍ കൂടി വലിക്കുന്ന 110 കെ വി ലൈന്‍ അലൈമെന്റ് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. എറണാകുളം റൂറല്‍ പൊലീസ് മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു കെഎസ്ഇബി ശാന്തിവനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ബോര്‍ഡ് കോടതിയില്‍ അറിയിച്ച് നിലപാട് സിംഗിള്‍ ബഞ്ച് അംഗീകരിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയുമായിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ഡിവിഷന്‍ ബഞ്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെഎസ്ഇബിക്കും നോട്ടീസ് അയച്ചിരിക്കുന്നത്.

നേരത്തെ സിംഗിള്‍ ബഞ്ച് ഉത്തരവിന്റെ പുറത്തെന്ന പേരില്‍ ശാന്തിവനത്തില്‍ കെഎസ്ഇബി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കോടതിയലക്ഷ്യമാണെന്നു സംരക്ഷണ സമിതി പരാതി ഉയര്‍ത്തിയിരുന്നു. കോടതിവിധി പറയുന്ന പ്രകാരം ശാന്തിവനം ഉടമസ്ഥയായ മീനാ മേനോന് മറ്റ് ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ഈ അലൈന്‍മെന്റ് മാറ്റിയെടുക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കവെ തന്നെയാണ് ആയൊരു സാഹചര്യം മാനിക്കാതെ വിധി പകര്‍പ്പ് കയ്യില്‍ കിട്ടാന്‍ പോലും കാത്തുനില്‍ക്കാതെ കെഎസ്ഇബി ഏപ്രില്‍ ആറാം തീയതി രാവിലെ തന്നെ ശാന്തി വനത്തിലേക്ക് ജെസിബിയുമായി പ്രവേശിക്കുകയും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതെന്നായിരുന്നു സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്.

കെഎസ്ഇബി നിയമലംഘനങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ നിയമപരമായ കാര്യങ്ങളിലേക്ക് നീങ്ങുമെന്നും ശാന്തിവനം സംരക്ഷണ സമിതി തീരുമാനിച്ചിരുന്നു. ഇതിനുമുന്‍പുണ്ടായ കേസില്‍, കെ എസ് ഇ ബി വ്യാജരേഖകള്‍ നിരത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൗരവമേറിയ കുറ്റം ചെയ്തിട്ടുണ്ടെന്നും ശാന്തിവനം സംരക്ഷണ സമിതി ആരോപിച്ചിരുന്നു. കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സമയത്ത് തന്നെ ഇലക്ട്രിക് ലൈന്‍ വലിക്കല്‍ ഏതാണ്ട് പൂര്‍ണമായി കഴിഞ്ഞു എന്ന തെറ്റായ വിവരം കെഎസ്ഇബി നല്‍കിയെന്നും മൂന്നാമത്തെ കാവിന്റെ സ്ഥാനം തെറ്റായി രേഖപ്പെടുത്തിയ റൂട്ട് മാപ്പ് കോടതിയില്‍ ഹാജരാക്കിയെന്നും ഇത് പ്രകാരം നേര്‍രേഖയില്‍ വലിച്ചാല്‍ രണ്ട് കാവുകള്‍ ബാധിക്കപ്പെടുമെന്ന് പറഞ്ഞു കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ശാന്തിവനം സംരക്ഷണ സമിതി പരാതികള്‍ ഉയര്‍ത്തിയിരുന്നു. കോടതിയില്‍ കേസ് വരുന്ന സമയത്തിനകം തന്നെ ശാന്തിവനത്തിനകത്ത് മാത്രം 10.5 ലക്ഷം മുടക്കി പണികള്‍ നടത്തിയതായി കോടതിയില്‍ രേഖാമൂലം ബോധിപ്പിക്കുകയുണ്ടായെന്നും സംരക്ഷണ സമിതി പറയുന്നു. വാസ്തവത്തില്‍ ആ സമയത്തിനുള്ളില്‍ മൂന്നുമണിക്കൂറോളം ഉണ്ടാക്കിയ നാശനഷ്ടങ്ങളും ഒരു കുഴിയെടുക്കലും മാത്രമാണ് നടത്തിയിരുന്നത്. ഇതിന്റെ ചിലവ് ഏതാണ്ട് മൂവായിരം രൂപയില്‍ കൂടുതല്‍ വരില്ല എന്നതാണ് സത്യം. അതേസമയം ശാന്തിവനത്തിനു ഭീമമായ നഷ്ടം സംഭവിക്കുകയും ചെയ്തു; കെഎസ്ഇബിയുടെ ഭാഗത്തു നിന്നു്ണ്ടായ ഇത്തരം അന്യായങ്ങള്‍ക്കെതിരേ നിയമ പോരാട്ടം തുടരുമെന്ന ശന്തിവനം സംരക്ഷണ സമിതി വ്യക്തമാക്കിയിരുന്നതാണ്.

ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി; മകള്‍ മരിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍