UPDATES

ട്രെന്‍ഡിങ്ങ്

കേരളം എങ്ങനെ 120 കോടി രൂപ ഓഖി ദുരിതാശ്വാസ ഫണ്ട് സമാഹരിച്ചു?

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം പുറമെ സിപിഎം പ്രവര്‍ത്തകരും ഈ ഉദ്യമത്തില്‍ സജീവമായ പങ്ക് വഹിച്ചു. ജി എസ് ടി ഉണ്ടാക്കിയ വലിയ വരുമാന നഷ്ടത്തിനിടെയാണ് ഇത്രയും തുക സമാഹരിക്കാന്‍ കേരളത്തിന് കഴിഞ്ഞിരിക്കുന്നത്.

420 കോടി രൂപ ദുരിതാശ്വാസ ഫണ്ട് ചോദിച്ച കേരളത്തിന് കേന്ദ്രം അനുവദിച്ച് 133 കോടി മാത്രം. 120 കോടി രൂപ കേരളം സ്വന്തമായി സമാഹരിച്ചിരിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കേരളം എങ്ങനെയാണ് 120 കോടി രൂപ ഫണ്ട് സമാഹരിച്ചത് എന്ന് പരിശോധിക്കുകയാണ് ലൈവ് മിന്റില്‍ (livemint.com) നിധീഷ് എംകെ. ഓഖി ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യാന്‍ ജനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 30ന് അഭ്യര്‍ത്ഥിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെല്ലാം പുറമെ സിപിഎം പ്രവര്‍ത്തകരും ഈ ഉദ്യമത്തില്‍ സജീവമായ പങ്ക് വഹിച്ചു. ജി എസ് ടി ഉണ്ടാക്കിയ വലിയ വരുമാന നഷ്ടത്തിനിടെയാണ് ഇത്രയും തുക സമാഹരിക്കാന്‍ കേരളത്തിന് കഴിഞ്ഞിരിക്കുന്നത്.

കൂടുതല്‍ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 20ന് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞയാഴ്ച ഒഖി ദുരിതാശ്വാസ ബാധിതര്‍ക്ക് വേണ്ടി ഒരു പ്രധാന കേന്ദ്ര പാക്കേജ് ഉണ്ടായില്ല. ശശി തരൂര്‍ അടക്കമുള്ള കേരള എംപിമാര്‍ പാര്‍ലമെന്റില്‍ കഴിഞ്ഞയാഴ്ച ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസം, പുനരധിവാസം, ഭാവിയില്‍ ദുരന്തം ഒഴിവാക്കുന്നതിനായുള്ള മുന്‍കരുതല്‍ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്കായി മൊത്തത്തില്‍ സംസ്ഥാനത്തിന് 7340 കോടി രൂപ വരെ ചിലവ് വരാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാര തുകയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബോട്ടും വലയുമടക്കം ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക്, നഷ്ടപരിഹാരം നല്‍കും. തൊഴിലും വിദ്യാഭ്യാസവും പുരധിവാസവും പാക്കേജിന്റെ ഭാഗമാണ്.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഗവര്‍ണര്‍ പി സദാശിവവും ഒരു മാസത്തെ ശമ്പളം ഓഖി ദുരിതാശ്വാസം ഫണ്ടിലേയ്ക്ക് നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ട് മുതല്‍ മൂന്ന് ദിവസത്തെ വരെ വേതനവും ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ഒരു ദിവസത്തെയും ശമ്പളം ഓഖി ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ പാര്‍ട്ടികളും ഓഖി ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ എന്‍ജിഒ യൂണിയന്‍ അടക്കമുള്ള സംഘടകള്‍ ഫണ്ട് സമാഹരണത്തില്‍ സജീവമാണ്. തുടക്കത്തില്‍ ഇത്തരത്തില്‍ തങ്ങുടെ വേതനം ഓഖി ഫണ്ടിലേയ്ക്ക് നല്‍കുന്നതില്‍ പല ഉദ്യോഗസ്ഥരും തങ്ങളുടെ വേതനം നല്‍കുന്നതില്‍ മടി കാണിച്ചെങ്കിലും സര്‍ക്കാര്‍ കര്‍ശനമായി ആവശ്യപ്പെട്ടതോടെ ഇതിന് തയ്യാറായെന്നും ചില ഉദ്യോഗസ്ഥര്‍ ലൈവ് മിന്റിനോട് പറയുന്നു.

അതേസമയം സ്വയം സന്നദ്ധരായി ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യാന്‍ തയ്യാറായ മറ്റ് നിരവധി പേരുണ്ട്. ഷീല ആന്റണി എന്ന വീട്ടമ്മ 50,000 രൂപയാണ് സംഭാവന ചെയ്യാന്‍ തീരുമാനിച്ചത്. ക്രിസ്മസ് ആഘോഷിക്കാന്‍ വിദേശത്തുള്ള മക്കള്‍ അയച്ചുകൊടുത്ത പണമായിരുന്നു അത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൊത്തം സംഭാവന 50-60 കോടി വരും. ഇ മെയില്‍ വഴിയുള്ള അന്വേഷണത്തിന് സംസ്ഥാന ധനവകുപ്പാണ് ലൈവ് മിന്റിന് ഈ വിവരങ്ങള്‍ നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍