UPDATES

സിനിമാ വാര്‍ത്തകള്‍

ധീരമായി മുന്നോട്ടു പോകുക: വിനായകൻ‌ നടിമാരോട്

“ധീരമായി മുന്നോട്ട് പോവുക. ജനം കൂടെയുണ്ട്…”

സിനിമാതാരങ്ങളുടെ സംഘടനയായ എഎംഎംഎയിൽ നിന്ന് രാജിവെച്ച് പുറത്തുവന്ന നടിമാർക്ക് പിന്തുണയുമായി നടൻ വിനായകൻ രംഗത്ത്. തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്താണ് നടൻ തന്റെ പിന്തുണ അറിയിച്ചത്.

“ധീരമായി മുന്നോട്ട് പോവുക. ജനം കൂടെയുണ്ട്…” എന്നെഴുതിയ ഒരു പോസ്റ്ററാണ് വിനായകൻ പ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്. ഒരു മണിക്കൂറിൽ താഴെ സമനയത്തിനുള്ളിൽ വൻതോതിലുള്ള പ്രതികരണങ്ങളാണ് വിനായകന്റെ ഈ പ്രൊഫൈൽ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

അതെസമയം പുറത്തു നിന്നും അഴുക്ക് വാരിയെറിയുന്നവരെ നോക്കി നില്‍ക്കാതെ നടീനടന്മാർ ഭാവിയെക്കുറിച്ച് ആലോചിക്കണമെന്ന് സൂചനയുള്ള ഒരു കുറിപ്പ് എഎംഎംഎ പ്രസിഡണ്ട് മോഹൻലാൽ പുറത്തു വിട്ടു. അവശരായ നടീനടന്മാർക്ക് സംഘടന ചെയ്യുന്ന സഹായങ്ങൾ ചൂണ്ടിക്കാട്ടി ഒരുമിച്ച് നിൽക്കേണ്ടത് ‘നമ്മുടെ മാത്രം’ ആവശ്യമാണെന്ന് ലാലിന്റെ കുറിപ്പ് പറഞ്ഞു. ജനറൽ ബോ‍ഡിയിൽ പങ്കെടുക്കാത്തവരാണ് എതിർപ്പുയർത്തി രംഗത്തു വന്നതെന്ന് രാജിവെച്ച നടിമാരെ ഉന്നംവെച്ച് മോഹൻലാൽ ആരോപിച്ചു. വിയോജിപ്പുകളെ യോജിപ്പുകളാക്കി മാറ്റാമെന്നും പുറത്തുനിന്നും അഴുക്ക് വാരിയെറിയുന്നവർ അത് ചെയ്യട്ടെയെന്നും ലാൽ‌ തന്റെ കുറിപ്പിൽ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍