UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള സര്‍വകലാശാലയുടെ അപേക്ഷഫോമുകളില്‍ ഇനി ഭിന്നലിംഗക്കാര്‍ക്കും കോളം

അഴിമുഖം പ്രതിനിധി

ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന തീരുമാനത്തിലൂടെ കേരള സര്‍വകലാശാലയുടെ അപേക്ഷാ ഫോമുകളില്‍ ഇനിമുതല്‍ സ്ത്രീ, പുരുഷ ലിംഗ കോളങ്ങള്‍ക്ക് ഒപ്പം ഭിന്നലിംഗക്കാര്‍ക്കുള്ള കോളവും ഉള്‍പ്പെടുത്തി. ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രത്യേക കോളം ഉള്‍പ്പെടുത്താനായി യു.ജി.സിയുടെ നിര്‍ദേശം ഉണ്ടായിരുന്നു. 

ബുധനാഴ്ചയാണ് യുജിസി നിര്‍ദേശത്തിന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ആറ് മാസക്കാലമായി ഇക്കാര്യം പരിഗണനയിലായിരുന്നെന്ന് വൈസ് ചാന്‍സിലര്‍ പ്രൊഫ. പി.കെ രാധാകൃഷ്ണന്‍ അറിയിച്ചു. കോളം ഉള്‍പ്പെടുത്തിയതില്‍ മാത്രം ഒതുങ്ങില്ല ഭിന്നലിംഗക്കാരോടുള്ള സമീപനമെന്നും അദ്ദേഹം അറിയിച്ചു.

ബംഗളൂരു, ജാമിയ മിലിയ സര്‍വകലാശാലകളുടെ അപേക്ഷഫോമുകളില്‍ നിലവില്‍ ഭിന്നലിംഗക്കാര്‍ക്കായി കോളം ഉണ്ട്. 2014 യുജിസി ഭിന്നലിംഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സകോളര്‍ഷിപ്പും ഫെലോഷിപ്പും അനുവദിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍