UPDATES

ശാന്തിവനം സ്വഭാവിക വനമല്ല, പദ്ധതി വൈകിപ്പിച്ച് സാമ്പത്തിക ഭാരം കൂട്ടുന്നു; ഹൈക്കോടതിയില്‍ കെഎസ്ഇബി

നിര്‍മാണം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

110 കെ വി വൈദ്യുതി ലൈന്‍ ടവര്‍ സ്ഥാപിക്കുന്ന ജോലികള്‍ 90 ശതമാനവും പൂര്‍ത്തിയായ സാഹചര്യത്തിലും എതിര്‍പ്പുകള്‍ ഉന്നയിച്ച് പദ്ധതി കമ്മിഷനിംഗ് വൈകിപ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നു കെഎസ്ഇബി ഹൈക്കോടതിയില്‍. ശാന്തിവനം സ്വഭാവിക വനമല്ലെന്നും ജൈവവൈവിധ്യ ബോര്‍ഡിന്റെ പരിധിയില്‍ വരുന്നതല്ലെന്നും കെഎസ്ഇബി കോടതിയോട് പറഞ്ഞു. ശാന്തിവനത്തിലൂടെയുള്ള ടവര്‍ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് ഉടമ മീന മോനോന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കെഎസ്ഇബി തങ്ങളുടെ വാദങ്ങള്‍ ഉന്നയിച്ചത്. നിര്‍മാണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച കോടതി വേനല്‍ അവധിക്കു ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

മരങ്ങളുടെ ശരാശരി പ്രായം 40 വര്‍ഷം ആയതിനാല്‍ ശാന്തിവനത്തിന് വനത്തിന്റെ സ്വഭാവമില്ലെന്നാണ് കെഎസ്ഇബി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കുന്ന വിശദീകരണം. ശാന്തിവനത്തില്‍ അടിത്തറ നിര്‍മിച്ച് ടവര്‍ സ്ഥാപിക്കുന്ന ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായെന്നും ഇതുമൂലം ഇവിടെയുള്ള കാവിന് ഒരു തടസവും ഉണ്ടായിട്ടില്ലെന്നും പൂജകളും മറ്റും നടത്തുന്നതിനും പ്രശ്‌നങ്ങളൊന്നുമില്ലെന്നും കെഎസ്ഇബി പറയുന്നു. ഹര്‍ജിക്കാരി ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ എഡിഎം പരിഗണിക്കുകയും തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണെന്നും ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്റെ ഭൂമി സംരക്ഷിക്കാന്‍ വേണ്ടി കെഎസ്ഇബി നിലപാട് മാറ്റിയെന്ന ആരോപണം ശരിയല്ലെന്നും ആരോപിക്കപ്പെടുന്നതുപോലെ ഒരു ഭൂവുടമയെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും അംഗീകൃത റൂട്ടിലൂടെ ലൈന്‍ വലിക്കേണ്ട ബാധ്യതയാണുള്ളതെന്നും കെഎസ്ഇബി കോടതിയില്‍ പറഞ്ഞു.

ഇപ്പോള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മൂലം കനത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കെഎസ്ഇബിയുടെ മറ്റൊരാരോപണം. ജനങ്ങള്‍ക്ക് അസൗകര്യവും ഖജനാവിന് ഭാരവും പരമാവധി കുറച്ച് കൊണ്ട് പദ്ധതി നടപ്പക്കാനായിരുന്നു കെഎസ്ഇബിയുടെ ഉദ്ദേശം. എന്നാല്‍ എതിര്‍പ്പ് ഉന്നയിച്ച് പദ്ധതി വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഫലമായി 7.8 കോടി നിശ്ചയിച്ചിരുന്ന സ്ഥാനത്ത് പദ്ധതി ചെലവ് 30. 47 കോടിയായി ഉയര്‍ന്നെന്നാണ് ബോര്‍ഡിന്റെ പരാധി. ഏഴരക്കിലോമീറ്റര്‍ ലൈനും 30 ടവറുകളുമാണ് സ്ഥാപിക്കേണ്ടത്. ഇതില്‍ 15 ടവറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ളവയുടെ അടിത്തറ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. രണ്ടര കിലോമീറ്റര്‍ ലൈനും വലിച്ചു കഴിഞ്ഞു. ഇനി റൂട്ട് മാറ്റി നിര്‍മാണം തുടരേണ്ടി വന്നാല്‍ അത് സാമ്പത്തികമായും സാങ്കേതികമായും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നാണ് ഹൈക്കോടതിയില്‍ കെഎസ്ഇബി വിശദീകരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ രോഗശയ്യയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍