UPDATES

വീരേന്ദ്ര കുമാറിന്റെ മുന്നണി പ്രവേശം; ഇറക്കാനും തുപ്പാനുമാവാതെ മാത്യു ടി തോമസ്‌, ഇരു പാര്‍ട്ടികളിലും ഭിന്നിപ്പ്

ഇപ്പോള്‍ പ്രചരിക്കും പോലെ എല്‍ഡിഎഫ് മുണിയിലേക്കുള്ള ജെഡി(യു)വിന്റെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അപ്രായോഗികതകളുണ്ടെന്നുമുള്ള സൂചനയാണ് ലഭിക്കുന്നത്

ജെഡി(യു) ഇടത് മുണിയിലേക്ക് വരുന്നതില്‍ അസ്വാരസ്യം പ്രകടിപ്പിച്ച് ജെഡി(എസ്) നേതാവ് കൂടിയായ മന്ത്രി മാത്യു ടി തോമസ്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡി(യു) എല്‍ഡിഎഫിലേക്ക് വരുന്നത് സ്വാഗതം ചെയ്യുന്നു എന്ന് പറയുന്നുണ്ടെങ്കിലും അവരുടെ സമീപനങ്ങളില്‍ കടുത്ത അതൃപ്തിയാണ് മാത്യു ടി തോമസ് പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജെഡി(യു) നേതാവ് എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാഗത്വം രാജിവയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹവും ജെഡി(യു)വും ജനതാദള്‍ (എസ്)മായി യോജിക്കുമെന്നും എല്‍ഡിഎഫ് മുണിയിലേക്കെത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് മാത്യു ടി. തോമസിന്റെ പ്രതികരണം.

”അവര്‍ വരുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. ജെഡി(എസ്) മായി യോജിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ അത് സ്വാഗതം ചെയ്യുന്നു. ദേശീയ നേതാവ് ദേവഗൗഡ വരെ അത് സ്വാഗതം ചെയ്ത സ്ഥിതിക്ക് ഞങ്ങള്‍ക്കതില്‍ എതിര്‍പ്പില്ല. ഇതുവരെ ഞങ്ങളുമായി ഇക്കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ചകളുണ്ടായിട്ടില്ല. എല്ലാം അവരാണ് ചര്‍ച്ച ചെയ്യേണ്ടതും തീരുമാനിക്കേണ്ടതും. അങ്ങനെ ഒരു തീരുമാനമെടുത്ത് വന്നാല്‍ സ്വാഗതം ചെയ്യുക തന്നെ ചെയ്യും” എന്നാണ് മാത്യു ടി തോമസ് അഴിമുഖത്തോട് പ്രതികരിച്ചത്.

എം.പി വീരേന്ദ്ര കുമാര്‍/അഭിമുഖം: എല്‍ഡിഎഫില്‍ നിന്ന് ചവിട്ടി പുറത്താക്കിയതാണ്; യുഡിഎഫിന് പിന്തുണ പുറത്തുനിന്നു മാത്രം

എന്നാല്‍ ജെ.ഡി(എസ്)-ല്‍ ഭീതിയുണ്ടാക്കാന്‍ ശ്രമിക്കാതെ ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തുകൊണ്ട് ഇടതുമുന്നണിയിലേക്ക് വരാന്‍ തയ്യാറാവുകയാണ് ജെഡി(യു) ചെയ്യേണ്ടതെന്ന പ്രസ്താവനയാണ് മാത്യു ടി തോമസില്‍ നിന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പത്രക്കുറിപ്പിലൂടെ അദ്ദേഹമത് വ്യക്തമാക്കുകയും ചെയ്തു. ഒരു എംപി സ്ഥാനത്തിനായി മുന്നണി വിട്ട ജെ.ഡി(യു)വിന്റെ സമീപനം തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് തിരിച്ചുവരാന്‍ തയ്യാറാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു അത്. ഇതേസമയം പുതിയ സംസ്ഥാന പാര്‍ട്ടിയുണ്ടാക്കാനും ജനതാദള്‍ എസില്‍ പിളര്‍പ്പുണ്ടാക്കാനും ശ്രമിക്കുന്നത് രാഷ്ട്രീയ നെറികേടാണെും മാത്യു ടി തോമസ് തുറന്നടിക്കുന്നു.

‘ജനതാദള്‍ (എസ്) പാര്‍ട്ടിയിലെ എംഎല്‍എമാര്‍ പല തട്ടുകളിലാണെന്ന് വരുത്തിത്തീര്‍ത്ത് പാര്‍ട്ടിയെ പിളര്‍ത്തുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണം. ഒരു ലോക്‌സഭാ സീറ്റിനെപ്പറ്റിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാഷ്ട്രീയ നയവും നിലപാടും മാറ്റുന്നതും യുഡിഎഫിലേക്ക് ചേക്കേറുന്നതും ആത്മഹത്യാപരമായിരിക്കുമെന്ന് 2009 ല്‍ ഞങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് ശരിയായിരുന്നുവെന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞവര്‍, ഇപ്പോള്‍ മാതൃസംഘടനയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ജനതാദള്‍ (എസ്) എംഎല്‍എമാര്‍ ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് തങ്ങള്‍ രൂപീകരിക്കുവാന്‍ പോവുന്ന സംസ്ഥാന പാര്‍ട്ടിയില്‍ ചേരണമെന്ന ആഹ്വാനം ഏറ്റവും അധാര്‍മികവും രാഷ്ട്രീയ നെറികേടിനുള്ള പ്രേരണയുമാണ്. ഈ ചതിക്കുഴിയില്‍ പാര്‍ട്ടി എംഎല്‍എമാര്‍ ആരും തന്നെ വീഴില്ല. കേരളത്തിലെ യുഡിഎഫില്‍ നിന്ന് പുറത്തുവരുന്നതിന് ജെഡി(യു) തയ്യാറായാല്‍ അത് സ്വാഗതം ചെയ്യും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സോഷ്യലിസ്റ്റ് നയങ്ങളില്‍ ഉറച്ചു നിന്ന മാതൃസംഘടനയില്‍ തന്നെ തിരികെയെത്തുന്നത് സംബന്ധിച്ച് ജനതാദള്‍ (എസ്) ദേശീയ നേതൃത്വവുമായി അവര്‍ ചര്‍ച്ചക്ക് തയ്യാറാവണം’ എാണ് പത്രക്കുറിപ്പിലൂടെ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്.

വീരന്‍ വരുന്നു എന്നു കേള്‍ക്കുന്നു, കാനം സൂക്ഷിച്ചോളൂ കേട്ടോ…

ഇപ്പോള്‍ പ്രചരിക്കും പോലെ എല്‍ഡിഎഫ് മുണിയിലേക്കുള്ള ജെഡി(യു)വിന്റെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അപ്രായോഗികതകളുണ്ടെന്നുമുള്ള സൂചനയാണ് ഇതിലൂടെ നല്‍കുന്നത്. ഇടതുമുണിയില്‍ തന്നെ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഒരു തിരിച്ചുവരവ് സാധ്യമാകുന്നതിനെ സ്വാഗതം ചെയ്യുമ്പോഴും പാര്‍ട്ടി പിളര്‍ന്നെങ്കില്‍ പോലും ഇടത് മുണിയില്‍ ഉറച്ച് നിന്ന ജനതാദള്‍ (എസ്)ന്റെ അസംതൃപ്തിയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ ദേശീയ നേതൃത്വം തന്നെ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡി(യു)വിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുമ്പോഴും അവര്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദകളാണ് മാത്യു ടി തോമസ് ചൂണ്ടിക്കാട്ടുന്നത്.

ജനതാദള്‍ ദേശീയ നേതാവ് ദേവഗൗഡയുടെ വാക്കുകളെ ഉള്‍ക്കൊള്ളുമ്പോഴും ജെഡിയു വച്ചുപുലര്‍ത്തിയ യുഡിഎഫ് അനുകൂല നിലപാടുകളും ഇപ്പോള്‍ അവരുടെ ഭാഗത്തു നിുണ്ടാവുന്ന സമീപനങ്ങളും ഉള്‍ക്കൊണ്ട് പോവാന്‍ ചില തിരുത്തലുകള്‍ ജെഡി(യു) വരുത്തേണ്ടതുണ്ടെന്ന കര്‍ശനമായ നിലപാടാണ് ജെഡി(എസ്)ന്റെ വാക്കുകളായി മാത്യു ടി തോമസ് പ്രകടിപ്പിക്കുന്നത്. വി.എസ്. മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ എല്‍ഡിഎഫ് വിടാനുള്ള വീരേന്ദ്രകുമാറിന്റെ തീരുമാനത്തെ പ്രതികൂലിക്കുന്നതിനൊപ്പം, മന്ത്രിപദം രാജിവച്ച് എല്‍ഡിഎഫിനോടൊപ്പം തന്നെ നിന്ന മാത്യു ടി തോമസില്‍ നിന്ന് തന്നെ ഇത്തരത്തിലൊരു അഭിപ്രായം വരുമ്പോള്‍ അതിനെ നിസ്സാരമായി കാണുക എല്‍ഡിഎഫിനും സിപിഎം നേതൃത്വത്തിനും പ്രയാസമായിരിക്കും.

ഇനി വീര ചരിതം വിജയ കാണ്ഡം?

ഇതേസമയം ജെഡി(യു), യുഡിഎഫ് മുന്നണി വിടാനുള്ള നീക്കം നടത്തുന്നുവെന്ന് വ്യക്തമായതോടെ അവരെ മുണിയില്‍ നിലനിര്‍ത്താനുള്ള വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗവും രംഗത്തുണ്ട്. ജെഡി(യു)വിന്റേയും വീരേന്ദ്രകുമാറിന്റേയും നിലപാടുകള്‍ യുഡിഎഫ് മുന്നണിക്കുള്ളിലും ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കാനുള്ള ജെഡി(യു)വിന്റെ തന്ത്രമായി ഇപ്പോഴത്തെ ചര്‍ച്ചകളെ കാണണമെന്നും രാഷ്ട്രീയ മുതലെടുപ്പിന് മുന്നണി അടിപ്പെടരുതെന്നുമുള്ള അഭിപ്രായവുമായി യുഡിഎഫിനുള്ളില്‍ തന്നെ ഒരു വിഭാഗം രംഗത്തെത്തിയതും ഇപ്പോഴത്തെ കേരളരാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘താത്പര്യപ്പെട്ട’ കോഴിക്കോട് മണ്ഡലം നിഷേധിച്ച് പാലക്കാട് മണ്ഡലം അടിച്ചേല്‍പ്പിച്ച സമീപനം രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെ തിരുത്താനുള്ള ശ്രമമായും ഇതിനെ വിലയിരുത്തപ്പെടുന്നു.

ജെഡി(യു)വും ജെഡിഎ(സ്)മായി യോജിക്കുന്നതിലും മുന്നണി വിടുന്നതും സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇരുവിഭാഗങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുണ്ട്. കെ.കൃഷ്ണന്‍കുട്ടി ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ജെഡി(എസ്) നേതാക്കള്‍ യുഡിഎഫിലേക്ക് പോയതിന് ശേഷവും വീരേന്ദ്രകുമാറുമായി നല്ല ബന്ധമാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ മാത്യു ടി തോമസ് ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളതായാണ് അറിവ്. മാതൃസംഘടനയായ ജെഡി(എസ്)ല്‍ ചേരുന്നത് സംബന്ധിച്ച് ജെഡിയുവിനുള്ളിലും ഭിന്നിപ്പ് രൂക്ഷമാണ്.

വീരന്റെ ബ്രേക്കിംഗ് ന്യൂസ് രാജി; ‘പടനായര്‍’ക്ക് ഹൃദയാഘാതം ഉണ്ടാക്കുമോ?

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍