UPDATES

ട്രെന്‍ഡിങ്ങ്

മിശ്രവിവാഹത്തിനോ മതപരിവര്‍ത്തനത്തിനോ എതിരല്ല; മതതീവ്രവാദികളുടെ പിടിയിലാവരുതെന്നെയുള്ളൂ: ഹാദിയയുടെ പിതാവ്

ഞാനൊരു നിരീശ്വരവാദിയാണ്. എന്റെ മകളാണ് എന്റെ ജീവിതവും സമ്പാദ്യവും. അവള്‍ മറ്റ് മതക്കാരെ വിവിഹം കഴിക്കാന്‍ തീരുമാനിച്ചാലും ഞാന്‍ സന്തോഷിക്കുകയും പിന്തുണ നല്‍കുകയും ചെയ്യും. മതപരിവപര്‍ത്തനത്തിനും എതിരല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടയില്‍ അവള്‍ പെട്ടുപോകരുത് എന്ന് മാത്രമേ ആഗ്രഹമുള്ളൂ എന്നും അശോകന്‍ പറയുന്നു.

താന്‍ മിശ്രവിവാഹത്തിനോ മതപരിവര്‍ത്തനത്തിനോ എതിരല്ലെന്നും തന്റെ മകള്‍ മുസ്ലീം മതമൗലികവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അജണ്ടയില്‍ പെട്ടുപോകരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും ഹാദിയയുടെ (അഖില) പിതാവ് അശോകന്‍. നേതാവ് സൈനബക്ക് തന്റെ മകളുടെ കാര്യത്തില്‍ ഇടപെടാന്‍ കഴിയുന്നതെങ്ങനെ എന്ന് അശോകന്‍ ചോദിക്കുന്നു. ആര്‍എസ്എസ് സഹായത്തോടെ ഞാനവളെ തട്ടിയെടുക്കുകയാണ് എന്നാണ് സൈനബയും മറ്റും ധരിപ്പിച്ചുവച്ചിരിക്കുന്നത്. അവളുടെ വിവാഹം അവര്‍ തട്ടിക്കൂട്ടിയതിനെക്കുറിച്ച് കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്ന് അശോകന്‍ പറയുന്നു. മതം മാറി കേരളം വിട്ട മകള്‍ നിമിഷക്ക് വേണ്ടി അമ്മ ബിന്ദു കോടതിയെ സമീപിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായവരുടെ സ്വയംനിര്‍ണയാവകാശവും മൗലികാവകാശവും ചൂണ്ടിക്കാട്ടി കോടതി അവരുടെ ഹര്‍ജി തള്ളുകയായിരുന്നു. മകള്‍ ഐഎസില്‍ ചേര്‍ന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് എന്റെ മകള്‍ എന്നോടൊപ്പമുണ്ടെന്നും അശോകന്‍ പറഞ്ഞു.

സുപ്രീംകോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കാത്തിരിക്കുകയാണ്. കോടതി എന്ത് ഉത്തരവിട്ടാലും ഞാന്‍ അത് അനുസരിക്കും. എന്‍ഐഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അത് എനിക്ക് വായിക്കാന്‍ കിട്ടുമെന്നാണ് കരുതുന്നത്. അത് ഞാന്‍ എന്റെ മകള്‍ക്കും കൊടുക്കും. താന്‍ തിരഞ്ഞെടുത്ത അപകടകപമായ പാതയെക്കുറിച്ച് അവള്‍ക്ക് ഈ റിപ്പോര്‍ട്ട് വായിക്കുന്നതിലൂടെ ബോദ്ധ്യമാകുമെന്നാണ് കരുതുന്നതെന്നും അശോകന്‍ പറയുന്നു. ഒക്ടോബര്‍ മൂന്നിന് എന്‍ഐഎ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തന്നെ സങ്കുചിത മനസ്ഥിതിക്കാരനായ ഒരാളായി ചിത്രീകരിക്കാന്‍ ശ്രമമുണ്ടായി. തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ വേദനയുണ്ടെന്നും അശോകന്‍ പറഞ്ഞു.

ഞാനൊരു നിരീശ്വരവാദിയാണ്. എന്റെ മകളാണ് എന്റെ ജീവിതവും സമ്പാദ്യവും. അവള്‍ മറ്റ് മതക്കാരെ വിവിഹം കഴിക്കാന്‍ തീരുമാനിച്ചാലും ഞാന്‍ സന്തോഷിക്കുകയും പിന്തുണ നല്‍കുകയും ചെയ്യും. മതപരിവപര്‍ത്തനത്തിനും എതിരല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടയില്‍ അവള്‍ പെട്ടുപോകരുത് എന്ന് മാത്രമേ ആഗ്രഹമുള്ളൂ എന്നും അശോകന്‍ പറയുന്നു. അതേസമയം ഹാദിയ ഹിന്ദുമതത്തിലേയ്ക്ക് വീ്ണ്ടും പരിവര്‍ത്തനം ചെയ്യാന്‍ സമ്മതിച്ചതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അശോകന്‍ പറഞ്ഞു. അവള്‍ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. താന്‍ അതിന് വേണ്ടി ശ്രമിച്ചിരുന്നു. ഇതിന് വേണ്ടി കൊച്ചിയിലെ വിവാദമായ ആര്‍ഷ വിദ്യാ സമാജത്തിന്റെ സഹായം തേടിയിരുന്നു എന്ന് അശോകന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സമ്മതിക്കുന്നുണ്ട്. അടുത്തിടെ ഇസ്ലാമില്‍ നിന്ന് ഹിന്ദുവായി പരിവര്‍ത്തനം ചെയ്ത് തിരിച്ചുവന്നതായി പറയുന്ന ആതിര എന്ന പെണ്‍കുട്ടിയേയും അശോകന്‍ ഹാദിയയെ കാണാന്‍ വേണ്ടി വീട്ടിലേയ്ക്ക് കൊണ്ടുവന്നിരുന്നു. താനൊരു യുക്തിവാദിയാണെങ്കിലും ഭാര്യയും മകളും ക്ഷേത്രത്തില്‍ പോകുന്നതില്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇസ്ലാമിക മതമൗലികവാദികളാല്‍ ആകര്‍ഷിക്കപ്പെട്ട് അവള്‍ മതപരിവര്‍ത്തനം നടത്തിയത് ഞെട്ടിച്ചു.

താനൊരു യുക്തിവാദിയാണെങ്കിലും ഭാര്യയും മകളും ക്ഷേത്രത്തില്‍ പോകുന്നതില്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇസ്ലാമിക മതമൗലികവാദികളാല്‍ ആകര്‍ഷിക്കപ്പെട്ട് അവള്‍ മതപരിവര്‍ത്തനം നടത്തിയത് ഞെട്ടിച്ചു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വിവാദ ഇസ്ലാമിക പഠന കേന്ദ്രം സത്യസരണിയുമായി അഖിലയ്ക്കുണ്ടായ ബന്ധം ഉള്‍ക്കൊള്ളാന്‍ കഴിയാവുന്നതായിരുന്നില്ല. അവള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിടിയിലകപ്പെട്ടിരുന്നു. ഞങ്ങള്‍ക്ക് അവളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് അവളെ കോടതിയില്‍ ഹാജരാക്കി. അവള്‍ വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല. അപ്പോളും ഞാന്‍ അവളെ ഫോണ്‍ ചെയ്യുമായിരുന്നു.
ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് ആകര്‍ഷിക്കപ്പെട്ട 21 മലയാളികള്‍ നാടുവിട്ട വാര്‍ത്തയ്ക്ക് പിന്നാലെ 2016 ഓഗസ്റ്റില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അഖിലയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. സിറിയയിലേയ്ക്ക് പോകാന്‍ പരിപാടിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു മറുപടി. സുഹൃത്തുക്കളുടെ ആവശ്യപ്രകാരം, ഹോമിയോപതി കോഴ്‌സ് പൂര്‍ത്തികരിച്ച ശേഷം പോകാമെന്നാണ് കരുതുന്നതെന്നും അഖില പറഞ്ഞു.

താന്‍ സിപിഐക്കാരനാണെന്നും എന്നാല്‍ തന്റെ പാര്‍ട്ടിയില്‍ ഇതുവരെ സഹായമൊന്നും കിട്ടിയില്ലെന്നും അശോകന്‍ പറയുവന്നു. ബിജെപിക്കാരും ആര്‍എസ്എസുകാരും എന്നെ സഹായിച്ചിട്ടുണ്ടാകാം. അതിനര്‍ത്ഥം ഞാന്‍ ബിജെപിക്കാരനോ ആര്‍എസ്എസുകാരനോ ആണെന്നല്ല. ബുദ്ധിജീവികളേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും എനിക്ക് ഒന്നും ബോധിപ്പിക്കാനില്ല. അതേസമയം ഞാന്‍ വലിയ ദുഖവും നിരാശയുമുള്ള ഒരച്ഛനാണ്. ആര് സഹായം തന്നാലും വേണ്ടെന്ന് പറയില്ല. എന്റെ ഈ അനുഭവങ്ങള്‍ ഇനി ഏത് പക്ഷത്തേക്കെത്തിക്കുമെന്ന് പറയാനാവില്ലെന്നും അശോകന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍