UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹായധന വിവാദങ്ങൾക്കിടെ യുഎഇ സ്ഥാനപതി കേരളത്തിലേക്ക്

അഹ്മദ് അൽ ബന്നയുടെ സന്ദർശന തിയ്യതി ഇപ്പോഴും വ്യക്തമല്ല. അധികം താമസിക്കാതെ തന്നെ സന്ദർശനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രളയബാധിതരയെും യുഎഇ സ്ഥാനപതി സന്ദർശിച്ചേക്കും.

സഹായധനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ യുഎഇ സ്ഥാനപതി അഹ്മദ് അൽ ബന്ന കേരളം സന്ദർശിക്കാൻ തയ്യാറെടുക്കുന്നു. സംസ്ഥാനത്ത് നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് കാണാനാണ് സന്ദർശനം. സന്നദ്ധപ്രവർത്തകരുമായി ചർച്ച നടത്താനും ആലോചനയുണ്ടെന്നറിയുന്നു. സ്ഥാനപതിയുടെ കേരളത്തിലെ പ്രോഗ്രാം എന്തെല്ലാമായിരിക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല.

നേരത്തെ ഇന്ത്യൻ എക്സ്പ്രസ്സിനു നൽകിയ അഭിമുഖത്തിൽ കേരളത്തിലെ പ്രളയബാധയെക്കുറിച്ച് വിശകലനം നടത്തിവരികയാണെന്നും അതിനു ശേഷം മാത്രമേ സഹായധനം എത്രയാകുമെന്നതിൽ കൃത്യമായ വിവരം നൽകാനാകൂ എന്നും അഹ്മദ് അൽ ബന്ന പ്രസ്താവിച്ചിരുന്നു. സഹായധനം കിട്ടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.

അഹ്മദ് അൽ ബന്നയുടെ സന്ദർശന തിയ്യതി ഇപ്പോഴും വ്യക്തമല്ല. അധികം താമസിക്കാതെ തന്നെ സന്ദർശനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രളയബാധിതരയെും യുഎഇ സ്ഥാനപതി സന്ദർശിച്ചേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍