UPDATES

കേരളം

നഗര ആസൂത്രണ പഠനത്തില്‍ മാനവിക വിഷയങ്ങളോട് അയിത്തം നഗര ആസൂത്രണ പഠനം; മാനവിക വിഷയങ്ങളോട് അയിത്തമെന്തിന്?

Avatar

പൗലോസ് എന്‍ കുര്യാക്കോസ്

ഇന്ത്യ നഗരവല്‍കരണ പാതയിലാണെന്ന് കഴിഞ്ഞ സെന്‍സസുകള്‍ നമുക്ക് കാട്ടിതന്നതാണ്. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (JNNURM), അതിന്റെ വകഭേദമായ അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (AMRUT), സ്മാര്‍ട്ട് നഗരങ്ങള്‍ എന്നിവയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന ഈ സമയത്ത് ഒരു ചര്‍ച്ചയിലും ഉള്‍പ്പെടാതെ പോകുന്ന ഒരു മേഖലയുണ്ട്. ആരാണ് ഈ പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ പ്രവര്‍ത്തിക്കുന്ന നഗര ആസൂത്രകന്‍ അഥവാ ടൗണ്‍ പ്ലാനര്‍? കാരണം ഇവരാണല്ലോ നഗരങ്ങളുടെ വികസന മാര്‍ഗരേഖകള്‍ രൂപപ്പെടുത്തുന്നത്. ആരെല്ലാമാണ് ഈ വിദ്യാഭ്യാസ യോഗ്യത നേടാന്‍ യോഗ്യരായവര്‍? ഈ ചോദ്യത്തിന് ഉത്തരം പലര്‍ക്കും അറിയില്ല എന്നുള്ളതും ചില കൊളോണിയല്‍ രീതികളെ കണ്ണടച്ചു നടപ്പിലാക്കിയതും, ആര്‍കിടെക്ട് അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയര്‍ മാത്രമാണ് നഗരാസൂത്രകന്‍ അഥവാ ടൗണ്‍ പ്ലാനര്‍ എന്ന പദവിക്കര്‍ഹര്‍ എന്ന തെറ്റായ ധാരണ ഭൂരിഭാഗം പേരിലും വളര്‍ത്തിയിരിക്കുന്നു. എം പ്ലാന്‍ എന്ന മാസ്റ്റേഴ്‌സ് ഇന്‍ പ്ലാനിംഗ് കോഴ്‌സിന് എ. ഐ. സി. ടി. ഇ. നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ ആര്‍കിടെക്ച്ചര്‍, സിവില്‍ എഞ്ചിനീയറിംഗ്, ഫിസിക്കല്‍ പ്ലാനിംഗ് എന്നീ വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍ ഇക്കണോമിക്‌സ്, ജോഗ്രഫി, സോഷ്യോളോജി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം എന്നാണ്.

ഇക്കണോമിക്‌സ്, ജോഗ്രഫി, സോഷ്യോളോജി എന്നീ വിഷയങ്ങളില്‍ ബിരുദാന്തര ബിരുദം ഉള്ളവര്‍ മാസ്റ്റേഴ്‌സ് അര്‍ബന്‍ പ്ലാനിംഗിനു ചേര്‍ന്ന് പഠിക്കാന്‍ യോഗ്യരാണ് എന്നിരിക്കെ, കേരളത്തില്‍ എം.പ്ലാന്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇക്കണോമിക്‌സ്, ജോഗ്രഫി, സോഷ്യോളജി വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സിന് പ്രവേശനം നിഷേധിക്കുന്നു. ഇതുമൂലം ഈ കോഴ്‌സ് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ അഹമ്മദാബാദ്, ഭോപാല്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാവുകുന്നു. എ. ഐ. സി. ടി. ഇ രൂപപ്പെടുത്തിയിട്ടുള്ള കരിക്കുലം മാതൃക പ്രകാരവും അതുപോലെ തന്നെ പ്ലാനിംഗ് വിദ്യാഭ്യാസത്തില്‍ മേല്‌നോട്ടം വഹിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്‌സ് ഇന്ത്യ എന്ന സ്ഥാപനവും ഇക്കണോമിക്‌സ്, ജോഗ്രഫി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ബിരുദാന്തര ബിരുദം ഉള്ളവര്‍ക്ക് എം. പ്ലാന്‍ കോഴ്‌സിനു യോഗ്യരാെണന്ന് അനുശാസിച്ചിട്ടുണ്ട്.

എ. ഐ. സി. ടി. ഇ. രൂപപ്പെടുത്തിയിട്ടുള്ള കരിക്കുലം മാതൃക തന്നെയാണ് പ്ലാനിംഗ് ആര്‍ക്കിടെക്ച്ചര്‍ വിദ്യാഭ്യാസത്തിനായി കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനം ആയ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്റ് ആര്‍ക്കിടെക്ച്ചറിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്നത്. ഈ സ്ഥാപനങ്ങള്‍ ഇക്കണോമിക്‌സ്, ജോഗ്രഫി, സോഷ്യോളജി എന്നീ വിഷയങ്ങള്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നഗരാസൂത്രണ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, ഗവണ്മന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇക്കണോമിക്‌സ്, ജോഗ്രഫി, സോഷ്യോളജി എന്നീ വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

ഒരു മള്‍ട്ടിഡിസിപ്ലിനറി വിഷയം ആയ അര്‍ബന്‍ പ്ലാനിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ആര്‍കിടെക്ച്ചര്‍, ഫിസിക്കല്‍ പ്ലാനിംഗ്, ഇക്കണോമിക്‌സ്, സോഷ്യോളജി, ജോഗ്രഫി എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയവരുടെ കൂട്ടായ പ്രവര്‍ത്തനം ആണെന്നിരിക്കെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്ലാനിംഗ് പെഡഗോഗിയുടെ മൂലക്കല്ല് തന്നെ അട്ടിമറിച്ചിരിക്കുകയാണ്. പ്ലാനിംഗ് കോഴ്‌സ് മുഖ്യമായും ആര്‍കിടെക്ച്ചര്‍ ബിരുദദാരികള്‍ക്ക് മാത്രമാണ് കേരളത്തിലെ സ്ഥാപനങ്ങളില്‍ പ്രവേശനം. സിവില്‍ എഞ്ചിനീയറിംഗ് ആണ് മറ്റൊരു അടിസ്ഥാന യോഗ്യത. ഈ മൂന്നു സ്ഥാപനങ്ങളിലും ഇക്കണോമിക്‌സ്, ജോഗ്രഫി, സോഷ്യോളജി എന്നീ വിഷയത്തില്‍ പ്രാവീണ്യം നേടിയ ഒരാള്‍ പോലും അധ്യാപകരായി ഇല്ല എന്നത് മള്‍ട്ടിഡിസിപ്ലിനറി പ്രാവീണ്യം ഉറപ്പു വരുത്താതെയാണ് കേരളത്തിലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിന് നല്ലൊരു തെളിവാണ്. പ്ലാനിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചുമതലയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്‌സ് ഇന്ത്യയുടെ കേരള റീജിനല്‍ ചാപ്റ്റര്‍ ഈ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ്.

പുറം രാജ്യങ്ങളില്‍ ആന്ത്രോപോളോജി, സൈക്കോളജി, ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികള്‍ വരെ പ്ലാനിംഗ് മേഖലയിലേക്ക് കടന്നുവരികയും നഗരവല്‍കരണത്തിന്റെ ദൂഷ്യ വശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 50 ശതമാനത്തോളം നഗരവല്‍കരിക്കപ്പെട്ട കേരളത്തില്‍ പ്ലാനിംഗ് വിദ്യാഭ്യാസം ആര്‍കിടെക്ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ കുത്തകയായി മാറി. എ. ഐ. സി. ടി. ഇ. യുടെ മാതൃക സിലബസില്‍ മാറ്റം വരുത്താനുള്ള അധികാരം യൂണിവേഴ്‌സിറ്റികള്‍ക്ക് ഉണ്ടെങ്കിലും, അടിസ്ഥാന യോഗ്യത പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവേശനം നിഷേധിക്കത്തക്ക രീതിയില്‍ സിലബസ് എങ്ങനെ മാറ്റിയിരിക്കുന്നു എന്നുള്ളതും, ഈ മാറ്റത്തിന് ശേഷവും എ. ഐ. സി. ടി. ഇ കേരളത്തിലെ എം പ്ലാന്‍ കോഴ്‌സുകള്‍ക്ക് എങ്ങനെ അംഗീകാരം നിലനിര്‍ത്തി എന്നുള്ളതും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇതര സംസ്ഥാനങ്ങളിലെ അര്‍ബന്‍ പ്ലാനിംഗ് കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ മുകളില്‍പ്പറഞ്ഞ ആറു അടിസ്ഥാന യോഗ്യതകളും അംഗീകരിക്കുമ്പോള്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ മാത്രം എങ്ങനെ എ. ഐ. സി. ടി. ഇ. നിര്‍ദേശങ്ങളില്‍ നിന്ന് വ്യതിചലിക്കും?

(ഭോപാലിലെ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്റ് ആര്‍ക്കിടെക്ചറിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പൗലോസ് എന്‍ കുര്യാക്കോസ്

ഇന്ത്യ നഗരവല്‍ക്കരണ പാതയിലാണെന്ന് കഴിഞ്ഞ സെന്‍സസുകള്‍ നമുക്ക് കാട്ടിതന്നതാണ്. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (JNNURM), അതിന്റെ വകഭേദമായ അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (AMRUT), സ്മാര്‍ട്ട് നഗരങ്ങള്‍ എന്നിവയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന ഈ സമയത്ത് ഒരു ചര്‍ച്ചയിലും ഉള്‍പ്പെടാതെ പോകുന്ന ഒരു മേഖലയുണ്ട്. ആരാണ് ഈ പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ പ്രവര്‍ത്തിക്കുന്ന നഗര ആസൂത്രകന്‍ അഥവാ ടൗണ്‍ പ്ലാനര്‍? കാരണം ഇവരാണല്ലോ നഗരങ്ങളുടെ വികസന മാര്‍ഗരേഖകള്‍ രൂപപ്പെടുത്തുന്നത്. ആരെല്ലാമാണ് ഈ വിദ്യാഭ്യാസ യോഗ്യത നേടാന്‍ യോഗ്യരായവര്‍? ഈ ചോദ്യത്തിന് ഉത്തരം പലര്‍ക്കും അറിയില്ല എന്നുള്ളതും ചില കൊളോണിയല്‍ രീതികളെ കണ്ണടച്ചു നടപ്പിലാക്കിയതും, ആര്‍കിടെക്ട് അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയര്‍ മാത്രമാണ് നഗരാസൂത്രകന്‍ അഥവാ ടൗണ്‍ പ്ലാനര്‍ എന്ന പദവിക്കര്‍ഹര്‍ എന്ന തെറ്റായ ധാരണ ഭൂരിഭാഗം പേരിലും വളര്‍ത്തിയിരിക്കുന്നു. എം പ്ലാന്‍ എന്ന മാസ്റ്റേഴ്‌സ് ഇന്‍ പ്ലാനിംഗ് കോഴ്‌സിന് എ. ഐ. സി. ടി. ഇ. നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ ആര്‍കിടെക്ച്ചര്‍, സിവില്‍ എഞ്ചിനീയറിംഗ്, ഫിസിക്കല്‍ പ്ലാനിംഗ് എന്നീ വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍ ഇക്കണോമിക്‌സ്, ജോഗ്രഫി, സോഷ്യോളോജി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം എന്നാണ്.

ഇക്കണോമിക്‌സ്, ജോഗ്രഫി, സോഷ്യോളോജി എന്നീ വിഷയങ്ങളില്‍ ബിരുദാന്തര ബിരുദം ഉള്ളവര്‍ മാസ്റ്റേഴ്‌സ് അര്‍ബന്‍ പ്ലാനിംഗിനു ചേര്‍ന്ന് പഠിക്കാന്‍ യോഗ്യരാണ് എന്നിരിക്കെ, കേരളത്തില്‍ എം.പ്ലാന്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇക്കണോമിക്‌സ്, ജോഗ്രഫി, സോഷ്യോളജി വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സിന് പ്രവേശനം നിഷേധിക്കുന്നു. ഇതുമൂലം ഈ കോഴ്‌സ് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ അഹമ്മദാബാദ്, ഭോപാല്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാവുകുന്നു. എ. ഐ. സി. ടി. ഇ രൂപപ്പെടുത്തിയിട്ടുള്ള കരിക്കുലം മാതൃക പ്രകാരവും അതുപോലെ തന്നെ പ്ലാനിംഗ് വിദ്യാഭ്യാസത്തില്‍ മേല്‌നോട്ടം വഹിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്‌സ് ഇന്ത്യ എന്ന സ്ഥാപനവും ഇക്കണോമിക്‌സ്, ജോഗ്രഫി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ബിരുദാന്തര ബിരുദം ഉള്ളവര്‍ക്ക് എം. പ്ലാന്‍ കോഴ്‌സിനു യോഗ്യരാെണന്ന് അനുശാസിച്ചിട്ടുണ്ട്.

എ. ഐ. സി. ടി. ഇ. രൂപപ്പെടുത്തിയിട്ടുള്ള കരിക്കുലം മാതൃക തന്നെയാണ് പ്ലാനിംഗ് ആര്‍ക്കിടെക്ച്ചര്‍ വിദ്യാഭ്യാസത്തിനായി കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനം ആയ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്റ് ആര്‍ക്കിടെക്ച്ചറിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്നത്. ഈ സ്ഥാപനങ്ങള്‍ ഇക്കണോമിക്‌സ്, ജോഗ്രഫി, സോഷ്യോളജി എന്നീ വിഷയങ്ങള്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നഗരാസൂത്രണ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, ഗവണ്മന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇക്കണോമിക്‌സ്, ജോഗ്രഫി, സോഷ്യോളജി എന്നീ വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

ഒരു മള്‍ട്ടിഡിസിപ്ലിനറി വിഷയം ആയ അര്‍ബന്‍ പ്ലാനിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ആര്‍കിടെക്ച്ചര്‍, ഫിസിക്കല്‍ പ്ലാനിംഗ്, ഇക്കണോമിക്‌സ്, സോഷ്യോളജി, ജോഗ്രഫി എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയവരുടെ കൂട്ടായ പ്രവര്‍ത്തനം ആണെന്നിരിക്കെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്ലാനിംഗ് പെഡഗോഗിയുടെ മൂലക്കല്ല് തന്നെ അട്ടിമറിച്ചിരിക്കുകയാണ്. പ്ലാനിംഗ് കോഴ്‌സ് മുഖ്യമായും ആര്‍കിടെക്ച്ചര്‍ ബിരുദദാരികള്‍ക്ക് മാത്രമാണ് കേരളത്തിലെ സ്ഥാപനങ്ങളില്‍ പ്രവേശനം. സിവില്‍ എഞ്ചിനീയറിംഗ് ആണ് മറ്റൊരു അടിസ്ഥാന യോഗ്യത. ഈ മൂന്നു സ്ഥാപനങ്ങളിലും ഇക്കണോമിക്‌സ്, ജോഗ്രഫി, സോഷ്യോളജി എന്നീ വിഷയത്തില്‍ പ്രാവീണ്യം നേടിയ ഒരാള്‍ പോലും അധ്യാപകരായി ഇല്ല എന്നത് മള്‍ട്ടിഡിസിപ്ലിനറി പ്രാവീണ്യം ഉറപ്പു വരുത്താതെയാണ് കേരളത്തിലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിന് നല്ലൊരു തെളിവാണ്. പ്ലാനിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചുമതലയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്‌സ് ഇന്ത്യയുടെ കേരള റീജിനല്‍ ചാപ്റ്റര്‍ ഈ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ്.

പുറം രാജ്യങ്ങളില്‍ ആന്ത്രോപോളോജി, സൈക്കോളജി, ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികള്‍ വരെ പ്ലാനിംഗ് മേഖലയിലേക്ക് കടന്നുവരികയും നഗരവല്‍കരണത്തിന്റെ ദൂഷ്യ വശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 50 ശതമാനത്തോളം നഗരവല്‍കരിക്കപ്പെട്ട കേരളത്തില്‍ പ്ലാനിംഗ് വിദ്യാഭ്യാസം ആര്‍കിടെക്ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ കുത്തകയായി മാറി. എ. ഐ. സി. ടി. ഇ. യുടെ മാതൃക സിലബസില്‍ മാറ്റം വരുത്താനുള്ള അധികാരം യൂണിവേഴ്‌സിറ്റികള്‍ക്ക് ഉണ്ടെങ്കിലും, അടിസ്ഥാന യോഗ്യത പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവേശനം നിഷേധിക്കത്തക്ക രീതിയില്‍ സിലബസ് എങ്ങനെ മാറ്റിയിരിക്കുന്നു എന്നുള്ളതും, ഈ മാറ്റത്തിന് ശേഷവും എ. ഐ. സി. ടി. ഇ കേരളത്തിലെ എം പ്ലാന്‍ കോഴ്‌സുകള്‍ക്ക് എങ്ങനെ അംഗീകാരം നിലനിര്‍ത്തി എന്നുള്ളതും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇതര സംസ്ഥാനങ്ങളിലെ അര്‍ബന്‍ പ്ലാനിംഗ് കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ മുകളില്‍പ്പറഞ്ഞ ആറു അടിസ്ഥാന യോഗ്യതകളും അംഗീകരിക്കുമ്പോള്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ മാത്രം എങ്ങനെ എ. ഐ. സി. ടി. ഇ. നിര്‍ദേശങ്ങളില്‍ നിന്ന് വ്യതിചലിക്കും?

(ഭോപാലിലെ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്റ് ആര്‍ക്കിടെക്ചറിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍